• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ഞണ്ട് കൃഷിയിൽ വിജയം കൊയ്ത് വാമദേവൻ

news18
Updated: April 17, 2018, 1:23 AM IST
ഞണ്ട് കൃഷിയിൽ വിജയം കൊയ്ത് വാമദേവൻ
news18
Updated: April 17, 2018, 1:23 AM IST
കരുനാഗപ്പള്ളി: മത്സ്യകൃഷിയിൽ അധികമാരും കൈ വെയ്ക്കാത്ത ഇനമാണ് ഞണ്ട് കൃഷി. കരുനാഗപ്പള്ളിയിലെ ക്ലാപ്പന, ആലുംപീടികയിൽ വാമദേവൻ എന്ന കർഷകനാണ് ഞണ്ട് കൃഷിയിൽ വിജയഗാഥ രചിക്കുന്നത്. വിദേശ മാർക്കറ്റിൽ ഉൾപ്പെടെ ഏറെ പ്രിയമുള്ള കായൽ ഞണ്ട് കൃഷിയിൽ ഒരു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട് വാമദേവന്.

വീടിനോടു ചേർന്നുള്ള അര ഏക്കറോളം വരുന്ന സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ കുളത്തിലാണ് ഇദ്ദേഹം ഞണ്ടുകൃഷി ന
നടത്തുന്നത്. വേലിയേറ്റവും വേലിഇറക്കവും വരുന്നതനുസരിച്ച് ഉപ്പുവെള്ളം കയറി ഇറങ്ങുന്നതിന് പ്രത്യേക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കായംകുളം കായലിന്റെ സമീപ പ്രദേശങ്ങളിൽ നിന്നു തന്നെ വാമദേവൻ ശേഖരിക്കുന്ന ഞണ്ടിൻ കുഞ്ഞുങ്ങളെയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്.
Loading...

തമിഴ്നാട്ടിൽ നിന്നും മറ്റും വരുന്ന കുഞ്ഞുങ്ങൾ വേണ്ടത്ര ഗുണമേൻമ ഇല്ലാത്തതാണെന്നാണ് ഈ കർഷകന്റെ അഭിപ്രായം. ഞണ്ടുകൾ വേണ്ടത്ര വളർച്ചയെത്താൻ ആറുമാസം വരെ വേണ്ടി വരും. ബിഗ് വാട്ടർ വിഭാഗത്തിലെ എക്സ് - എൽ വൈറ്റ് എന്ന ഇനത്തിനാണ് വിദേശ മാർക്കറ്റിൽ ഏറെ പ്രിയം. തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും തായ്‌വാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലുമാണ് ഞണ്ടിന് ഏറെ മാർക്കറ്റുള്ളത്.

ഒരു കിലോ മുതൽ മൂന്നു കിലോ വരെ തൂക്കമുള്ള ഞണ്ടിനെ ലഭിക്കാറുണ്ടെന്ന് വാമദേവൻ പറയുന്നു. ചുവന്ന ഇനത്തിൽപ്പെട്ടവയ്ക്കാണ് നാട്ടിൽ പ്രിയം. ഞണ്ട് കൃഷിക്കൊപ്പം കരിമീൻ കൃഷിയുമുണ്ട് ഇദ്ദേഹത്തിന്. വീടിനോടു ചേർന്നു തന്നെയാണ് കച്ചവടവും. സ്വന്തം കൃഷി കൂടാതെ മറ്റു കൃഷിക്കാരിൽ നിന്ന് ഞണ്ടും കരിമീനും ശേഖരിച്ചും വിൽപ്പനയുണ്ട്.
First published: April 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍