• HOME
  • »
  • NEWS
  • »
  • money
  • »
  • ഏഴാം ശമ്പള കമ്മീഷൻ: സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളം വർദ്ധിച്ചേക്കും; ക്ഷാമബത്ത 4 ശതമാനം കൂടാൻ സാധ്യത

ഏഴാം ശമ്പള കമ്മീഷൻ: സർക്കാർ ഉദ്യോ​ഗസ്ഥരുടെ ശമ്പളം വർദ്ധിച്ചേക്കും; ക്ഷാമബത്ത 4 ശതമാനം കൂടാൻ സാധ്യത

ഫിറ്റ്‌മെന്റ് ഫാക്ടർ വർദ്ധനയ്ക്ക് ശേഷം സർക്കാർ ജീവനക്കാരുടെ മിനിമം ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി ഉയരുമെന്നും റിപ്പോർട്ട്

  • Share this:

    ശമ്പള വർധനവ് കാത്തിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. ഈ മാസം അവസാനത്തോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും ഫിറ്റ്‌മെന്റ് ഫാക്ടറും പരിഷ്‌കരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫിറ്റ്‌മെന്റ് ഫാക്ടർ വർദ്ധനയ്ക്ക് ശേഷം സർക്കാർ ജീവനക്കാരുടെ മിനിമം ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി ഉയരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ച് 42 ശതമാനമാക്കാനും സാധ്യതയുണ്ട്.

    സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും ‍ഡിയറൻസ് റിലീഫും വർഷത്തിൽ രണ്ടുതവണയാണ് പരിഷ്കരിക്കുന്നത്. സാധാരണയായി അത് ജനുവരി, ജൂലൈ മാസങ്ങളിലായിരിക്കും. സർക്കാർ ജീവനക്കാർക്ക് ഡിയറൻസ് അലവൻസും പെൻഷൻകാർക്ക് ഡിയറൻസ് റിലീഫുമാണ് ലഭിക്കുന്നത്. ക്ഷാമബത്ത വർദ്ധനവ് 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ രാജ്യത്തെ ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 38 ശതമാനം ക്ഷാമബത്തയാണ് ലഭിക്കുന്നത്.

    Also read-ആദായ നികുതി വകുപ്പ് നികുതിദായകരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആറ് കാര്യങ്ങൾ

    ഇത് 42 ശതമാനം ആക്കാനാണ് സർക്കാർ ആലോചിക്കുന്നത്. 2022 സെപ്തംബർ 28 നാണ് അവസാനമായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്‌കരിച്ചത്. 2022 ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ക്ഷാമബത്ത വർദ്ധിപ്പിക്കുന്നത്. വിലക്കയറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധി നികത്താനാണ് ജീവനക്കാർക്കും പെൻഷൻകാർക്കും ഡിയറൻസ് അലവൻസ് നൽകുന്നത്.

    അതേസമയം, കോവിഡ് സമയത്ത് നിർത്തലാക്കിയ ഡിഎ കുടിശിക ഇത്തവണയും സർക്കാർ ജീവനക്കാർക്ക് ലഭിക്കില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് മ​ഹാമാരിയെത്തുടർന്ന് ഡിയർനസ് അലവൻസ് (ഡിഎ), ഡിയർനെസ് റിലീഫ് (ഡിആർ) എന്നിവയുടെ മൂന്ന് ഗഡുക്കൾ സർക്കാർ തടഞ്ഞുവച്ചിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും കുടിശിക സംബന്ധിച്ച പുതിയ അറിയിപ്പിനായി കാത്തിരിക്കുകയുമായിരുന്നു.

    ഫിറ്റ്‌മെന്റ് ഫാക്ടർ

    ഇപ്പോഴത്തെ കോമൺ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ശതമാനമാണ്. 4200 ഗ്രേഡ് പേയുള്ള ഒരാളുടെ അടിസ്ഥാന ശമ്പളം 15,500 രൂപ ആണെങ്കിൽ അയാളുടെ ആകെ ശമ്പളം 15,500×2.57 രൂപ അഥവാ 39,835 രൂപ ആയിരിക്കും എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫിറ്റ്‌മെന്റ് ഫാക്ടർ 3.68 ആയി ഉയർത്തണമെന്ന് ജീവനക്കാർ സർക്കാരിനോട് ആവശ്യപ്പെടുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    Also read- ആധാര്‍ – പാന്‍ ബന്ധിപ്പിക്കൽ മുതൽ ഐടിആര്‍ ഫയലിംഗ് വരെ: ഏപ്രില്‍ 1ന് മുമ്പ് പൂര്‍ത്തിയാക്കേണ്ട പ്രധാന കാര്യങ്ങള്‍

    നിലവിൽ 38 ശതമാനം നിരക്കിലാണ് ജീവനക്കാർക്ക് ക്ഷാമബത്ത ലഭിക്കുന്നത്. അതേസമയം നിലവിൽ 2.57% ഫിറ്റ്‌മെന്റ് ഫാക്ടറിലാണ് ശമ്പളം കണക്കാക്കുന്നത്. അതായത് 4200 ഗ്രേഡ് പേയിൽ 15,500 രൂപ ലഭിക്കുന്ന ഒരു ജീവനക്കാരന് ആറാം കേന്ദ്ര ശമ്പള കമ്മീഷൻ പ്രകാരം കണക്കാക്കിയാൽ (15,500 x 2.57 രൂപ) മൊത്തം ശമ്പളമായി 39835 രൂപ ലഭിക്കും. നേരത്തെ ആറാം ശമ്പള കമ്മീഷൻ ഫിറ്റ്‌മെന്റ് അനുപാതം 1.86% ആയിരുന്നു. ഇത് 2.57% ആക്കിയത് ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരമാണ്.

    Published by:Vishnupriya S
    First published: