• HOME
  • »
  • NEWS
  • »
  • money
  • »
  • ഇന്ത്യ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രമായി മാറും; 2023 ഓടെ രാജ്യത്തെമ്പാടും ജിയോ 5G സേവനം ഉറപ്പാക്കുമെന്ന് മുകേഷ് അംബാനി

ഇന്ത്യ ലോകത്തിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രമായി മാറും; 2023 ഓടെ രാജ്യത്തെമ്പാടും ജിയോ 5G സേവനം ഉറപ്പാക്കുമെന്ന് മുകേഷ് അംബാനി

ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ വേദിയിൽ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 5ജി നെറ്റ് വര്‍ക്ക് സേവനങ്ങള്‍ക്ക് തുടക്കമിട്ടു

  • Share this:
ടെലികോം രംഗത്തെ 5 ജിയുടെ കടന്നുവരവിലൂടെ ലോകത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കേന്ദ്രമായി രാജ്യം മാറുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി.അടുത്തവര്‍ഷം ഡിസംബറോടു കൂടി രാജ്യത്തിന്റെ മുക്കിലും മൂലയിലും ജിയോയുടെ 5 ജി സേവനങ്ങള്‍ ലഭ്യമാക്കും. രാജ്യത്തെ നയിക്കാന്‍ ടെലികോം മേഖല തയ്യാറാണ്. ഉന്നതവിദ്യാഭ്യാസം,ആരോഗ്യരംഗം, ഗ്രാമ-നഗര വ്യത്യാസങ്ങളെ മറികടക്കല്‍,നിര്‍മാണ രംഗം, ഇന്റലിജന്‍സ് ക്യാപിറ്റല്‍ എന്നീ അഞ്ച് മേഖലകളെ  ലക്ഷ്യം വയ്ക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു.

21-ാം നൂറ്റാണ്ടിന്‍റെ സാങ്കേതിക വിദ്യകളില്‍ പ്രധാനപ്പെട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, റോബോട്ടിക്സ്, ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ്, മെറ്റാവേഴ്സ് , ബ്ലോക്ക് ചെയിന്‍ എന്നിവയുടെ വളര്‍ച്ചയ്ക്ക് 5ജി സേവനം പ്രയോജനപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




"നമ്മുടെ രാജ്യത്തെ അടിസ്ഥാനപരമായി പരിവർത്തനം ചെയ്യാൻ കഴിയുന്ന 5 ലക്ഷ്യങ്ങളുടെ ചുരുക്കെഴുത്താണ് 5G എന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.


  • രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമായതോടെ ചുരുങ്ങിയ ചെലവില്‍ മികച്ച വിദ്യാഭ്യാസവും നൈപുണ്യ വികസനവും ഇന്ത്യയിലെ സാധരണക്കാരിലേക്ക് എത്തും. ഇന്ത്യയിലെ യുവജനങ്ങളുടെ കഴിവ്  ലോകോത്തര നിലവാരത്തിലെത്തിക്കാനും ലോകരാജ്യങ്ങളുമായി മത്സരിക്കാന്‍ അവരെ 5ജി പ്രാപ്തരാക്കും.

  • ഉന്നത നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന് 5ജി സേവനങ്ങള്‍ സഹായിക്കും. ഗ്രാമങ്ങള്‍ തോറുമുള്ള സാധാരണ ആശുപത്രികളെ അധിക ചെലവില്ലാതെ സ്മാര്‍ട് ആശുപത്രികളാക്കും. രാജ്യത്തെ ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ സേവനം ഇന്ത്യയിലെ എവിടെ നിന്നും 5ജി നെറ്റ് വര്‍ക്ക് ഉപയോഗിച്ച് സാധാരണക്കാര്‍ക്കടക്കം ലഭ്യമാകും. അതുവഴി നമ്മുടെ ആരോഗ്യമേഖലയില്‍ സമഗ്രമായ മുന്നേറ്റം ഉണ്ടാകും.

  • ഇന്ത്യയിലെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം ഒഴിവാക്കാനുള്ള പാലമായി 5ജി പ്രവര്‍ത്തിക്കും. കൃഷി, വ്യവസായം,ഗതാഗതം, ഊര്‍ജ സംവിധാനം എന്നിവയില്‍ ഡിജിറ്റലൈസേഷനും ഇന്‍റലിജെന്‍റ് ഡേറ്റാ മാനേജ്മെന്‍റും ഉപയോഗപ്പെടുത്താന്‍ ഇതിലൂടെ കഴിയും.

  •  ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലയ്ക്കും കച്ചവടക്കാര്‍ക്കും വലിയ വ്യവസായ സംരംഭങ്ങള്‍ക്ക് സമാനമായ രീതില്‍ ഉയര്‍ത്തുന്നതിന് 5ജി സഹായകമാകും. രാജ്യത്തിന്‍റെ വ്യവസായ മേഖലയില്‍ ആധുനികവത്കരണം നടപ്പിലാക്കാനും ലാഭം വര്‍ദ്ധിക്കാനും 5ജി കാരണമാകും.

  • ടെലികോം രംഗത്തെ 5 ജിയുടെ കടന്നുവരവിലൂടെ ലോകത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കേന്ദ്രമായി രാജ്യം മാറും


ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ വേദിയിൽ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 5ജി നെറ്റ് വര്‍ക്ക് സേവനങ്ങള്‍ക്ക് തുടക്കമിട്ടു. ജിയോ ഉൾപ്പെടെ മുൻനിരസേവനദാതാക്കൾ ഒരുക്കിയ ഫൈവ് ജി സേവനങ്ങളുമായി ബന്ധപ്പെട്ട എക്സിബിഷൻ കേന്ദ്രങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.
Published by:Arun krishna
First published: