• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

കേരള ബാങ്ക് വരും: യുഡിഎഫിന്റെ ജില്ലാ ബാങ്കുകളില്ലാതെ


Updated: December 29, 2018, 10:05 AM IST
കേരള ബാങ്ക് വരും: യുഡിഎഫിന്റെ ജില്ലാ ബാങ്കുകളില്ലാതെ

Updated: December 29, 2018, 10:05 AM IST
തിരുവനന്തപുരം: യു.ഡി.എഫ് ഭരിക്കുന്ന അഞ്ച് ജില്ലാ ബാങ്കുകളെ ഉൾപ്പെടുത്താതെ കേരള ബാങ്ക് രൂപവത്കരിക്കാൻ സംസ്ഥാന സർക്കാർ. കാസർകോട്, വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലാ ബാങ്കുകളാണ് കേരള ബാങ്കിന്‍റെ പടിക്ക് പുറത്താകുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിന് അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന റിസർവ് ബാങ്ക് നിർദേശം ഈ ബാങ്കുകളുടെ കാര്യത്തിൽ പ്രാവർത്തികമാകാത്തതാണ് ഇവയെ ഒഴിവാക്കാൻ കാരണമെന്ന് സർക്കാർ വിശദീകരിക്കുന്നു. ഇതിനിടയിൽ രാഷ്ട്രീയ സമയവായമുണ്ടാക്കാൻ യുഡിഎഫ് നേതൃത്വവുമായി നടത്തിയ ചർച്ച പരാജയപ്പെടുകയും ചെയ്തു.

നേരത്തെ 14 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്ക്കരിക്കാനാണ് റിസർവ് ബാങ്കിന് ധനവകുപ്പ് അപേക്ഷ നൽകിയത്. ഇതിന് അംഗീകാരം നൽകിയ റിസർവ് ബാങ്ക് ലയന ഉപാധിയായി 19 നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. ഇതിൽ പ്രധാനപ്പെട്ടതാണ് പൊതുയോഗത്തിന്‍റെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നുള്ളത്. കൂടാതെ സംസ്ഥാന സഹകരണ ചട്ടം പാലിച്ചായിരിക്കണം ലയനമെന്നും നിർദേശമുണ്ട്. കേരള ബാങ്ക് എന്ന ആശയത്തെ രാഷ്ട്രീയമായി യുഡിഎഫ് എതിർക്കുന്നതിനാൽ അവർ നേതൃത്വം നൽകുന്ന ബാങ്കുകളും പൊതുയോഗത്തിൽ എതിർപ്പ് രേഖപ്പെടുത്തുകയായിരുന്നു. മലപ്പുറം ജില്ലാ ബാങ്കുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം യുഡിഎഫിനാണ്. കാസർകോട്ട് ബിജെപി നിലപാട് നിർണായകമാണ്. എന്നാൽ കോട്ടയം, ഇടുക്കി ജില്ലകളിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ല.

ചെക്കിനും പാസ്ബുക്കിനും വരെ ഫീസ്: സൗജന്യ സേവനങ്ങൾ ബാങ്കുകൾ അവസാനിപ്പിക്കുന്നു

കൂടുതൽ പ്രാഥമിക സഹകരണ ബാങ്കുകളുടെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നീക്കമാണ് സർക്കാർ ഇനി നടത്തുക. പ്രാഥമിക ബാങ്കുകളാണ് ജില്ലാ സഹകരണ ബാങ്കുകളിലെ അംഗങ്ങൾ. ജനുവരി 15നകം പ്രാഥമിക സഹകരണ ബാങ്കുകളുടെ യോഗം വിളിച്ചുകൂട്ടി, കേരള ബാങ്ക്, ജില്ലാ ബാങ്ക് ലയനം എന്നിവ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

വായ്പ കുടിശ്ശികയിൽ KSFEയും പിന്നിലല്ല: ലഭിക്കാനുള്ളത് 5360 കോടി

എന്നാൽ കേരള ബാങ്ക് രൂപീകരിക്കുന്നതിനായി സഹകരണ നിയമവും കമ്പനി നിയമവും ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കത്തെ റിസർവ് ബാങ്ക് എതിർക്കാനുള്ള സാധ്യതയുണ്ട്. ഇങ്ങനെയെങ്കിൽ കേരള ബാങ്ക് രൂപവത്ക്കരണം അനിശ്ചിതത്വത്തിലാകും. അതേസമയം ഛത്തീസ്ഗഢിൽ ഒരു ജില്ലാ ബാങ്ക് സംസ്ഥാന സഹകരണ ബാങ്കുമായി ചേർന്ന് പ്രവർത്തിക്കാതെ സ്വതന്ത്രമായി നിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ എതിർപ്പുണ്ടായാൽ ഛത്തീസ്ഗഢിലെ കാര്യം ഉന്നയിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
First published: December 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...