എറണാകുളം: കേരള സംസ്ഥാന സമ്മർ ബമ്പർ ഭാഗ്യക്കുറി ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് ആസാം സ്വദേശിക്ക്. ചലച്ചിത്ര താരം രാജിനി ചാണ്ടിയുടെ സഹായി ആൽബർട്ട് ടിഗയാണ് ഭാഗ്യവാൻ. സമ്മാനർഹമായ ടിക്കറ്റ് എസ് ബി ഐ ആലുവ ശാഖയിൽ സമർപ്പിച്ചു.
നടി രാജിനി ചാണ്ടിയുടെ ഭർത്താവ് ചാണ്ടിക്കൊപ്പമെത്തിയാണ് ആൽബർട്ട് ബാങ്ക് മാനേജർ ഗീവർഗ്ഗീസ് പീറ്ററിന് സമ്മാനർഹമായ ടിക്കറ്റ് കൈമാറിയത്. 1995 ലാണ് ആൽബർട്ട് ജോലി തേടി കേരളത്തിൽ എത്തിയത്. ആലുവ ചൂണ്ടിയിൽ നിന്ന് വിറ്റ എസ് ഇ 222282 എന്ന ടിക്കറ്റിനായിരുന്നു 10 കോടിയുടെ ഒന്നാം സമ്മാനം.
Also Read- സമ്മർ ബമ്പർ BR 90 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 10 കോടി രൂപ എറണാകുളത്ത് വിറ്റ ടിക്കറ്റിന്
ഇന്നലെയാണ് സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ BR 90 ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പത്ത് കോടിയാണ് ഒന്നാം സമ്മാനം. SB 152330 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകൾക്കായിരുന്നു. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷമാണ് മൂന്നാം സമ്മാനം. ഒരു ലക്ഷം രൂപ നാലാം സമ്മാന ജേതാവിനും ലഭിക്കും. അഞ്ചാം സമ്മാനം അയ്യായിരം രൂപയാണ്. ആറാം സമ്മാനം 2,000 രൂപയാണ്. ഏഴാം സമ്മാനം 1,000 രൂപയാണ്. എട്ടാം സമ്മാനം 500 രൂപയും ലഭിക്കും. 250 രൂപയായിരുന്നു ടിക്കറ്റ് വില.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.