നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • നേരിട്ടുള്ള വിദേശനിക്ഷേപം; നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ വര്‍ദ്ധന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 62%

  നേരിട്ടുള്ള വിദേശനിക്ഷേപം; നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ വര്‍ദ്ധന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 62%

  നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ ഇന്ത്യ 27.37 ബില്യണ്‍ യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിച്ചു.

  • Share this:
   ന്യൂഡല്‍ഹി:നേരിട്ടുള്ള വിദേശനിക്ഷേപം; നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ വര്‍ദ്ധന കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 62 ശതമാനമെന്ന് റിപ്പോര്‍ട്ടുകള്‍.നേരിട്ടുള്ള വിദേശ നിക്ഷേപമേഖലയിലെ നയ പരിഷ്‌കാരങ്ങളും,നിക്ഷേപം സുഗമമാക്കുന്നതിനും ബിസിനസ്സ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.നേരിട്ടുള്ള വിദേശ നിക്ഷേപ മേഖലയില്‍ ദൃശ്യമായ ഇനിപ്പറയുന്ന പ്രവണതകള്‍ ആഗോള നിക്ഷേപകര്‍ക്കിടയില്‍ പ്രിയപ്പെട്ട നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന് ലഭിച്ച അംഗീകാരമാണ്.

   നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ ഇന്ത്യ 27.37 ബില്യണ്‍ യുഎസ് ഡോളറിന്റെ വിദേശ നിക്ഷേപം ആകര്‍ഷിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 62 ശതമാനംവര്‍ദ്ധനവ് രേഖപ്പെടുത്തി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍16.92 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ FDI ഇക്വിറ്റി ഇന്‍ഫ്ലോ 112 ശതമാനമായി വര്‍ദ്ധിച്ചു.2021-22 ല്‍ ഇത് 20.42 ബില്യണ്‍ യുഎസ് ഡോളറാണ്. മുന്‍ വര്‍ഷം 9.61 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.

   നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലു മാസങ്ങളില്‍ 'വാഹന വ്യവസായ മേഖല ' നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 2021-22 ലെ മൊത്തം FDI ഇക്വിറ്റി ഇന്‍ഫ്ലോയുടെ 23ശതമാനം വിഹിതം കരസ്ഥമാക്കി. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ & ഹാര്‍ഡ്വെയര്‍ 18ശതമാനവും, സേവന മേഖല 10 ശതമാനവും എന്നിവയാണ് തൊട്ടു പിന്നിലുള്ളത്.

   നടപ്പ് സാമ്പത്തിക വര്‍ഷത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള സംസ്ഥാനം കര്‍ണാടകയാണ്. 2021-22 (2021 ജൂലൈ വരെ) മൊത്തം FDI ഇക്വിറ്റി ഇന്‍ഫ്ലോയുടെ 45 ശതമാനം വിഹിതം കര്‍ണാടക നേടി. മഹാരാഷ്ട്ര 23 ശതമാനം, ഡല്‍ഹി 12  ശതമാനവും നേടി.

   പിപിഇ കിറ്റിൽ നിന്ന് ഉപയോഗപ്രദമായ ഉത്പന്നങ്ങൾ; റിലയൻസും സിഎസ്ഐആർ- നാഷണൽ കെമിക്കൽ ലബോറട്ടറിയും കൈകോർക്കുന്നു

   കോവിഡ്- 19 പിപിഇ മാലിന്യങ്ങളിൽ നിന്ന് ഉപയോഗിക്കാവുന്നതും സുരക്ഷിതവുമായ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്നതിന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും (RIL) സിഎസ്ഐആർ - നാഷണൽ കെമിക്കൽ ലബോറട്ടറിയും (CSIR- NCL) കൈകോർക്കുന്നു. പൂനെയിലെ മറ്റു ചില കമ്പനികളും സംരംഭത്തിൽ പങ്കാളികളാവും.

   രാജ്യത്തുടനീളം പിപിഇ മാലിന്യങ്ങൾ ഉപയോഗപ്രദവും സുരക്ഷിതവുമായ ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് സാധിക്കുമെന്ന് പൈലറ്റ് പ്രൊജക്ടിലൂടെ വ്യക്തമായതായി കമ്പനികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൗൺസിൽ ഓഫ് സയന്റിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ധനസഹായത്തോടെ റിലയൻസും ഡെറാഡൂണിലെ സിഎസ്ഐആർ- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയവും നടപ്പാക്കിയ പൈലറ്റ് പ്രോജക്ടിലൂടെ, പിപിഇ കിറ്റ് അടക്കമുള്ള മാലിന്യങ്ങൾ എളുപ്പത്തിൽ പ്ലാസ്റ്റിക് തരികളാക്കി മാറ്റാമെന്ന് തെളിഞ്ഞു.

   ഉപയോഗിച്ച പിപിഇ കിറ്റുകൾ ശേഖരിച്ച് മാലിന്യമുക്തമാക്കിയത് പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വേസ്റ്റ് മാനേജ്മെന്റ് കമ്പനിയായ പാസ്കോ എൻവിയോൺമെന്റൽ സൊല്യൂഷൻസ് (Passco Environmental Solutions) ആണ്. പരിശീലന ഘട്ടത്തിൽ ആവശ്യമായ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (MPCB) എല്ലാ അനുമതികളും സിഎസ്ഐആർ- എൻസിഎൽ നേടിയിരുന്നു. വാഹനങ്ങളുടെ ഘടകങ്ങൾ ഉൾപ്പെടെ മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങളായി മാറ്റുന്നതിന് ശരിയായ അനുപാതത്തിലുള്ള പോളിമർ പെല്ലറ്റുകൾ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.

   നിലവിലുള്ള റീസൈക്ലിംഗ് ഇൻഫ്രാസ്ട്രക്ചർ പ്രയോജനപ്പെടുത്തി, അണുവിമുക്തമാക്കിയ പിപിഇ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് (M/s Niky Precision Engineers, Pune) നിന്ന് മോൾഡ് ചെയ്ത ഓട്ടോമോട്ടീവ് ഉൽപന്നങ്ങളുടെ ലാബ്-സ്കെയിൽ നിർമ്മാണം വിജയകരമായി നടത്താനാകുമെന്ന് പഠനത്തിൽ സിഎസ്ഐആർ- എൻസിഎൽ ടീം തെളിയിച്ചു''- പ്രസ്താവനയിൽ പറയുന്നു.

   ഇന്ത്യയിലുടനീളം 2021 മേയ് മാസത്തിൽ പ്രതിദിനം 200 ടണ്ണിലധികം കോവിഡ് -19 അനുബന്ധ മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടുവെന്ന് കമ്പനികൾ പറയുന്നു. ഈ അപകടകരമായ പിപിഇ മാലിന്യങ്ങൾ നിലവിൽ കേന്ദ്ര മാലിന്യ സംസ്കരണ (ബിഎംഡബ്ല്യുഎം) കേന്ദ്രങ്ങളിൽ കത്തിക്കുകയാണ് ചെയ്യുന്നത്. ഇത് ഹാനികരമായ ഹരിതഗൃഹ വാതകങ്ങളുടെ വലിയ തോതിലുള്ള പുറംതള്ളലിന് കാരണമാകുന്നു.
   Published by:Jayashankar AV
   First published:
   )}