• HOME
  • »
  • NEWS
  • »
  • money
  • »
  • 28 ലക്ഷം റിട്ടേൺ, 15,000 രൂപയുടെ പെൻഷൻ ആനുകൂല്യങ്ങൾ; എൽഐസിയുടെ ജീവൻ പ്രഗതി സ്കീമിനെ കുറിച്ച് അറിയാം

28 ലക്ഷം റിട്ടേൺ, 15,000 രൂപയുടെ പെൻഷൻ ആനുകൂല്യങ്ങൾ; എൽഐസിയുടെ ജീവൻ പ്രഗതി സ്കീമിനെ കുറിച്ച് അറിയാം

സുരക്ഷിതവും മികച്ചതുമായ ധാരാളം നിക്ഷേപ മാര്‍ഗങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി) നല്‍കുന്നുണ്ട്. ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് എല്‍ഐസി അവതരിപ്പിക്കുന്ന ഒന്നാണ് എല്‍ഐസി ജീവന്‍ പ്രഗതി സ്‌കീം. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശം അനുസരിച്ചുള്ള സ്‌കീം ആണിത്.

  • Share this:
    സുരക്ഷിതവും മികച്ചതുമായ ധാരാളം നിക്ഷേപ മാര്‍ഗങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി) നല്‍കുന്നുണ്ട്. ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് എല്‍ഐസി അവതരിപ്പിക്കുന്ന ഒന്നാണ് എല്‍ഐസി ജീവന്‍ പ്രഗതി സ്‌കീം. ഇന്‍ഷൂറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദേശം അനുസരിച്ചുള്ള സ്‌കീം ആണിത്. ദിവസവും 200 രൂപ 20 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്നതാണ് ജീവന്‍ പ്രഗതി സ്‌കീം. ഇതിന്റെ കാലാവധി പൂര്‍ത്തിയാകുന്നതോടെ 28 ലക്ഷം രൂപ ലഭിക്കും. ഇതിന് പുറമേ 15,000 രൂപ പെന്‍ഷനും നല്‍കും.

    എല്‍ഐസി ജീവന്‍ പ്രഗതി സ്‌കീമിന്റെ വിശദാംശങ്ങള്‍

    എല്ലാ 5 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പോളിസിയുടെ റിസ്‌ക്ക് കവര്‍ ഉയരും.

    നിക്ഷേപിച്ച ശേഷമുള്ള ആദ്യത്തെ അഞ്ച് വര്‍ഷം തുകയില്‍ മാറ്റം ഉണ്ടാകില്ല.

    6 മുതല്‍ 10 വരെയുള്ള വര്‍ഷങ്ങളില്‍ തുകയില്‍ 25 ശതമാനം മുതല്‍ 125 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകും.

    11 മുതല്‍ 15 വര്‍ഷം വരെയുള്ള കാലയളവില്‍ നിക്ഷേപ തുകയില്‍ 150 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകും.

    20 വര്‍ഷം വരെ തുക പിന്‍വലിച്ചില്ല എങ്കില്‍ 200 ശതമാനം വരെ തുക ഉയരും.

    പോളിസി എടുത്ത ആള്‍ മരണപ്പെട്ടാല്‍ നോമിനി ആയി നല്‍കിയ വ്യക്തിക്ക് മെച്യൂരിറ്റി, ലളിതമായ റിവേഴ്സണറി ബോണസ്, അവസാന അധിക ബോണസ് എന്നിവയില്‍ ഉറപ്പു വരുത്തുന്ന കുറഞ്ഞ തുകയാണ് ലഭിക്കുക. ഉദാഹരണത്തിന് ഒരു വ്യക്തി 2 ലക്ഷം രൂപയുടെ പോളിസി എടുത്തു എന്ന് കരുതുക. മരണ ശേഷം ലഭിക്കുന്ന തുകയില്‍ ആദ്യത്തെ 5 വര്‍ഷം മാറ്റം ഉണ്ടാകില്ല. 6 മുതല്‍ 10 വര്‍ഷത്തിനിടെ ഇത് 2.5 ലക്ഷമായും 11 മുതല്‍ 15 വര്‍ഷത്തിനിടെ കവറേജ് തുക 3 ലക്ഷമായും ഉയരും. 16 മുതല്‍ 20 വര്‍ഷത്തിനിടെയാണ് പോളിസി എടുത്ത വ്യക്തി മരണപ്പെടുന്നത് എങ്കില്‍ 4 ലക്ഷവും നോമിനിക്ക് ലഭിക്കും.

    അപകട മരണം, ശാരീരിക വൈകല്യം സംഭവിക്കല്‍ തുടങ്ങിയവയും ജീവന്‍ പ്രഗതി സ്‌കീമിന്റെ പരിധിയില്‍ വരുന്നുണ്ട്. ഇതിനായി പക്ഷെ പ്രീമിയം തുക കൂടുതല്‍ നല്‍കേണ്ടതായി വരും.

    എല്‍ഐസി ജീവന്‍ പ്രഗതി സ്‌കീമിന്റെ നിബന്ധനകള്‍

    12 മുതല്‍ 45 വയസ് വരെ പ്രായമുള്ള ആര്‍ക്കും ജീവന്‍ പ്രഗതി സ്‌കീമിന്റെ ഭാഗമാകാവുന്നതാണ്.

    സ്‌കീമിന്റെ കുറഞ്ഞ കാലാവധി 12 വര്‍ഷവും കൂടിയ കാലാവധി 20 വര്‍ഷവും ആണ്.

    പോളിസി പൂര്‍ത്തീകരിക്കാനാകുന്ന പരമാവധി പ്രായം 65 വയസാണ്.

    1.5 ലക്ഷം രൂപയാണ് മിനിമം പരിരക്ഷ തുക.

    ആദായ നികുതി ചട്ടം 80-സി പ്രകാരം പ്രീമിയം തുകക്ക് നികുതി ഇളവുകളും ഉണ്ടായിരിക്കും. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന തുകക്കും നികുതി ഇളവുണ്ട്.
    Published by:Jayashankar AV
    First published: