നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 14 വർഷം ലോട്ടറി വിറ്റ താരയെത്തേടി ഒടുവിൽ 80 ലക്ഷം രൂപയുടെ ഭാഗ്യമെത്തി; കാരുണ്യ പ്ലസ് ഒന്നാം സമ്മാനം വിൽക്കാതെ ബാക്കിവന്ന ടിക്കറ്റിന്!

  14 വർഷം ലോട്ടറി വിറ്റ താരയെത്തേടി ഒടുവിൽ 80 ലക്ഷം രൂപയുടെ ഭാഗ്യമെത്തി; കാരുണ്യ പ്ലസ് ഒന്നാം സമ്മാനം വിൽക്കാതെ ബാക്കിവന്ന ടിക്കറ്റിന്!

  ചെറുതും വലുതമായി നിരവധി തവണ ഭാഗ്യം കടാക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ഇതാദ്യമായാണ്

  thara karunya

  thara karunya

  • Share this:
   കൊ​ച്ചി: വ്യാഴാഴ്ച ന​റു​ക്കെ​ടു​ത്ത സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ കാരുണ്യ ​പ്ല​സ് കെ​എ​ന്‍ 357 ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ ലഭിച്ചത് കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ ലോ​ട്ട​റി വി​ല്‍​പ്പ​ന സെ​ന്‍റ​ർ ഉ​ട​മ​യ്ക്ക്. ഇ​ട​പ്പ​ള്ളി തി​രു​പ്പ​തി ല​ക്കി സെ​ന്‍റ​ര്‍ ഉ​ട​മ​യാ​യ താ​ര​യെ തേടിയാണ് കാരുണ്യ പ്ലസിന്‍റെ ഒന്നാം സമ്മാനം എത്തിയത്. 14 വർഷമായി ലോട്ടറി ടിക്കറ്റ് വിറ്റു നടന്ന താരയെ തേടി ഇത്രയും വലിയ സമ്മാനം വരുന്നത് ഇതാദ്യം. വി​ല്‍​ക്കാ​തെ ബാ​ക്കി​വ​ന്ന ടി​ക്ക​റ്റു​ക​ളി​ല്‍ ഒ​ന്നാ​യ പി​പി 572677 ന​മ്പർ ഭാഗ്യക്കുറി ടിക്കറ്റിനാണ് സ​മ്മാ​നം ലഭിച്ചത്.

   14 വ​ര്‍​ഷ​മായി പാ​ലാ​രി​വ​ട്ട​ത്തു ഭ​ര്‍​ത്താ​വ് മു​കു​ന്ദ​നൊപ്പം ഭാ​ഗ്യ​ക്കു​റി വി​ല്‍​പന ന​ട​ത്തു​കയായിരുന്നു താര. ഇതിനിടെ ചെറുതും വലുതമായി നിരവധി തവണ ഭാഗ്യം കടാക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ഇതാദ്യമായാണ്. മുകുന്ദനും താരയും ആ​റു​മാ​സം മു​മ്പാ​ണു ഇ​ട​പ്പ​ള്ളി​യി​ലും വി​ല്‍​പന ആ​രം​ഭി​ച്ച​ത്. കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റി​നു സ​മീ​പ​മാ​ണു ഇവർ താ​മ​സിക്കുന്നത്. അ​ഞ്ചു വ​ര്‍​ഷം​ മു​മ്പാ​ണു ഇ​വി​ടെ വീ​ട് വാ​ങ്ങി​യ​ത്.

   കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച താരയ്ക്ക് അധികം സ്വപ്നങ്ങളൊന്നുമില്ല. എന്നാലും വീ​ടി​ന്‍റെ ലോ​ണ്‍ തീ​ര്‍​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ക്ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ലഭ്യമാക്കണമെന്നും താരയ്ക്ക് ആഗ്രഹമുണ്ട്. ഭാഗ്യക്കുറി വിൽപന രംഗത്ത് കൂടുതൽ ശക്തമായി തുടരാൻ തന്നെയാണ് താരയുടെ തീരുമാനം. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ ജ​ഗ​നാ​ഥ​നും പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ല​ക്ഷ്മി​യു​മാ​ണു മ​ക്ക​ള്‍. സമ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് കഴിഞ്ഞ ദിവസം താരയും മുകുന്ദനും ചേർന്നു ബാ​ങ്കി​നു കൈ​മാ​റി.

   You May Also Like- Kerala Lottery Result - Nirmal NR 213 | നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ആർക്ക്?

   കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 357 ലോട്ടറി ഫലം വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ PP 572677 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽവെച്ചു നടന്ന നറുക്കെടുപ്പിനുശേഷമാണ് ഫലം പുറത്തുവിട്ടത്. ഇപ്പോൾ ഫലം ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യമാണ്. കാരുണ്യ പ്ലസ് കെഎൻ 357 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

   5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.
   Published by:Anuraj GR
   First published:
   )}