ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പ്രളയ് മൊണ്ടാൽ CSB തലപ്പത്തേക്ക്
ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പ്രളയ് മൊണ്ടാൽ CSB തലപ്പത്തേക്ക്
എച്ച്ഡിഎഫ്‌സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവിടങ്ങളിലും വിപ്രോ ഇന്‍ഫോടെക്, കോള്‍ഗേറ്റ് പാമോലീവ് എന്നീ കോര്‍പ്പറേറ്റുകളിലും പ്രവര്‍ത്തിച്ച് അനുഭവ സമ്പത്ത് മൊണ്ടാലിനുണ്ട്.
ആക്സിസ് ബാങ്കിന്‍റെ എക്സിക്യൂട്ടിവ് ഡയറക്ടറും റീറ്റെയ്ല്‍ ബാങ്കിംഗ് വിഭാഗം മേധാവിയുമായിരുന്ന പ്രളയ് മൊണ്ടാൽ CSB ബാങ്ക് ( മുൻ കാത്തലിക് സിറിയൻ ബാങ്ക്) തലപ്പത്തേക്ക്. ബാങ്കിന്‍റെ റീറ്റെയ്ല്‍, എസ്എംഇ, ഓപ്പറേഷന്‍സ്, ഐറ്റി വിഭാഗം മേധാവിയായാണ് നിയമനം. വെള്ളിയാഴ്ച ചേർന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡാണ് നിയമനം പ്രഖ്യാപിച്ചത്. സെപ്റ്റംബറോടെ മൊണ്ടാൽ ചുമതലയേറ്റെടുക്കും.
യെസ് ബാങ്കിന്‍റെ റീറ്റെയ്ൽ വിഭാഗം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ സജ്ജമാക്കിയതിൽ ഏറെ നിർണായക പങ്കുവഹിച്ചിട്ടുള്ള ആളാണ് മൊണ്ടാൽ. അവിടെ നിന്നാണ് ആക്സിസ് ബാങ്കിലെത്തുന്നത്. ബാങ്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ആന്‍ഡ് ഹെഡ് റീറ്റെയ്ല്‍ ബാങ്കിംഗ് പദവിയില്‍ നിന്ന് അടുത്തിടെയാണ് രാജി സമര്‍പ്പിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവിടങ്ങളിലും വിപ്രോ ഇന്‍ഫോടെക്, കോള്‍ഗേറ്റ് പാമോലീവ് എന്നീ കോര്‍പ്പറേറ്റുകളിലും പ്രവര്‍ത്തിച്ച് അനുഭവ സമ്പത്തും അദ്ദേഹത്തിനുണ്ട്.
ആക്‌സിസ് ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് യെസ് ബാങ്കിനൊപ്പമായിരുന്നു മൊണ്ടാല്‍. യെസ് ബാങ്കിന്റെ റീറ്റെയ്ല്‍ വിഭാഗം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സുസജ്ജമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് മൊണ്ടാല്‍ വഹിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവിടങ്ങളിലും വിപ്രോ ഇന്‍ഫോടെക്, കോള്‍ഗേറ്റ് പാമോലീവ് എന്നീ കോര്‍പ്പറേറ്റുകളിലും പ്രവര്‍ത്തിച്ച് അനുഭവ സമ്പത്ത് മൊണ്ടാലിനുണ്ട്.
സിഎസ്ബി ബാങ്ക് ഈയടുത്തിടെയാണ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തത്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ബാങ്ക് റീറ്റെയ്ൽ വായ്പകളിലും ഗോൾഡ് ലോണ്‍ രംഗത്തുമൊക്കെ കരുത്തുറ്റ പ്രകടനമാണ്. ഡിജിറ്റൽ ഉത്പ്പന്നങ്ങളും ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. മൊണ്ടാലിന്‍റെ വരവോടെ സി.എസ്.ബി.യുടെ റീട്ടെയിൽ, എസ്.എം.ഇ. ബിസിനസുകൾ കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.