ആലുവ: സമ്മര്‍ ബംപറിന്റെ(Summer Bumper) രണ്ടാം സമ്മാനമായ 25 ലക്ഷമടിച്ച ടിക്കറ്റ് വാങ്ങാന്‍ ഉടമയെത്തി. ചെന്നൈ സ്വദേശിയാണ് വിമാനത്തില്‍ എത്തി ആലുവയില്‍ നിന്നും ടിക്കറ്റ് സ്വീകരിച്ചത്. പണം നല്കി പറഞ്ഞുവെച്ച ടിക്കറ്റ് ഇവര്‍ക്ക് കൈമാറാന്‍ ഏജന്റ് സ്മിജയും കാത്തിരുന്നു. ചെന്നൈ ത്യാഗരാജനഗര്‍ 22/14 ഭഗവന്തനം സ്ര്ടീറ്റില് പി. പത്മ സുബ്ബറാവുവാണ് ടിക്കറ്റ് വാങ്ങാനെത്തിയത്.
ചികിത്സയുടെ ഭാഗമായി ഹൈദരാബാദിലെ സഹോദരിയുടെ വീട്ടിലായിരുന്ന പത്മ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് സമ്മാനം ലഭിച്ച ടിക്കറ്റ് ആലുവയിലെ സ്വകാര്യ ബാങ്കിലെത്തി കൈപറ്റി.
കഴിഞ്ഞ വര്‍ഷം സമ്മര്‍ ബംപറില്‍ ആറുകോടിയുടെ ഒന്നാം സമ്മാനം സ്മിജ വിറ്റ ലോട്ടറിക്കായിരുന്നു. 2021 മാര്‍ച്ച് 21-നായിരുന്നു ഇതിന്റെ നറുക്കെടുപ്പ്. പണം പിന്നെ തരാമെന്ന് പറഞ്ഞ് സ്മിജയോട് മാറ്റിവെക്കാന്‍ പറഞ്ഞ ടിക്കറ്റിനായിരുന്നു ലോട്ടറി അടിച്ചത്. കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ ചന്ദ്രനാണ് കടം പറഞ്ഞു വച്ച ടിക്കറ്റില്‍ ലോട്ടറി അടിച്ചത്.
തന്റെ കൈവശമിരുന്ന ലോട്ടറി അടിച്ച ടിക്കറ്റ് ചന്ദ്രന്റെ വീട്ടിലെത്തി അപ്പോള്‍ തന്നെ നല്‍കുകയായിരുന്നു. ടിക്കറ്റിന്റെ വിലയായ 200 രൂപയും കൈപ്പറ്റി. അതേസമയം, സ്മിജ കാണിച്ച സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാന്‍ കാരണമായതെന്ന് ചന്ദ്രന് പറഞ്ഞിരുന്നു.
ഇപ്പോള്‍ വീണ്ടും സമ്മാനം അടിച്ച ടിക്കറ്റുമായി ഉടമയെ കാത്തിരുന്ന് കൈമാറിയിരിക്കുകയാണ് സ്മിജ. ആന്ധ്രപ്രദേശിലെ നെല്ലൂരാണ് പത്മയുടെ ജന്മദേശം. ചെന്നൈയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു.
അവിവാഹിതയായ പത്മയ്ക്ക് ചെന്നൈയില്‍ ബന്ധുക്കളുണ്ട്. തീര്‍ത്ഥാടകയായ പത്മ കേരളത്തില്‍ പതിവായി വരാറുണ്ട്. ഇത്തരത്തില്‍ വന്നപ്പോള്‍ പറഞ്ഞുവച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.