• HOME
  • »
  • NEWS
  • »
  • money
  • »
  • ഇന്ത്യയും യുഎഇയും സംയുക്ത ഡിജിറ്റൽ കറൻസി ഇടപാടിലേയ്ക്ക്; ധാരണാപത്രത്തിൽ ഒപ്പുവച്ചു

ഇന്ത്യയും യുഎഇയും സംയുക്ത ഡിജിറ്റൽ കറൻസി ഇടപാടിലേയ്ക്ക്; ധാരണാപത്രത്തിൽ ഒപ്പുവച്ചു

ഇതനുസരിച്ച് ഇന്ത്യയിലെയും യുഎഇയിലെയും സെൻട്രൽ ബാങ്കുകൾ സംയുക്തമായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളിൽ (സിബിഡിസി) പൈലറ്റ് പ്രോഗ്രാമുകൾ നടത്തും.

  • Share this:

    ഇന്ത്യയും യുഎഇയും സംയുക്ത ഡിജിറ്റൽ കറൻസി ഇടപാട് സംബന്ധിച്ചധാരണ പത്രത്തിൽഒപ്പുവച്ചു. കൂടാതെ സിബിഡിസി (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി) ഇടപാട് വികസിപ്പിക്കുന്നതിൽ പരസ്പരം സഹകരിക്കാനും തീരുമാനമായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെൻട്രൽ ബാങ്ക് ഓഫ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (സിബിയുഎഇ) എന്നിവ ചേർന്ന് വ്യാഴാഴ്ചയാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. സാമ്പത്തിക സേവനങ്ങളുടെ സഹകരണം വർദ്ധിപ്പിക്കുന്നതിനും സംയുക്തമായി നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതും ലക്ഷ്യമിട്ടുള്ള ധാരണാപത്രമാണിത്. ഇതനുസരിച്ച് ഇന്ത്യയിലെയും യുഎഇയിലെയും സെൻട്രൽ ബാങ്കുകൾ സംയുക്തമായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളിൽ (സിബിഡിസി) പൈലറ്റ് പ്രോഗ്രാമുകൾ നടത്തും.

    “രണ്ട് സെൻ‌ട്രൽ ബാങ്കുകളും ഫിൻ‌ടെക്കിന്റെ വളർന്നുവരുന്ന വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സെൻ‌ട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികളിൽ (സി‌ബി‌ഡി‌സി) സഹകരിക്കുകയും സിബി‌യു‌എഇയുടെയും ആർ‌ബി‌ഐയുടെയും സിബി‌ഡി‌സികൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമതയിൽ കൂടുതൽ പരിശോധനകൾ നടത്തുകയും ചെയ്യുമെന്ന് ആർ‌ബി‌ഐ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ പറഞ്ഞു.

    Also read-സിലിക്കൺ വാലി ബാങ്ക് തകർച്ച; ഗുജറാത്തിലെ ​ഗിഫ്റ്റ് സിറ്റിയിൽ അക്കൗണ്ട് തുറക്കാനൊരുങ്ങി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ

    പണകൈമാറ്റത്തിനും വ്യാപാരത്തിനും വേണ്ടി അതിർത്തി കടന്നുള്ള CBDC ഇടപാടുകൾ സുഗമമാക്കുന്നതിന് സിബിയുഎഇയും ആർബിഐയും സംയുക്തമായി പ്രൂഫ് ഓഫ് കൺസെപ്‌റ്റും (PoC) ഡിജിറ്റൽ കറൻസികളുടെ പൈലറ്റ് പ്രോജക്‌റ്റുകളും നടത്തും.

    ഈ “ഉഭയകക്ഷി CBDC ബ്രിഡ്ജ്” ചെലവ് കുറയ്ക്കുന്നതിന് സഹായിക്കുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ. കൂടാതെ, അതിർത്തി കടന്നുള്ള ഇടപാടുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും കരുതുന്നു. യുഎഇയും ഇന്ത്യയും തമ്മിലുള്ള ഫിൻടെക് സാമ്പത്തിക ഉൽപ്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാങ്കേതിക സഹകരണത്തിനും അറിവ് കൈമാറ്റത്തിനും ഈ ബന്ധം ഊന്നൽ നൽകുന്നു.

    Published by:Sarika KP
    First published: