HOME /NEWS /Money / അദാനി മീഡിയ എൻഡിടിവിയുടെ 29.18 % ഓഹരികൾ വാങ്ങാൻ നീക്കം

അദാനി മീഡിയ എൻഡിടിവിയുടെ 29.18 % ഓഹരികൾ വാങ്ങാൻ നീക്കം

സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾക്കനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫറിനും അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾക്കനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫറിനും അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾക്കനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫറിനും അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നു.

  • Share this:

    എൻ‌ഡി‌ടി‌വിയുടെ (ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡ്) 29.18 ശതമാനം ഓഹരികൾ വാങ്ങുമെന്നും കമ്പനിയുടെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാൻ ഓപ്പൺ ഓഫർ നൽകുമെന്നും അദാനി ഗ്രൂപ്പിന്റെ മീഡിയ വിഭാഗമായ എഎംജി മീഡിയ നെറ്റ് വർക്ക് അറിയിച്ചു.

    അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ (AEL) ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ (AMNL) പൂർണ ഉടമസ്ഥതയിലുള്ള വിശ്വപ്രധാൻ കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (VCPL) വഴിയാണ് 29.18 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നത്.

    മീഡിയ ഗ്രൂപ്പിൽ 29.18 ശതമാനം ഓഹരിയുള്ള എൻഡിടിവിയുടെ പ്രൊമോട്ടർ സ്ഥാപനമായ ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 99.5 ശതമാനം ഇക്വിറ്റി ഷെയറുകളും സ്വന്തമാക്കാനുള്ള അവകാശം വിസിപിഎൽ (VPCL) വിനിയോഗിച്ചതായി പത്രക്കുറിപ്പിൽ പറയുന്നു.

    read also: രാകേഷ് ജുൻജുൻവാല ട്രസ്റ്റിനെ നയിക്കാൻ ഇനി രാധാകിഷൻ ദമാനി

    സെബിയുടെ ഏറ്റെടുക്കൽ ചട്ടങ്ങൾക്കനുസരിച്ച് എൻഡിടിവിയുടെ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫറിന് ഇത്  ഇടയാക്കുമെന്ന് കമ്പനി അറിയിച്ചു.

    "വിസിപിഎൽ, എഎംഎൻഎൽ, എഇഎൽ എന്നിവയ്‌ക്കൊപ്പം എൻഡിടിവിയിൽ 26 ശതമാനം വരെ ഓഹരികൾ സ്വന്തമാക്കാൻ ഒരു ഓപ്പൺ ഓഫർ ആരംഭിക്കും, 2011 ലെ സെബിയുടെ (സെബിയുടെ ഗണ്യമായ ഏറ്റെടുക്കൽ-Substantial Acquisition, ഓഹരികൾ ഏറ്റെടുക്കൽ) റെഗുലേഷൻസ് അനുസരിച്ചാണ് ഏറ്റെടുക്കൽ നടത്തുക" എന്ന് വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചു.

    see also : ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിരോധനം; നിങ്ങളുടെ മൊബൈൽ ഫോണിനെക്കുറിച്ച് ആശങ്കയുണ്ടോ?

    NDTV 24x7, NDTV ഇന്ത്യ , NDTV പ്രോഫിറ്റ് എന്നീ മൂന്ന് ദേശീയ വാർത്താ ചാനലുകൾ പ്രവർത്തിപ്പിക്കുന്ന NDTV-യ്ക്കും ശക്തമായ ഓൺലൈൻ സാന്നിധ്യമുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 421 കോടി രൂപയും ഇബിഐടിഡിഎ 123 കോടി രൂപയും അറ്റാദായം 85 കോടി രൂപയുമായിരുന്നു.

    ബിഎസ്ഇയിൽ എൻഡിടിവിയുടെ ഓഹരികൾ ഒന്നിന് 374.70 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസത്തെ ക്ലോസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 4.99 ശതമാനം ഉയർന്നാണ് നിൽക്കുന്നത്. എൻഎസ്ഇയിൽ ഓഹരികൾ 3.09 ശതമാനം ഉയർന്ന് 369.75 രൂപയിലെത്തി.

    കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, അദാനി ഗ്രൂപ്പ് വാങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ എൻഡിടിവിയുടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ഉടമസ്ഥാവകാശം മാറ്റുന്നതിനോ തങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനോ വേണ്ടി തങ്ങളുടെ പ്രൊമോട്ടർമാർ ഒരു സ്ഥാപനവുമായും ചർച്ച നടത്തുന്നില്ലെന്ന് കമ്പനി അവകാശപ്പെട്ടു.

    ഓണ്‍ലൈന്‍ ബൈവ് ശൃഖലയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് അദാനി ഗ്രൂപ്പ് മീഡിയ രംഗത്ത് ശക്തമായ ചുവട് ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മലയാളം അടക്കം 14 ഭാഷകളിലുള്ള വെബ്‌സൈറ്റ് ഉടന്‍ പുറത്തിറങ്ങും.

    First published:

    Tags: Goutham Adani, Indian stock market