നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • അഫ്ഗാന്‍ പ്രതിസന്ധി: ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ടുകളുടെ വില കുതിച്ചുയരും

  അഫ്ഗാന്‍ പ്രതിസന്ധി: ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ടുകളുടെ വില കുതിച്ചുയരും

  ഡ്രൈ ഫ്രൂട്ടിസ് 80 ശതമാനവും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് അഫ്ഗാനസ്ഥാനില്‍ നിന്നാണ്.

  • Share this:
   ന്യൂഡല്‍ഹി: അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ടിന്റെ വില ഉയരും. ഇന്ത്യലേക്കുള്ള കയറ്റുമതി താലിബാന്‍ നിര്‍ത്തിയതാണ് ഈ പ്രതിസന്ധിക്ക് കാരണം. രാജ്യത്ത് ഡ്രൈ ഫ്രൂട്ടിന്റെ വലിയ ലഭ്യത കുറവുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

   ഡ്രൈ ഫ്രൂട്ടിസ് 80 ശതമാനവും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത് അഫ്ഗാനസ്ഥാനില്‍ നിന്നാണ്. അതുകൊണ്ട് തന്നെ അഫ്ഗാനുമായുള്ള വ്യാപരം നിലക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഡ്രൈ ഫ്രൂട്ടിന്റെ ലഭ്യത വലിയ രീതിയില്‍ കുറയുന്നതിന് കാരണമാകും.ലഭ്യത കുറവ് ഉത്സവകാലത്ത് വില വര്‍ധവിനും കാരണമാകുമെന്ന് വ്യാപരികള്‍ പറയുന്നു.

   39-ാം വയസ്സില്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍

   സ്വപ്നങ്ങള്‍ക്ക് പ്രായപരിധിയില്ലെന്നാണ് പലരും പറയുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ലിങ്ക്ഡ്ഇന്‍ അക്കൗണ്ടില്‍ വന്ന ഒരു പോസ്റ്റ് ആ വാക്കുകൾ അന്വർത്ഥമാക്കുന്നതാണ്. ഒരു വ്യക്തി 30-ല്‍ എത്തുമ്പോള്‍ ജീവിതത്തില്‍ 'സെറ്റില്‍' ആവണം അഥവാ ജോലിയൊക്കെ നേടി ഒരു വഴിക്കാവണമെന്നാണ് നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് സതീഷ് കുമാര്‍ എന്ന് ഈ മുന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയർ 39-ാം വയസ്സില്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റായി ചേർന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി മാറിയത്.

   അദ്ദേഹത്തിന്റെ ജീവിതം ആര്‍മിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന പലര്‍ക്കും പ്രചോദനമായിത്തീരും. അദ്ദേഹം പങ്കുവച്ച പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്, “സഹപ്രവര്‍ത്തകരെ നോക്കുമ്പോള്‍, അവരില്‍ നല്ലൊരു വിഭാഗവും 30 വയസ്സിന് താഴെയുള്ളവരാണ്. അവിടെ 37 വയസ്സുള്ള ഞാന്‍, ഏറ്റവും പ്രായം കൂടിയവരില്‍ ഒരാളായിരുന്നു. ആര്‍മി അഭിമുഖം ഒരു ഔപചാരികത മാത്രമാണോ എന്നതില്‍ സ്വയം സംശയം ഇഴയാന്‍ തുടങ്ങി. എന്റെ പ്രായത്തെ മാത്രം അടിസ്ഥാനമാക്കി ഞാന്‍ നിരസിക്കപ്പെടുമെന്നുള്ള തോന്നലുകളായിരുന്നു മനസ്സില്‍.”

   സതീഷ് കുമാറിന്റെ പോസ്റ്റില്‍ നിന്നുള്ള പ്രധാന ഭാഗങ്ങള്‍:

   എഴുത്തുപരീക്ഷ: രണ്ട് മണിക്കൂര്‍ വീതമുള്ള രണ്ട് പേപ്പറുകളിലായി, ഗണിതം, പൊതുവിജ്ഞാനം, ലോജിക്കല്‍ റീസണിംഗ്, ഇംഗ്ലീഷ് എന്നിവയില്‍ നമ്മുടെ ശേഷി പരിശോധിക്കുന്നു.

   അഭിമുഖം: ഒരു സൈക്കോളജിസ്റ്റിനൊപ്പം മേജര്‍ ജനറല്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള രണ്ട് ഓഫീസര്‍മാരും നേതൃത്വം നല്‍കുന്നതാണ് അഭിമുഖ പാനല്‍. അഭുമുഖത്തിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു.

   - എന്തുകൊണ്ടാണ് ഞാന്‍ പ്രാദേശിക ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിച്ചത്?

   - ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഒരു ഉദ്യോഗസ്ഥനാകുന്നതില്‍ നിന്ന് ഞാന്‍ എന്താണ് പ്രതീക്ഷിച്ചത്?

   - കോര്‍പ്പറേറ്റിലെ എന്റെ നിലവിലെ അനുഭവം എങ്ങനെ പ്രയോജനപ്പെടുത്താനും സൈന്യത്തിന് സംഭാവന നല്‍കാനും എനിക്ക് കഴിയും?

   സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (SSB): അഭിമുഖത്തിന് ശേഷം, 2079 അപേക്ഷകരുണ്ടായിരുന്നത് 816 പേരായി കുറഞ്ഞു. അത് 200 പേരുടെ ബാച്ചുകളായി വിഭജിക്കപ്പെട്ടു. ഓരോ ബാച്ചിനും എസ്എസ്ബി-യ്ക്ക് വ്യത്യസ്തമായ റിപ്പോര്‍ട്ടിംഗ് തീയതിയാണ് നല്‍കിയത്. 172 പേരാണ് 21-എസ്എസ്ബി ഭോപ്പാലില്‍ ആദ്യ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ആറ് നീണ്ട മണിക്കൂറുകളും ഒരു സ്‌ക്രീനിംഗ് ടെസ്റ്റും കഴിഞ്ഞപ്പോള്‍ ആ സംഖ്യ 16 ആയി ചുരുങ്ങി. അടുത്ത നാല് ദിവസങ്ങളിലായി ഞങ്ങളുടെയെല്ലാം നേതൃത്വം, ടീം വര്‍ക്ക്, യുക്തിസഹമായ ചിന്ത എന്നിവയെല്ലാം സാഹചര്യ പ്രതികരണത്തിന്റെ വിവിധ പരിശോധനകളുടെയും ഗ്രൂപ്പ് ഒബ്‌സ്റ്റാക്കളിലൂടെയും വ്യക്തിഗത അഭിമുഖങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തി. എസ്എസ്ബി ഒരു ആജീവനാന്ത അനുഭവമാണ്. അവിടെ അഞ്ച് കഠിനമായ ദിവസങ്ങളിലൂടെ നമ്മള്‍ പരീക്ഷിക്കപ്പെടും. വളരെ കുറച്ച് പേര്‍ മാത്രമേ അവിടെ വിജയിക്കൂ.

   തിരിച്ചടി: എസ്എസ്ബിയുടെ അഞ്ചാം ദിവസത്തെ കോണ്‍ഫറന്‍സിന്റെ അവസാനം പതിനാറില്‍ നാലുപേരെ ശുപാര്‍ശ ചെയ്തു. ആര്‍മി ഡോക്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളെ വിലയിരുത്തുന്നതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. ഞങ്ങള്‍ നാല് പേര്‍ പല കാരണങ്ങളാല്‍ നിരസിക്കപ്പെട്ടു. പക്ഷേ ഞങ്ങളെ നിരസിച്ചതിനെതിരെ ഇഷ്ടമുള്ള സൈനിക ആശുപത്രികളില്‍ അപ്പീല്‍ നല്‍കാനും ഞങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. ഞാന്‍ ബെംഗളൂരിലെ കമാന്‍ഡ് ഹോസ്പിറ്റല്‍ തിരഞ്ഞെടുക്കുകയും 2020 സെപ്റ്റംബറില്‍ മെഡിക്കല്‍ ക്ലിയര്‍ ചെയ്യുകയും ചെയ്തു.

   ഡോക്യൂമെന്റേഷന്‍: അടുത്തത് ഡോക്യുമെന്റേഷന്‍ ആയിരുന്നു. ഗസറ്റഡ് ഓഫീസര്‍ വെരിഫിക്കേഷന്‍, പോലീസ് വെരിഫിക്കേഷന്‍, സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വെരിഫിക്കേഷന്‍ ഇങ്ങനെ പോകുന്നു. എല്ലാ ഡോക്യുമെന്റേഷനുകളും 4-6 ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കി, ഡിസംബര്‍ -2020-ഓടെ ഒരു സൈനിക ഉദ്യോഗസ്ഥനായി നിയോഗിക്കപ്പെടുമെന്നാണ് അന്ന് കരുതിയത്.

   അവസാനം വിജയം: ഒടുവില്‍ 2021 ഏപ്രിലില്‍ എനിക്ക് കമ്മീഷന്‍ കത്ത് ലഭിച്ചു. ഗ്രനേഡിയേഴ്‌സ് റെജിമെന്റിന്റെ 118 ഇന്‍ഫന്‍ട്രി (ഠഅ) ബറ്റാലിയനിലേക്ക് എന്നെ നിയമിച്ചു.

   ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരുന്നതിനുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, https://www.jointerritorialarmy.gov.in എന്ന വെബ്‌സൈറ്റ് പരിശോധിക്കാം. അവര്‍ നിലവില്‍ ഓഗസ്റ്റ് വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു.
   Published by:Jayashankar AV
   First published:
   )}