HOME » NEWS » Money » 50 LITERS OF FUEL IS FREE FOR THOSE WHO HAVE THIS CARD IN HAND GH

പെട്രോളും ഡീസലും ഇനി സൗജന്യമായി വാങ്ങാം: ഈ കാർഡ് കൈയിലുള്ളവർക്ക് 50 ലിറ്റർ ഇന്ധനം സൗജന്യം

എച്ച് ഡി എഫ് സി ബാങ്ക് ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ കാർഡിനെ കുറിച്ച് അറിയാം...

News18 Malayalam | news18-malayalam
Updated: February 22, 2021, 3:19 PM IST
പെട്രോളും ഡീസലും ഇനി സൗജന്യമായി വാങ്ങാം: ഈ കാർഡ് കൈയിലുള്ളവർക്ക് 50 ലിറ്റർ ഇന്ധനം സൗജന്യം
petrol diesal price
  • Share this:
വർദ്ധിച്ചു വരുന്ന ഇന്ധന വില ഇന്ത്യയിലുടനീളം ആളുകൾക്കിടയിൽ വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ പെട്രോളിന്റെ വില 100 കടന്നു. ഇതിനിടെയാണ് എച്ച് ഡി എഫ് സി ബാങ്ക് ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ കാർഡ് കൈവശമുള്ളവർക്ക് 50 ലിറ്റർ വരെ ഇന്ധനം സൗജന്യമായി വാങ്ങാം.

ഈ കാർഡ് ഉപയോഗിച്ചുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പുകളിലെ ബിൽ പേയ്മെന്റുകൾ, പലചരക്ക് ഷോപ്പിംഗ്, മറ്റ് യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ എന്നിവ നടത്തുന്നവർക്ക് ഇന്ധന പോയിന്റുകൾ ലഭിക്കും. കാർഡ് ഉടമകൾക്ക് പ്രതിവർഷം 50 ലിറ്റർ വരെ സൗജന്യ ഇന്ധനം നേടാൻ കഴിയും.

എച്ച് ഡി എഫ് സി ഐഒസിഎൽ ക്രെഡിറ്റ് കാർഡിന്റെ പ്രധാന നേട്ടങ്ങൾ:

കാർഡ് ഉടമകൾക്ക് അവരുടെ മൊത്തം ചെലവിന്റെ 5 ശതമാനം ഐ ഒ സി എൽ കാർഡ് ഉപയോഗിച്ച് നേടാൻ കഴിയും. ആദ്യ ആറുമാസത്തേക്ക് പ്രതിമാസം പരമാവധി 250 ഇന്ധന പോയിന്റുകൾ വരെ ലഭിക്കും. തുടർന്ന് അടുത്ത ആറ് മാസത്തേക്ക് പരമാവധി 150 ഇന്ധന പോയിന്റുകൾ പ്രതിമാസം ലഭിക്കും. പലചരക്ക് ഷോപ്പിംഗ്, ബിൽ പേയ്മെന്റുകൾ എന്നിവ നടത്തുന്നത് വഴി കാർഡ് ഉടമകൾക്ക് അഞ്ച് ശതമാനം ഇന്ധന പോയിന്റുകളും ലഭിക്കും. ഓരോ വിഭാഗത്തിലും പ്രതിമാസം പരമാവധി 100 ഇന്ധന പോയിൻറുകൾ വരെ ലഭിക്കും. കാർഡ് ഉടമകൾക്ക് ഒരു ശതമാനം ഇന്ധന സർചാർജ് ഇളവ് ലഭിക്കുന്നതാണ്.

Also Read- കുറഞ്ഞ വിലയ്ക്ക് ചാണകത്തിൽ നിന്ന് വാഹന ഇന്ധനം; ദേശീയ പശു കമ്മീഷന്റെ പുതിയ നിർദ്ദേശം

ഇന്ത്യൻ ഓയിൽ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ അംഗത്വ, പുതുക്കൽ ഫീസ് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനുള്ള അംഗത്വ ഫീസ് 500 രൂപയും നികുതിയും ആണ്. അംഗത്വ പുതുക്കൽ ഫീസും ഇതിന് സമാനമാണ്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ കാർഡ് ഉപയോഗിച്ച് കാർഡ് ഉടമ 50,000 രൂപയ്ക്ക് മുകളിൽ ചെലവഴിക്കുകയാണെങ്കിൽ പുതുക്കൽ ചാർജ് ഒഴിവാക്കപ്പെടും.

ഇന്ത്യൻ ഓയിൽ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നത് ആർക്കൊക്കെ?

21 നും 60 നും ഇടയിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും (നിങ്ങൾ സ്വയം തൊഴിൽ ചെയ്യുന്നവരാണെങ്കിൽ 65) ഈ കാർഡിന് അർഹതയുണ്ട്. അപേക്ഷകന് കുറഞ്ഞത് 12,000 രൂപ പ്രതിമാസ വരുമാനം ഉണ്ടായിരിക്കണം. സ്വയം തൊഴിൽ അപേക്ഷകന്റെ കാര്യത്തിൽ, പ്രതിവർഷം 2 ലക്ഷത്തിൽ കൂടുതൽ വരുമാനത്തിന് നികുതി റിട്ടേൺ നൽകുന്നവരായിരിക്കണം.

ഇന്ത്യൻ ഓയിൽ എച്ച് ഡി എഫ് സി ബാങ്ക് ക്രെഡിറ്റ് കാർഡ് എങ്ങനെ ലഭിക്കും?

എച്ച് ഡി എഫ് സി, ഐ ഒ സി എൽ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന്, ഒരാൾക്ക് ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ ഓഫ് ലൈൻ ആപ്ലിക്കേഷനായി അടുത്തുള്ള ശാഖയിൽ പോകാം. രാജ്യത്തെ വിവിധ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഇന്ത്യൻ ഓയിൽ ഇന്ധന ഔട്ട്ലെറ്റുകളിൽ നിന്നും കാർഡ് ലഭിക്കും.
Published by: Anuraj GR
First published: February 22, 2021, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories