നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • നോട്ട് അസാധുവാക്കലിനെ തുടർന്ന് മരിച്ചത് നാല് പേർ

  നോട്ട് അസാധുവാക്കലിനെ തുടർന്ന് മരിച്ചത് നാല് പേർ

  അരുൺ ജെയ്റ്റ്ലി

  അരുൺ ജെയ്റ്റ്ലി

  • Last Updated :
  • Share this:
   ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന് പിന്നാലെ എത്രപേർ മരിച്ചെന്ന കണക്ക് ആദ്യമായി തുറന്ന് പറഞ്ഞ് കേന്ദ്രസർക്കാർ. നാലുപേർ മരിച്ചെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചു. മൂന്ന് ബാങ്ക് ജീവനക്കാരും പണമിടപാടിന് എത്തിയ ഒരാളുമാണ് മരിച്ചത്. എസ്.ബി.ഐ അറിയിച്ചതാണ് ഈ കാര്യമെന്ന് മന്ത്രി വ്യക്തമാക്കി. എസ്.ബി.ഐ ഒഴികെയുള്ള ബാങ്കുകളിലൊന്നും നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് മരണം സംഭവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

   മരിച്ച ഉപഭോക്താവിന്‍റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നു. ഇതുകൂടാതെ നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ആകെ 44 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയെന്നും മന്ത്രി അറിയിച്ചു. നോട്ട് നിരോധനം തൊഴിൽ-വ്യവസായ മേഖലകളിൽ ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഇതുവരെ പഠനമൊന്നും നടത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി.

   നല്ല കുട്ടി: യജമാനന് കൂട്ടുപോയ നായയ്ക്ക് ഡിപ്ലോമ സമ്മാനം

   2016 നവംബർ എട്ടിന് പ്രധാനന്ത്രി നടത്തിയ നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് പിന്നാലെ എത്ര പേർ മരിച്ചു എന്ന എളമരം കരീമിന്റെ ചോദ്യത്തിനാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി രേഖാമൂലം മറുപടി നൽകിയത്.
   First published:
   )}