• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തണ്ണിമത്തൻ പാടത്ത് പൊന്നു വിളയിച്ച് മരക്കാർ ബാവ

news18
Updated: April 13, 2018, 2:57 AM IST
തണ്ണിമത്തൻ പാടത്ത് പൊന്നു വിളയിച്ച് മരക്കാർ ബാവ
news18
Updated: April 13, 2018, 2:57 AM IST
കോഴിക്കോട്: തണ്ണിമത്തൻ കൃഷിയിടത്തിൽ പൊന്നു വിളയിച്ചിരിക്കുകയാണ് കോഴിക്കോടു നിന്നുള്ള മരക്കാർ ബാവയെന്ന കർഷകൻ. മാവൂരിലെ തണ്ണിമത്തൻ പാടത്തിൽ മികച്ച നേട്ടം കൊയ്യുകയാണ് മരക്കാർ ബാവയെന്ന കർഷകൻ. അരയേക്കറിൽ തുടങ്ങിയ കൃഷി ഇപ്പോൾ മൂന്നേക്കറിൽ എത്തി നിൽക്കുകയാണ്.

കഠിനാധ്വാനത്തിന്‍റെ വിജയമാണ് മാവൂർ പാടത്തെ മൂന്നേക്കറിലെ മരക്കാർ ബാവയുടെ തണ്ണിമത്തൻ കൃഷി. പന്ത്രണ്ടാം വയസിൽ ക്യഷികളത്തിലേക്ക് ഇറങ്ങിയതാണ് ബാവ. നെല്ലിൽ തുടങ്ങിയ കൃഷി പിന്നെ പച്ചക്കറികളിലെത്തി. നാലുവർഷം മുമ്പ് അരയേക്കറിൽ നടത്തിയ തണ്ണിമത്തൻ കൃഷി ഇന്ന് മൂന്നേക്കറിലേക്ക് വ്യാപിച്ചിരിക്കുകയാണ്.

നാടൻ തണ്ണിമത്തനും കടും പച്ചയാർന്ന കറാച്ചിയുമാണ് കൃഷി ചെയ്യുന്നത്. മൈസൂരിൽ നിന്നും എത്തിച്ച ബയാർ, മഹിക്കോ, ബഹൂജ എന്നീ വിത്തുകളാണ് ഈ തണ്ണിമത്തൻ പാടത്തെ പൊന്നു വിളയുന്ന പാടമാക്കിയത്. തണ്ണിമത്തൻ ക്യഷിക്ക് വളവും വെള്ളവും കുറച്ച് മതി എന്നതാണ് പ്രത്യേകത. ജൈവരീതി മാത്രമായതിനാൽ പതിനഞ്ചു ദിവസം അധികം വേണ്ടി വന്നു വിളവെടുപ്പിന്. മരക്കാർ ബാവയുടെ കൃഷിപെരുമയറിഞ്ഞ് കൃഷി സ്നേഹികളും ഒപ്പം കൃഷിവകുപ്പും വിളവെടുപ്പിന് മാവൂർ പാടത്തേക്ക് ഒഴുകിയെത്തി.

സിപിഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി കെജി പങ്കജാക്ഷൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വിളവെടുപ്പിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കാളികളായി. വിളവെടുത്തതിലേറെയും തോട്ടത്തിൽ നിന്നു തന്നെ വിറ്റഴിച്ചു.
First published: April 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍