• HOME
 • »
 • NEWS
 • »
 • money
 • »
 • ഇന്ത്യയിലെ മെഡിക്കൽ ടൂറിസത്തിന്റെ ത്വരിതഗതിയിലുള്ള വളർച്ച: ആരോഗ്യരംഗത്തെ ഒരു ആഗോള ലീഡർ എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനത്തിന് ഹീൽ ഇൻ ഇന്ത്യ സംരംഭം ആക്കംകൂട്ടുന്നു

ഇന്ത്യയിലെ മെഡിക്കൽ ടൂറിസത്തിന്റെ ത്വരിതഗതിയിലുള്ള വളർച്ച: ആരോഗ്യരംഗത്തെ ഒരു ആഗോള ലീഡർ എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനത്തിന് ഹീൽ ഇൻ ഇന്ത്യ സംരംഭം ആക്കംകൂട്ടുന്നു

'ഹീൽ ഇൻ ഇന്ത്യ' സംരംഭത്തിലൂടെ മെഡിക്കൽ വാല്യൂ ട്രാവൽ രംഗത്ത് ഇന്ത്യ വളരുന്നത് എങ്ങയെന്ന് കാണുക

 • Share this:

  ആരോഗ്യപരിപാലന രംഗത്ത് ഇന്ത്യയിൽ ഉണ്ടായിട്ടുള്ള മാറ്റത്തെ കുറിച്ച് ഇന്നത്തെ മുത്തശ്ശീമുത്തച്ഛന്മാരോടു ചോദിച്ചുനോക്കൂ, അവരുടെ മുഖം പ്രകാശിക്കുന്നത് നിങ്ങൾ കാണും. സങ്കീർണമായ ശസ്ത്രക്രിയയോ പരീക്ഷണാത്മക ചികിത്സയോ ആവശ്യമായ രോഗങ്ങൾ ഉണ്ടാകുമ്പോൾ ഈ അടുത്ത കാലംവരെ ഇന്ത്യക്കാർ പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോയിരുന്നു.

  എന്നാൽ ഇപ്പോൾ, ചികിത്സയ്ക്കായി ലോകം ഇന്ത്യയിലേക്ക് വരുന്നു. ഗുണനിലവാരമുള്ള വൈദ്യസഹായം ലഭിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ന് കൂടുതൽ ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ഇന്ത്യയിലെ ആരോഗ്യപരിപാലന വ്യവസായം ഉയർന്ന നിലവാരമുള്ളതും സാമ്പത്തികമായി താങ്ങാനാവുന്നതുമായ ഒരു ബദൽ എന്ന നിലയിൽ ലോകമെങ്ങും അതിന്റെ സാന്നിധ്യം വിളിച്ചറിയിക്കുകയാണ്.

  ആശുപത്രികൾ, മെഡിക്കൽ ഡിവൈസുകൾ, ക്ലിനിക്കൽ ട്രയലുകൾ, ഔട്ട്‌സോഴ്‌സിംഗ്, ടെലിമെഡിസിൻ, മെഡിക്കൽ ടൂറിസം, ആരോഗ്യ ഇൻഷുറൻസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഇന്ത്യയിലെ ആരോഗ്യപരിപാലന വ്യവസായം. ജീവിതശൈലീ രോഗങ്ങളിലെ വർദ്ധന, താങ്ങാനാവുന്ന ആരോഗ്യപരിപാലന സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം, സാങ്കേതിക രംഗത്തെ പുരോഗതി, ടെലിമെഡിസിന്റെ ആവിർഭാവം, ആരോഗ്യ ഇൻഷുറൻസിന്റെ ദ്രുതഗതിയിലുള്ള വ്യാപനം, (നികുതി ആനുകൂല്യങ്ങളും ഇൻസെന്റീവുകളുമുള്ള) ഇ-ഹെൽത്ത് പോലെയുള്ള സർക്കാർ സംരംഭങ്ങൾ എന്നിവയാണ് ഇന്ത്യയിലെ ആരോഗ്യമേഖലയെ മുന്നോട്ട് നയിക്കുന്നത്.

   ഇന്ത്യയിലെ ആരോഗ്യപരിചരണ വ്യവസായത്തിന്റെ ഭാവി

  2020-ൽ  Indian Healthtech industry was valued at $1.9bn 2023-ഓടെ വെറും 3 വർഷത്തിനുള്ളിൽ ഇത് 5 ബില്യൺ ഡോളറായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡയഗ്നോസ്റ്റിക്സ് വിപണിയിലും സമാനമായ പ്രവണതകൾ കാണുന്നുണ്ട്. അതിന്റെ  CAGR of 20.4% to reach $32 bn in 2022. ടെലിമെഡിസിൻ $5.4 Bn by 2025 ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ ഡിജിറ്റൽ ഹെൽത്ത് ബ്ലൂപ്രിന്റ് $200bn in the next 10 years അധിക സാമ്പത്തിക മൂല്യം ഉളവാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  ഇതിലും അതിശയകരമായ സംഗതി ഇന്ത്യയിലെ ആരോഗ്യപരിചരണ വ്യവസായം 2022-ഓടെ മൊത്തം projected to reach $372 bn by 2022 എന്നുള്ളതാണ്. ഇന്ത്യ ഇപ്പോൾത്തന്നെ ലോകത്തിന്റെ ഫാർമസിയാണ്. ഗവൺമെന്റിന്റെ 2022-23 കേന്ദ്ര ബജറ്റിൽ Rs.86,200 crores for the Ministry of Health. ഇന്ത്യയുടെ ആരോഗ്യപരിചരണ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് മെഡിക്കൽ വാല്യൂ ട്രാവലിൽ (MVT) പ്രതീക്ഷിക്കുന്ന വളർച്ച നേടാൻ ഇത് ഏറെ സഹായിക്കും.

  2020-21-ലെ മെഡിക്കൽ ടൂറിസം സൂചികയിൽ (MTI) India is ranked 10th. അടിസ്ഥാന സൗകര്യങ്ങളുടെയും മനുഷ്യ മൂലധനത്തിന്റെയും കൂടിച്ചേരലാണ് ഇതിന് ശക്തി പകരുന്നത്. ഇംഗ്ലീഷിൽ പ്രാവീണ്യവും ഉയർന്ന നിലവാരമുള്ള മെഡിക്കൽ പരിശീലനവും ലഭിച്ച ഡോക്ടർമാരും പാരാമെഡിക്കുകളും ഏറ്റവും അധികമുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിൽ ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജുകളുള്ള രാജ്യമാണെന്നും ഇന്ത്യ അഭിമാനിക്കുന്നു. 1mn skilled healthcare providers by 2022 ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. National Accreditation Board forHospitals & Healthcare Providers (NABH) കീഴിൽ  ഇപ്പോൾ ആഗോള നിലവാരത്തിലോ അതിന് മുകളിലോ ഉള്ള 1400 hospitals  ഉള്ളതായി കണക്കാക്കപ്പെടുന്നു.

  ‘സേവന’ത്തോടൊപ്പം ‘അതിഥി ദേവോ ഭവ’ എന്ന സമീപനത്തിലൂടെ Heal in India  സംരംഭത്തിലേക്ക് ലോകത്തെ ക്ഷണിച്ചുകൊണ്ട് ലോകത്തിലെ മെഡിക്കൽ – വെൽനസ് ടൂറിസത്തിന്റെ മുൻനിര കേന്ദ്രമായി ഇന്ത്യയെ അരക്കിട്ടുറപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.  ഈ സംരംഭങ്ങളിൽ പെടുന്നതാണ് MVT പോർട്ടൽ എന്ന ഏകജാലക സംവിധാനം. ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി വരുന്നവർക്ക് അവരുടെ യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള സേവനങ്ങൾ നൽകിക്കൊണ്ട് അവരുടെ യാത്ര സുഖകരമായ അനുഭവമാക്കാൻ ഇത് ലക്ഷ്യമിടുന്നു.

  രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും നടപടിക്രമങ്ങളുടെയും നഗരങ്ങളുടെയും ആശുപത്രികളുടെയും നിർദ്ധിഷ്ട ഡോക്ടർമാരുടെയും പോലും  അടിസ്ഥാനത്തിൽ സേവനദാതാക്കളെ തിരയാൻ  സാധിക്കും. അവർക്ക് സുതാര്യമായ പ്രൈസിംഗ് പാക്കേജുകൾ ഓൺലൈനിൽ ആക്സസ് ചെയ്യാനാകും.  അലോപ്പതിയ്ക്കും സംയോജിത വൈദ്യത്തിനും മാത്രമല്ല, പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായങ്ങൾക്കും ഈ സേവനം ലഭ്യമാണ്. NABH എംപാനൽ ചെയ്ത MVT ഫെസിലിറ്റേറ്റർമാരിലൂടെ യാത്രാ ക്രമീകരണങ്ങൾ ചെയ്യാനും അവർക്ക് സാധിക്കും.

  വിദേശികൾക്ക് മൂന്ന് വിഭാഗങ്ങൾക്ക് കീഴിൽ ഇന്ത്യയിലേക്ക് മെഡിക്കൽ വാല്യൂ ട്രാവൽ നടത്താവുന്നതാണ്:

  • വൈദ്യ ചികിത്സ: ശസ്ത്രക്രിയകൾ, അവയവം മാറ്റിവയ്ക്കൽ, സന്ധി മാറ്റിവയ്ക്കൽ, കാൻസർ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള രോഗശമന ചികിത്സ.
  • ആരോഗ്യവും പുനരുജ്ജീവനവും: പുനരുജ്ജീവനത്തിൽ അല്ലെങ്കിൽ കോസ്മെറ്റിക് സർജറി, സ്ട്രെസ് റിലീഫ്, സ്പാ എന്നിവ പോലെ സൗന്ദര്യ സംബന്ധമായ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഓഫറുകൾ.
  • പരമ്പരാഗത വൈദ്യം: ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) .

   ഇന്ത്യയിലേക്കുള്ള മെഡിക്കൽ വാല്യൂ ട്രാവലിന് പ്രചോദനമേകുന്നത് എന്താണ്?

  തുടക്കക്കാർക്ക്, സാമ്പത്തിക ലാഭം വളരെ വലുതാണ്. ~65-90% as compared to the US കുറഞ്ഞ ചെലവിൽ ലോകോത്തര നിലവാരമുള്ള പരിചരണവും ചികിത്സയും ഇന്ത്യയിൽ ലഭ്യമാണ്. തങ്ങളുടെ മാതൃരാജ്യങ്ങളിൽ  വളരെ നാൾ കാത്തിരിക്കേണ്ടതുള്ള അല്ലെങ്കിൽ വമ്പിച്ച ചെലവ് വരുന്ന അതേ നടപടിക്രമങ്ങൾക്ക് ഇവിടെ കിട്ടുന്ന ഉയർന്ന നിലവാരവും കുറഞ്ഞ ചെലവും പാശ്ചാത്യർക്ക് ഇന്ത്യയെ ആകർഷകമായ സ്ഥലമാക്കി മാറ്റുന്നു.

  റോബോട്ടിക് സർജറികൾ, റേഡിയേഷൻ, സൈബർ നൈഫ് സ്റ്റീരിയോടാക്റ്റിക് ഓപ്ഷനുകൾ, IMRT/IGRT, ട്രാൻസ്പ്ലാൻറ് സപ്പോർട്ട് സിസ്റ്റങ്ങൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ ഇന്ത്യൻ ആശുപത്രികൾ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), വെർച്വൽ റിയാലിറ്റി (VR), ഹോളിസ്റ്റിക് മെഡിസിൻ തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രോഗികൾക്ക് അത്യാധുനികവും നൂതനവുമായ ചികിത്സാ ഓപ്ഷനുകൾ നൽകുന്ന ഏറ്റവും വിഖ്യാതമായ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കൽ സേവനങ്ങളും ഇന്ത്യയിലുണ്ട്.

  ഇന്ത്യ വൈദ്യചികിത്സയ്ക്ക് ആകർഷകമായ സ്ഥലമായിരിക്കുന്നതിന്റെ മറ്റൊരു കാരണം വൈവിധ്യമാർന്ന ഓപ്ഷനുകൾ ലഭ്യമാണെന്നുള്ളതാണ്. ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ കേന്ദ്രബിന്ദുവാണ് ഇന്ത്യ. ഇവയെല്ലാം ഇപ്പോൾ Ministry of AYUSH കീഴിലാക്കിയിരിക്കുന്നു. അതുവഴി ഇവയെ എല്ലാം രോഗികൾക്ക് എപ്പോഴും സുഖകരമായ അനുഭവം ലഭിക്കുന്ന വിധത്തിൽ നിയന്ത്രിച്ചിരിക്കുന്നു. ഹോളിസ്റ്റിക് തെറാപ്പികൾ വാഗ്ദാനം ചെയ്യുന്ന യോഗാശ്രമങ്ങളും സ്പാകളും വെൽനസ് സെന്ററുകളും ആരോഗ്യക്ഷേമ ചിന്തയുള്ള മെഡിക്കൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

  എന്നിരുന്നാലും, രോഗികളെയും അവരെ പരിചരിക്കുന്നവരെയും ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ഏറ്റവും നിർണായക ഘടകം ഗുണനിലവാരത്തിന്റെ ഉറപ്പാണ്. ഇന്ത്യൻ വൈദ്യസമ്പ്രദായം ഉൾപ്പെടെയുള്ളവയിൽ മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെടുത്താനും കഴിയുന്ന സമർപ്പിതവും സമഗ്രവുമായ ഒരു സ്ഥാപനപരമായ ചട്ടക്കൂട് പ്രദാനം ചെയ്യുന്നതിനായി ടൂറിസം മന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ത്യയുടെ നാഷണൽ മെഡിക്കൽ ആൻഡ് വെൽനസ് ടൂറിസം ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ആയുഷ് (AYUSH) മന്ത്രാലയത്തിന്റെയും എൻഎബിഎച്ചിന്റെയും (NABH) പ്രാതിനിധ്യത്തോടെ മെഡിക്കൽ ടൂറിസത്തെ നിയന്ത്രിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമായി ഈ ബോർഡ് പ്രവർത്തിക്കുന്നു.

   ഇന്ത്യയുടെ ഗുണനിലവാര പ്രസ്ഥാനം

  ഗുണനിലവാര സംബന്ധമായ പ്രവർത്തനങ്ങൾ, പ്രത്യേകിച്ചും രോഗികളുടെ സുരക്ഷയുടെ കാര്യത്തിൽ, നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ ഗുണനിലവാര പ്രസ്ഥാനം രൂപപ്പെടുത്തുന്നതിൽ കഴിഞ്ഞ 25 വർഷമായി ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റിൽ ഉന്നയിച്ച ഒരു ചോദ്യത്തിന്റെ ഫലമായി, 2005 ഏപ്രിലിൽ QCI-യുടെ കീഴിൽ NABH രൂപീകരിച്ചു.

  NABH അതിന്റെ യാത്ര തുടങ്ങിയത് ആരോഗ്യപരിചരണ സേവനങ്ങളിലെ ആഗോള നിലവാരവും സുരക്ഷയും ഉറപ്പാക്കാനുള്ള ഒരു സംവിധാനം വികസിപ്പിക്കുക എന്ന ഒരു കാഴ്ചപ്പാടോടെയാണ്. NABH 2006-ൽ ഇന്ത്യയിലെ ആരോഗ്യപരിചരണ സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുകയും 2010-ൽ ഇന്റർനാഷണൽ അക്രഡിറ്റേഷനിലേക്ക് അതിന്റെ ചിറകുകൾ വിന്യസിക്കുകയും ചെയ്തു. നഴ്‌സിംഗ് എക്‌സലൻസ് പ്രോഗ്രാമുകൾ, ലബോറട്ടറി സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ എന്നിങ്ങനെയുള്ള ഗുണമേന്മ ഉന്നമിപ്പിക്കുന്ന നിരവധി സംരംഭങ്ങളും അത് ഏറ്റെടുക്കുന്നു. അത് വിദ്യാഭ്യാസ-പരിശീലന സംരംഭങ്ങൾ ഏറ്റെടുക്കുകയും ആരോഗ്യപരിചരണ ഗുണനിലവാര സംബന്ധമായ വിവിധ കോഴ്സുകൾക്കും ശിൽപ്പശാലകൾക്കും അംഗീകാരം നൽകുകയും ചെയ്യുന്നു.

  ആശുപത്രികൾ, ചെറുകിട ആരോഗ്യപരിചരണ സ്ഥാപനങ്ങൾ, രക്തബാങ്കുകൾ, രക്ത സംഭരണ സൗകര്യങ്ങൾ, മെഡിക്കൽ ഇമേജിംഗ് സേവനങ്ങൾ, ദന്താരോഗ്യപരിചരണ സേവന ദാതാക്കൾ, അലോപ്പതി ക്ലിനിക്കുകൾ, ആയുഷ് AYUSH ആശുപത്രികൾ, പഞ്ചകർമ്മ ക്ലിനിക്കുകൾ, നേത്ര പരിപാലന സ്ഥാപനങ്ങൾ, ഓറൽ സബ്സ്റ്റിറ്റ്യൂഷൻ തെറാപ്പി കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ പരിപാലന കേന്ദ്രങ്ങൾ, വെൽനസ് കേന്ദ്രങ്ങൾ, ആസക്തികൾക്ക് അടിമകളയാവർക്കുള്ള സംയോജിത പുനരധിവാസ കേന്ദ്രങ്ങൾ, ക്ലിനിക്കൽ ട്രയൽ എത്തിക്സ് കമ്മിറ്റികൾ എന്നിങ്ങനെ മുഴുവൻ ആരോഗ്യപരിപാലന സ്ഥാപനങ്ങളെയും ഉൾക്കൊള്ളുന്നതാണ് NABH അക്രഡിറ്റേഷനുകൾ.

  അക്രഡിറ്റേഷൻ നേടുന്നതിന് മെഡിക്കൽ സേവനദാതാക്കൾക്ക് ആവശ്യമായിരുന്നേക്കാവുന്ന നിരവധി സർട്ടിഫിക്കേഷൻ, വിദ്യാഭ്യാസ, പരിശീലന പരിപാടികൾ ഈ അക്രഡിറ്റേഷനുകളെ പിന്തുണയ്ക്കുന്നു. പിൻപറ്റേണ്ട മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതും വിവിധ വിഭവങ്ങൾ പ്രദാനം ചെയ്യുന്നതും സേവനദാതാക്കൾക്ക് വിദഗ്ധരെ ലഭ്യമാക്കുന്നതും ഉൾപ്പെടെ, ഇന്ത്യയിലെ ആരോഗ്യപരിചരണ സമ്പദ്‍വ്യവസ്ഥയിൽ ഗുണനിലവാരവും സുതാര്യതയും സമഗ്രതയും ഉറപ്പാക്കുന്ന ഒരു ഇക്കോസിസ്റ്റം NABH സൃഷ്ടിക്കുന്നു.

  QCIയും NABH പോലുള്ള അതിന്റെ അനുബന്ധ ബോർഡുകളും ഉന്നമിപ്പിച്ച ഇന്ത്യയുടെ ഗുണനിലവാര പ്രസ്ഥാനം, ഇന്ത്യയുടെ മെഡിക്കൽ ഇക്കോസിസ്റ്റത്തിന് സാധ്യമായ കാര്യങ്ങളുടെ നിലവാരം ഉയർത്തുന്നതിൽ തുടരുന്നു. ഈ “ഗുൺവതാ സേ ആത്മ നിർഭരത” നമ്മെ നമ്മുടെ അതിർത്തികൾക്ക് അപ്പുറത്തേക്ക് കൊണ്ടുപോയിരിക്കുന്നു. ചെലവേറിയ മെഡിക്കൽ നടപടിക്രമങ്ങൾക്കായി ഇന്ത്യക്കാർ വിദേശത്തേക്ക് പോയിരുന്ന കാലം കഴിഞ്ഞു. പകരം, ആരോഗ്യകരമായ നാളെയിലേക്കുള്ള തങ്ങളുടെ യാത്രകളിൽ ഗുണനിലവാരമുള്ള ഇന്ത്യൻ സ്ഥാപനങ്ങളെയും സേവന ദാതാക്കളെയും വ്യക്തിഗത ഡോക്ടർമാരെയും പോലും തിരയുന്ന ആയിരക്കണക്കിന് രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും ഇന്ത്യ ഇന്ന് ആതിഥ്യം വഹിക്കുന്നു.

  QCI-യെയും ഇന്ത്യയുടെ ഗുൺവതാ സെ ആത്മനിർഭരതാ സംരംഭത്തെയും അത് നമ്മുടെ ജീവിതത്തെ സ്വാധീനിച്ച അനവധി വിധങ്ങളെയും കുറിച്ച് കൂടുതലറിയാൻ, https://www.news18.com/qci/ സന്ദർശിക്കുക.

  Published by:Rajesh V
  First published: