HOME /NEWS /Money / RD Account| ആർഡി നിക്ഷേപങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും അറിയാം

RD Account| ആർഡി നിക്ഷേപങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും അറിയാം

RD Account

RD Account

4 ശതമാനം മുതൽ 6.50 ശതമാനം വരെയാണ് പൊതുജനങ്ങളുടെ ആർഡി നിക്ഷേപങ്ങൾങ്ങൾക്ക് ബാങ്കുകൾ നൽകുന്ന പലിശ നിരക്ക്.

  • Share this:

    സ്ഥിരമായ ആദായം നൽകുന്ന നിക്ഷേപങ്ങളാണ് റിക്കറിംഗ് നിക്ഷേപങ്ങൾ അഥവാ ആർഡി നിക്ഷേപങ്ങൾ (RD Account). ഇത്തരം അക്കൗണ്ടുകളിൽ ഉപയോക്താവ് തുക ഗഢുക്കളായി നൽകുകയും മെച്യൂരിറ്റി കാലാവധി എത്തുമ്പോൾ മെച്യൂരിറ്റി തുക സ്വീകരിക്കുകയുമാണ് ചെയ്യുക. ഉപയോക്താവ് ഏത് വിഭാഗത്തിൽ പെടുന്നു, തെരഞ്ഞെടുക്കുന്ന കാലാവധി എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ് ബാങ്കുകൾ ആർഡികൾക്ക് നൽകുന്ന പലിശ നിരക്ക് നിശ്ചയിക്കുന്നത്. 

    മിക്ക ബാങ്കുകളും സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്. വിവിധ തരത്തിലുള്ള ആർഡി സ്‌കീമുകളും ബാങ്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിനായി സാധാരണ സ്‌കീമുകൾക്ക് പുറമെ പ്രത്യേക സ്‌കീമുകളും ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 4 ശതമാനം മുതൽ 6.50 ശതമാനം വരെയാണ് പൊതുജനങ്ങളുടെ ആർഡി നിക്ഷേപങ്ങൾങ്ങൾക്ക് ബാങ്കുകൾ നൽകുന്ന പലിശ നിരക്ക്.

    ഇന്ത്യയിൽ അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ആർഡി നിക്ഷേപ പദ്ധതികൾ

    രണ്ട് വർഷത്തെ കാലാവധിയ്ക്കായി ഏറ്റവും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലൊന്നാണ് ലക്ഷ്മി വിലാസ് ബാങ്ക്. 7. 50 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. യെസ് ബാങ്ക് 7.50 ശതമാനം പലിശ നിരക്ക് ആർഡി നിക്ഷേപങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. 3 വർഷത്തേക്കോ 4 വർഷത്തേക്കോ ലക്ഷ്മി വിലാസ് ബാങ്കിൽ നിന്ന് നിങ്ങൾക്ക് മികച്ച ആർഡി നിക്ഷേപ പലിശ നിരക്ക് ലഭ്യമാണ്. 7.50 ശതമാനമാണ് പലിശ നിരക്ക്. 

    ആർഡി നിക്ഷേപങ്ങളുടെ സവിശേഷതകൾ:

    • ആർഡി നിക്ഷേപങ്ങൾ സമ്പാദ്യശീലം വളർത്തുന്നു
    • 500 രൂപയിൽ തുടങ്ങിയുള്ള നിക്ഷേപങ്ങളും ബാങ്ക് നൽകുന്നുണ്ട്. ക്രമേണ നിങ്ങൾക്ക് നിക്ഷേപിക്കുന്ന തുകയിൽ വർധനവ് വരുത്താം
    • 10 വയസ്സ് മുതൽ നിങ്ങൾക്ക് ആർഡി അക്കൗണ്ട് ആരംഭിക്കാം
    • കാലാവധി തീരുന്നതിനു മുമ്പ് തന്നെ നിങ്ങളുടെ ആർഡി അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കാൻ അനുവദിച്ചേക്കാവുന്ന ബാങ്കുകളുണ്ട്.
    • സ്ഥിര നിക്ഷേപത്തിന് തുല്യമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യും
    • നിങ്ങളുടെ ആർഡി അക്കൗണ്ടിൽ നിന്ന് എല്ലാ മാസവും നിക്ഷേപ തുക സ്വയം കുറയ്ക്കുന്നതിന് നിങ്ങൾക്ക് ബാങ്കിന് സ്ഥിരമായ നിർദ്ദേശം നൽകാം. 
    • ഇന്ത്യയിലെ വിവിധ ബാങ്കുകൾ നൽകുന്ന മികച്ച ആർഡി പലിശ നിരക്കുകൾ

      ആക്‌സിസ് ബാങ്ക് - ആക്‌സിസ് ബാങ്കിൽ പ്രതിമാസം ചുരുങ്ങിയത് 500 രൂപ വീതം നിക്ഷേപിച്ചുകൊണ്ട് ആർഡി അക്കൗണ്ട് തുടങ്ങാം. നെറ്റ് ബാങ്കിങിലൂടെ ഓൺലൈനായും അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യം ഇവിടെയുണ്ട്. 6 മുതൽ 10 വർഷം വരെയാണ് നിക്ഷേപങ്ങളുടെ കാലാവധി. 2.50% മുതൽ 5.75% വരെയാണ് ആക്‌സിസ് ബാങ്ക് നൽകുന്ന പലിശ നിരക്ക്. 

      യെസ് ബാങ്ക് - 6 മുതൽ 10 വർഷം വരെയാണ് യെസ് ബാങ്ക് ആർഡി നിക്ഷേപങ്ങളുടെ കാലാവധി. 5 ശതമാനം മുതൽ 6.50 ശതമാനം വരെയുള്ള പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റുകൾ മുതൽ 75 ബേസിസ് പോയിന്റുകൾ വരെ ഉയർന്ന പലിശ നിരക്കും ബാങ്ക് നൽകുന്നുണ്ട്.

      ആർബിഎൽ ബാങ്ക് - ഈ ബാങ്കിന്റെയും ആർഡി നിക്ഷേപങ്ങളുടെ കാലാവധി 6 മുതൽ 10 വർഷം വരെയാണ്. പ്രതിമാസം ചുരുങ്ങിയത് 1000 രൂപ വീതം നിക്ഷേപിച്ചു കൊണ്ട് ആർഡി നിക്ഷേപം തുടങ്ങാവുന്നതാണ്. 5.25 ശതമാനം മുതൽ 6.75 ശതമാനം വരെയാണ് ആർബിഎൽ ബാങ്ക് നൽകുന്ന പലിശ നിരക്ക്.

      ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് - പ്രതിമാസം ഏറ്റവും ചുരുങ്ങിയത് 100 രൂപ വീതം നിക്ഷേപിച്ചു കൊണ്ട് ആർഡി നിക്ഷേപങ്ങൾ തുടങ്ങാം. 6 മാസം മുതൽ 10 വർഷം വരെയാണ് കാലാവധി. 75,000 രൂപ വരെയാണ് പ്രതിമാസം പരമാവധി നിക്ഷേപിക്കാവുന്ന തുക. 5 ശതമാനം മുതൽ 6 ശതമാനം വരെ പലിശ നിരക്കാണ് ബാങ്കിലെ ആർഡി നിക്ഷേപങ്ങൾക്ക് ലഭിക്കുക.

      യൂക്കോ ബാങ്ക് - 4.90 ശതമാനം മുതൽ 5.00 ശതമാനം വരയൊണ് യൂക്കോ ബാങ്ക് നൽകുന്ന ആർഡി നിക്ഷേപ പലിശ നിരക്ക്

      യൂണിയൻ ബാങ്ക് - 5.00 ശതമാനം മുതൽ 5.60 ശതമാനം വരെ

      സിൻഡിക്കേറ്റ് ബാങ്ക് - 5.10 ശതമാനം മുതൽ 5.25 ശതമാനം വരെ

      എസ്ബിഐ ബാങ്ക് - 4.90 ശതമാനം മുതൽ 5.40 ശതമാനം വരെ

      സൗത്ത് ഇന്ത്യൻ ബാങ്ക് - 5.40 ശതമാനം മുതൽ 5.65 ശതമാനം വരെ

      കൊടക് മഹീന്ദ്ര ബാങ്ക് - 4.50 ശതമാനം മുതൽ 5.25 ശതമാനം വരെ

      ഐസിഐസിഐ ബാങ്ക് - 3.75 ശതമാനം മുതൽ 4.40 ശതമാനം വരെ

      ഐഡിബിഐ ബാങ്ക് - 5,05 ശതമാനം മുതൽ 5.25 ശതമാനം വരെ

      എച്ച്ഡിഎഫ്‌സി ബാങ്ക് - 4.90 ശതമാനം മുതൽ 5.50 ശതമാനം വരെ

      ഫെഡറൽ ബാങ്ക് - 5.10 ശതമാനം മുതൽ 5.60 ശതമാനം വരെ

      ഇന്ത്യൻ ഓവർസീസ് ബാങ്ക് - 5.20 ശതമാനം മുതൽ 5.25 ശതമാനം വരെ

      ഇന്ത്യൻ ബാങ്ക് - 5.10 ശതമാനം 5.15 ശതമാനം വരെ

      കനറാ ബാങ്ക് - 5.10 ശതമാനം മുതൽ 5.25 ശതമാനം വരെ

      ധനലക്ഷ്മി ബാങ്ക് - 5.15 ശതമാനം മുതൽ 5.50 ശതമാനം വരെ

      യുണൈറ്റഡ് ബാങ്ക് - 5.15 ശതമാനം മുതൽ 5.30 ശതമാനം വരെ

      ബൻധൻ ബാങ്ക് - 5.50 ശതമാനം മുതൽ 5.00 ശതമാനം വരെ

      പിഎൻബി ബാങ്ക് - 5.00 ശതമാനം മുതൽ 5.25 ശതമാനം വരെ

      സരസ്വത് ബാങ്ക് - 5.25 ശതമാനം മുതൽ 5.85 ശതമാനം വരെ

      കോർപ്പറേഷൻ ബാങ്ക് - 5.00 ശതമാനം മുതൽ 5.60 ശതമാനം വരെ

      സിറ്റി യൂണിയൻ ബാങ്ക് - 5.00 ശതമാനം മുതൽ 5.00 ശതമാനം വരെ

      ആർഡി നിക്ഷേപങ്ങളുടെ ഗുണങ്ങൾ:

      • ഇൻസ്റ്റാൾമെന്റ് മുടങ്ങിയാൽ പിഴ ഈടാക്കില്ല: ഒരു മാസത്തേക്ക് തുക നിക്ഷേപിക്കുന്നത് മുടങ്ങിയാൽ ബാങ്ക് നിങ്ങൾക്ക് പിഴ ചുമത്തില്ല. 
      • സാമ്പത്തിക അച്ചടക്കം വളർത്തുന്നു; എല്ലാ മാസവും ബാങ്കിൽ നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ നിങ്ങളിലെ സാമ്പത്തിക അച്ചടക്കം വളർത്തിയെടുക്കുന്നു. 
      • എളുപ്പത്തിൽ ആർഡി അക്കൗണ്ട് തുറക്കാം: ആർഡി അക്കൗണ്ട് തുടങ്ങാനുള്ള പ്രക്രിയ എളുപ്പവും തടസമില്ലാത്തതുമാണ്. 
      • 100 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം; പ്രതിമാസം നിങ്ങൾ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. 

      ദോഷങ്ങൾ:

      • നിശ്ചിത ഇൻസ്റ്റാൾമെന്റ് തുക: പ്രതിമാസ അടിസ്ഥാനത്തിൽ നിക്ഷേപിക്കേണ്ട തുക നിശ്ചയിച്ചിട്ടുണ്ട്. 
      • ലോക്ക്-ഇൻ കാലയളവിൽ തുക പിൻവലിച്ചാൽ റിട്ടേൺ ലഭിക്കില്ല: നിങ്ങൾ ലോക്ക്-ഇൻ കാലയളവിൽ തുക പിൻവലിക്കുകയാണെങ്കിൽ റിട്ടേണുകളൊന്നും ലഭിക്കില്ല.

      Also Read- Recurring Deposit| മികച്ച റിക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ നൽകുന്ന ബാങ്കുകൾ ഏതെല്ലാം?

    First published:

    Tags: Bank account, Banking