വായ്പാ പുന:ക്രമീകരണ കമ്മിറ്റി ചെയർമാനായി കെ.വി.കമ്മത്ത്; നിയമനത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന

ഐസിഐസിഐ മുൻ സിഇഒ ചന്ദാ കൊച്ചാറിനൊപ്പം അഴിമതിക്കേസില്‍ സിബിഐ പ്രതി ചേർത്ത കെവി കമ്മത്തിനെ പോലെ ഒരാളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തെക്ക് കൊണ്ട് വരുന്നത് കമ്മറ്റിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നാണ് ആരോപണം

News18 Malayalam | news18-malayalam
Updated: August 10, 2020, 11:40 AM IST
വായ്പാ പുന:ക്രമീകരണ കമ്മിറ്റി ചെയർമാനായി കെ.വി.കമ്മത്ത്; നിയമനത്തിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന
KV Kamath
  • Share this:
കോവിഡ് 19നെ തുടർന്ന് വായ്പാ പുന:ക്രമീകരണമാനദണ്ഡങ്ങൾ ശുപാർശ ചെയ്യുവാനായി രൂപീകരിച്ച ഡെബ്റ്റ് റീകാസ്റ്റിംഗ് കമ്മറ്റി ചെയർമാനായ് കെവി കമ്മത്തിനെ നിയമിച്ച നടപടിക്കെതിരെ പ്രതിഷേധം. സാമ്പത്തികരംഗത്ത് നിന്നു തന്നെ എതിർപ്പുകൾ ഉയർന്നസാഹചര്യത്തിൽ ബാങ്ക് ജീവനക്കാരുടെ സംഘടനയായ എഐബിഇഎ (All India Bank Employees Association) റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസിന് കത്ത് നൽകി.

മഹാമാരിയുടെ കാലത്തെ വായ്പ പുന:ക്രമീകരണങ്ങൾക്കുള്ള മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്നതിനുള്ള ചുമതലയാണ് കെവി കമ്മത്തിനെ ഏൽപിക്കുന്നത്. ഐസിഐസിഐ മുൻ സിഇഒ ചന്ദാ കൊച്ചാറിനൊപ്പം അഴിമതിക്കേസില്‍ സിബിഐ പ്രതി ചേർത്ത കെവി കമ്മത്തിനെ പോലെ ഒരാളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തെക്ക് കൊണ്ട് വരുന്നത് കമ്മറ്റിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നാണ് ആരോപണം. വീഡിയോകോണുമായി ബന്ധപ്പെട്ട് 1875 കോടി രൂപയുടെ അഴിമതിക്കേസാണ് ഇവർക്കെതിരെ നിലനിൽക്കുന്നത്. അക്കാലത്ത് ചന്ദാ കൊച്ചാറിന്‍റെ ഓഫിസിൽ നോൺ എക്സിക്യൂട്ടീവ് ചെയർമാനായി കമ്മത്തും ഉണ്ടായിരുന്നു.

You may also like:Karipur Air India Express Crash | കോളജ് കാലത്തെ പ്രണയം; വിവാഹ സ്വപ്നങ്ങളുമായി റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക് [NEWS]EIA 2020 | ഇഐഎ സമയപരിധി നാളെ അവസാനിക്കും; എതിർപ്പുമായി ഓൺലൈൻ ക്യാമ്പയിൻ ശക്തം [NEWS] Karipur Plane Crash |51 പേരെ ഡിസ്ചാർജ് ചെയ്തു; 113 പേർ ആശുപത്രിയിൽ; ആറ് പേരുടെ നില അതീവ ഗുരുതരം [NEWS]

ഇത്തരം സ്വജനപക്ഷപരമായ നിയമനങ്ങൾ തീർത്തും ജനവിരുദ്ധമാണെന്നാണ് വിമർശനം. കോവിഡാനന്തര കാലത്തെ ബാധിക്കുന്ന പ്രധാനപ്പെട്ടൊരു റിപ്പോർട്ടാണ് കമ്മറ്റിയിലൂടെ പുറത്ത് വരാനുള്ളത്. കിട്ടാക്കടവുമായ് ബന്ധപ്പെട്ട കേസിൽ കുടുങ്ങിയ ഒരാൾ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ശരിയായ നടപടി ആയിരിക്കില്ല. തീരുമാനം പുന:പരിശോധിച്ചെ മതിയാവു എന്നാണ് എഐബിഇഎ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Published by: Asha Sulfiker
First published: August 10, 2020, 11:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading