• HOME
  • »
  • NEWS
  • »
  • money
  • »
  • 'വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും' ആക്സെഞ്ചർ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിട്ടു

'വ്യാജ രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും' ആക്സെഞ്ചർ ഇന്ത്യ ജീവനക്കാരെ പിരിച്ചുവിട്ടു

ജീവനക്കാർ വ്യാജ കമ്പനികളിൽ നിന്നുള്ള രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

  • Share this:
വ്യാജ രേഖകളും എക്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലി നേടിയ ജീവനക്കാരെ സോഫ്റ്റ്‌വെയർ ഭീമനായ ആക്‌സെഞ്ചർ (Accenture) പിരിച്ചുവിട്ടു. കമ്പനിയുടെ ഇന്ത്യൻ യൂണിറ്റിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

“കർശനമായ ബിസിനസ്സ് എത്തിക്‌സ് കോഡിന് കീഴിലാണ് ആക്സെഞ്ചർ പ്രവർത്തിക്കുന്നത്. ഇതിന് ഒരു വിട്ടുവീഴച്ചയും വരുത്തില്ല. ആക്‌സെഞ്ചർ ഇന്ത്യയിൽ ജോലി നേടുന്നതിനായി ചില ജീവനക്കാർ വ്യാജ കമ്പനികളിൽ നിന്നുള്ള രേഖകളും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചതായി ഞങ്ങൾ കണ്ടെത്തി. ഇത്തരത്തിൽ ജോലി നേടിയ ആളുകളെ കമ്പനി പുറത്താക്കി" ആക്സെഞ്ചർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

വ്യാജ ജോലി സംബന്ധമായ പോസ്റ്റുകളെകുറിച്ച് ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും ആക്‌സെഞ്ചർ ബ്ലോഗ് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. “ചില ഏജൻസികളും വ്യക്തികളും ആക്‌സെഞ്ചറിൽ ജോലി ലഭിക്കുന്നതിനായി ഉദ്യോഗാർത്ഥികളോട് പണം ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ആക്‌സെഞ്ചറിൽ ജോലി ലഭിക്കുന്നതിനായി ഏതെങ്കിലും ഏജൻസിയെയോ കമ്പനിയെയോ വ്യക്തിയെയോ പണം ശേഖരിക്കുന്നതിനോ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനോ അധികാരപ്പെടുത്തിയിട്ടില്ലെന്നും” കമ്പനി അറിയിച്ചു.

Also Read- ടാറ്റാ ഗ്രൂപ്പ് എയര്‍ലൈനുകൾ എയര്‍ ഇന്ത്യയിൽ ലയിപ്പിക്കാന്‍ പദ്ധതി

ആക്‌സെഞ്ചറിലെ നിയമനം പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കുമെന്നും കമ്പനി ആവർത്തിച്ചു. കൂടാതെ റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഒരു ഘട്ടത്തിലും ഫീസ് ഈടാക്കില്ലെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ, പണം വാങ്ങി തട്ടിപ്പുകാർ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ ആ ജോലി നൽകാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ആക്‌സെഞ്ചറിൽ ജോലി നേടുന്നതിന് ആരും പണം നൽകേണ്ടതില്ലെന്നും കമ്പനി ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.

Also Read- Zomato സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവച്ചു ; മടക്കം നീണ്ട നാലരവര്‍ഷത്തെ സേവനത്തിന് ശേഷം

ഈ വർഷം 1,50,000 ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനുള്ള പദ്ധതി ഈ വർഷം ആദ്യം ആക്സെഞ്ചര്‍ ആരംഭിച്ചിരുന്നു. 2021ല്‍ കമ്പനി ഇന്ത്യയില്‍ 70,000 പേരെ നിയമിച്ചിരുന്നു. നിലവില്‍, കമ്പനിയുടെ ഇന്ത്യയിലെ ഓഫീസില്‍ 2,50,000 ത്തിലധികം ജീവനക്കാരുണ്ട്. 2014ല്‍ കമ്പനിക്ക് 3 ലക്ഷത്തിലധികം ജീവനക്കാരുണ്ടായിരുന്നു. ഇപ്പോള്‍ കമ്പനിയുടെ എല്ലാ ഓഫീസുകളിലുമായി ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ജീവനക്കാരുടെ എണ്ണം 6,24,000 ആയിരുന്നു. ക്ലൗഡ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റ അനലറ്റിക്‌സ് എന്നീ മേഖലകളാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകരമായത്.

മെറ്റാവേർസ് വഴി 1,50,000 പേരെ ഉൾപ്പെടുത്താനാണ് ആക്‌സെഞ്ചർ പദ്ധതിയിട്ടിരുന്നത്. കമ്പനിയുടെ വിര്‍ച്വല്‍ കാമ്പസിന് Nth ഫ്‌ലോര്‍ എന്നാണ് പേര് നൽകിയിരിക്കുന്നത്. വിവിധ മേഖലകളില്‍ സാങ്കേതിക വൈദഗ്ധ്യമുള്ള ഉദ്യോഗാര്‍ത്ഥികളെ കമ്പനിയ്ക്ക് ആവശ്യമുണ്ടെന്ന്‌ കമ്പനിയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവും ചീഫ് ടെക്നോളജി ഓഫീസറുമായ പോള്‍ ഡോഗെര്‍ട്ടി നേരത്തെ പറഞ്ഞിരുന്നു. എക്‌സ്ആര്‍, ബ്ലോക്ക്‌ചെയിന്‍, ഗെയിമിംഗ്, സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ നിരവധി ആളുകള്‍ തൊഴില്‍ കണ്ടെത്തുന്ന മേഖലയാണ് ഐടി. യുവാക്കളുള്‍പ്പെടെ നിരവധി പേരാണ് ഈ രംഗത്തേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
Published by:Naseeba TC
First published: