എയർപോർട്ടുകൾ മാത്രമല്ല, എയർ ഇന്ത്യയെയും ഏറ്റെടുക്കാനൊരുങ്ങി അദാനി; ചർച്ച പ്രാരംഭ ഘട്ടത്തിലെന്ന് റിപ്പോർട്ട്

2019 ൽ അദാനി ഗ്രൂപ്പ് രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്നതിനുള്ള കരാർ ഏറ്റെടുത്തിരുന്നു.

News18 Malayalam | news18-malayalam
Updated: February 24, 2020, 8:22 PM IST
എയർപോർട്ടുകൾ മാത്രമല്ല, എയർ ഇന്ത്യയെയും ഏറ്റെടുക്കാനൊരുങ്ങി അദാനി; ചർച്ച പ്രാരംഭ ഘട്ടത്തിലെന്ന് റിപ്പോർട്ട്
news18
  • Share this:
ന്യൂഡൽഹി: ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുന്നതിനുള്ള പ്രരംഭ ചർച്ചകൾ ആരംഭിച്ചെന്നു സൂചന. മണികൺട്രോളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

വിദഗ്ധരുമായി കൂടിയാലോചിച്ച് താൽപര്യ പത്രം സമർപ്പിക്കുന്നതിനുള്ള പ്രഥമിക ചർച്ചകൾ അദാനി ഗ്രൂപ്പ് ആരംഭിച്ചെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ചാണ് മണികൺട്രോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയംകമ്പനി ഇപ്പോൾ താൽപര്യം മാത്രമെ പ്രകടിപ്പിച്ചിട്ടുള്ളെന്നും ഇക്കാര്യത്തിൽ  കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

വിദഗ്ധരുമായി കൂടിയാലോചിച്ച് ഈ ഘട്ടത്തിൽ താൽ‌പ്പര്യപത്രം സമർപ്പിക്കുന്നത് സംബന്ധിച്ച പ്രാഥമിക വിലയിരുത്തലാണ് അദാനി ഗ്രൂപ്പ് ഇപ്പോൾ നടത്തുന്നത്. ബിഡ്ഡിംഗ് പ്രക്രിയയെക്കുറിച്ച് സർക്കാരിൽ നിന്ന് വിശദീകരണം വന്നാൽ മാത്രമെ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം വിപണിയിലെ ഊഹാപോഹങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ്അദാനി ഗ്രൂപ്പ് വക്താവ് മണികൺട്രോളിനോട് വ്യക്തമാക്കിയിരിക്കുന്നത്.

2019 ൽ അദാനി ഗ്രൂപ്പ് ആറ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും നടത്തുന്നതിനുള്ള കരാർ ഏറ്റെടുത്തിരുന്നു.  ഇതിനായി അദാനി എയർപോർട്ട് എന്ന ഉപകമ്പനി രൂപീകരിക്കുകയും ചെയ്തു. അഹമ്മദാബാദ്, ലഖ്‌നൗ, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങളുടെ പ്രവർത്തനം, പരിപാലനം, വികസനം എന്നിവയ്ക്കുള്ള കരാറാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.

സിംഗപ്പൂർ എയർലൈൻസ്, എയർ ഏഷ്യ സർവീസുകൾ നടത്തുന്ന ടാറ്റ ഗ്രൂപ്പാണ് ഈ രംഗത്ത് അദാനി ഗ്രൂപ്പിന്റെ മുഖ്യഎതിരാളി.  2018ൽ എയർ ഇന്ത്യയുടെ 76 ഓഹരികളും വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ബിഡ്ഡിൽ പങ്കെടുക്കാൻ ആരും രംഗത്തെത്തിയില്ല. ഇതിനു പിന്നാലെയാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

232.87 ബില്യൺ രൂപ കടം ഉൾപ്പെടെയുള്ള ബാധ്യതകൾ ഏറ്റെടുക്കാൻ തയാറാകുന്നവർക്ക് എയർ ഇന്ത്യയുടെ വിൽക്കുമെന്ന് ജനുവരിയിൽ സർക്കാർ പ്രഖ്യപിച്ചിരുന്നു.

Also Read ഒരു പവന് 32,000 രൂപ: തുടർച്ചയായ നാലാം ദിനവും വിലയിൽ റെക്കോഡിട്ട് സ്വർണം
First published: February 24, 2020, 8:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading