• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജനുവരി 8,9 തീയതികളിൽ ഒരുവിഭാഗം ബാങ്ക് ജീവനക്കാരും പണിമുടക്കും


Updated: January 5, 2019, 7:07 PM IST
ജനുവരി 8,9 തീയതികളിൽ ഒരുവിഭാഗം ബാങ്ക് ജീവനക്കാരും പണിമുടക്കും

Updated: January 5, 2019, 7:07 PM IST
ന്യൂഡൽഹി: പൊതുപണമുടക്കിന് പിന്തുണയർപ്പിച്ച് ഒരു വിഭാഗം പൊതുമേഖലാ ബാങ്ക് ജീവനക്കാരും ജനുവരി 8,9 തീയതികളിൽ പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ(AIBEA), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി) ഉൾപ്പെടുന്ന ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ(IBA) എന്നീ സംഘടനകളാണ് പൊതുപണിമുടക്കിനൊപ്പം ചേരുന്നത്. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് 10 ട്രേഡ് യൂണിയനുകൾ ഉൾപ്പെടുന്ന സംയുക്ത സമരസമിതി 48 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് സംബന്ധിച്ച് ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ പണിമുടക്ക് കാരണം രാജ്യത്തെ ചില സോണുകളിൽ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെട്ടേക്കാമെന്നാണ് ബി.എസ്.ഇയെ അറിയിച്ചിരിക്കുന്നത്.

ദേശീയ പണിമുടക്ക് ഹർത്താലാക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയൻ

ഡിസംബർ 26ന് ബാങ്ക് ജീവനക്കാരുടെ ഒമ്പത് യൂണിയനുകൾ ദേശവ്യാപക പണിമുടക്ക് നടത്തിയിരുന്നു. അന്ന് ഏകദേശം പത്ത് ലക്ഷത്തോളം ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തത്. വിജയ ബാങ്കും ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കുന്നതിനെതിരെയായിരുന്നു അന്നത്തെ പണിമുടക്ക്.
First published: January 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...