• HOME
 • »
 • NEWS
 • »
 • money
 • »
 • Adani Enterprises | അദാനി എന്റർപ്രൈസസ് അറ്റാദായത്തിൽ 73% വർദ്ധനവ്; വരുമാനം 225% ഉയർന്നു

Adani Enterprises | അദാനി എന്റർപ്രൈസസ് അറ്റാദായത്തിൽ 73% വർദ്ധനവ്; വരുമാനം 225% ഉയർന്നു

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കി ഒരു സംയോജിത പ്ലാറ്റ് ഫോമായി അദാനി ഗ്രൂപ്പ് മാറിയേക്കും.

 • Share this:
  2022 ജൂണിൽ (June) അവസാനിച്ച ആദ്യ പാദത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ (Adani Enterprises) ഏകീകൃത അറ്റാദായം (net profit) 73 ശതമാനം ഉയര്‍ന്ന് 469 കോടി രൂപയായി. കഴിഞ്ഞവര്‍ഷം ഇത് 271 കോടിയായിരുന്നു. അതേസമയം, 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ബിസിനസില്‍ നിന്നുള്ള വരുമാനം (revenue) 224.72 ശതമാനം ഉയര്‍ന്ന് 40,844.25 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 12,578.77 കോടി രൂപയായിരുന്നു.

  ''വ്യത്യസ്ത തലങ്ങളിലുള്ള വളര്‍ച്ച, ബിസിനസ് ശ്രേണികളില്‍ ഉടനീളം പ്രതിഫലിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വിജയകരമായ മള്‍ട്ടി-ഇന്‍ഡസ്ട്രി ഇന്‍കുബേറ്ററുകളില്‍ ഒന്നായി അദാനി എന്റര്‍പ്രൈസസ് സ്വയം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.

  ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കി ഒരു സംയോജിത പ്ലാറ്റ്ഫോമായി അദാനി ഗ്രൂപ്പിനെ മാറ്റുന്നതിലൂടെ ഈ ബിസിനസ്സ് മോഡൽ കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  read also: 'നിങ്ങളുടെ ജീവിതത്തിൽ വില്ലനാകാൻ ആഗ്രഹിക്കുന്നവരെ കോമാളികളാക്കുക' ; കങ്കണ റണാവത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്

  ഡാറ്റാ സെന്ററുകൾ, എയർപോർട്ട് ഇക്കോസിസ്റ്റംസ്, റോഡ്, വാട്ടർ ഇൻഫ്രാസ്ട്രക്ചർ, ഡിഫൻസ്, എയ്‌റോസ്‌പേസ്, ഡിജിറ്റൽ ടെക്‌നോളജി സേവനങ്ങൾ തുടങ്ങിയ പുതിയ ബിസിനസ്സുകളുടെ തുടർച്ചയായ വികസനം ത്വരിതപ്പെടുത്തുന്നതിന് AEL-ന്റെ നിലവിലെ വളർച്ച അടിത്തറയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

  അദാനി ന്യൂ ഇന്‍ഡ്ട്രീസ് ലിമിറ്റഡിന്റെ ടോട്ടല്‍ എനര്‍ജീസുമായുള്ള പങ്കാളിത്തത്തിലൂടെ, ഗ്രീന്‍ ഹൈഡ്രജന്റെ ലോകത്തിലെ ഏറ്റവും വലിയ വിതരണക്കാരാകാനുള്ള പദ്ധതികളും ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

  see also: സാമന്ത മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു ; കിംഗ് ഓഫ് കോതയിൽ താരം ദുൽഖറിന്റെ നായികയാവും

  ബിഎസ്ഇ ഫയലിംഗ് പ്രകാരം, അദാനി എന്റര്‍പ്രൈസസിന്റെ ആകെ ചെലവ് 40,433.96 കോടി രൂപയാണ്.12,351.09 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 227.37 ശതമാനം വര്‍ധനവാണിത്.

  അതേസമയം, കേരളത്തില്‍ ഏറെ കാത്തിരിക്കുന്ന സ്വപ്‌ന പദ്ധതിയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം. 2024 ഓടെ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് അദാനി ഗ്രൂപ്പ് അടുത്തിടെ പറഞ്ഞത്.

  എന്നാല്‍ 2015 ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും എന്നാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. അതുപ്രകാരം 2019 ഡിസംബര്‍ മൂന്നിനകം പദ്ധതി യഥാര്‍ത്ഥ്യമാക്കേണ്ടതായിരുന്നു. അദാനി പോര്‍ട്ട്‌സും സംസ്ഥാന സര്‍ക്കാരും ഒപ്പിട്ട കരാര്‍ പ്രകാരം 2019 ഡിസംബറില്‍ നിര്‍മാണം തീര്‍ന്നില്ലെങ്കില്‍ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നല്‍കാതെ അദാനി ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച് അദാനി ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ഇപ്പോഴത്തെ ആലോചന. ഇതിനിടെയാണ് കരാര്‍ കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചത്.
  Published by:Amal Surendran
  First published: