• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എയര്‍ ഏഷ്യയുടെ മെഗാ സെയില്‍ ഓഫര്‍ പ്രഖ്യാപിച്ചു

news18
Updated: March 27, 2018, 4:04 AM IST
എയര്‍ ഏഷ്യയുടെ മെഗാ സെയില്‍ ഓഫര്‍ പ്രഖ്യാപിച്ചു
news18
Updated: March 27, 2018, 4:04 AM IST
രാജ്യത്തെ പ്രധാന വിമാനയാത്ര കമ്പനിയായ എയര്‍ ഏഷ്യ മെഗാ സെയില്‍ ഓഫര്‍ പ്രഖ്യാപിച്ചു. ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതലും രാജ്യാന്തര യാത്രകള്‍ 1999 രൂപ മുതലുമാണ് മെഗാ സെയില്‍ ഓഫറിലെ ടിക്കറ്റ് നിരക്ക്. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ ഒന്നു വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. 2018 ഒക്ടോബര്‍ ഒന്നു മുതല്‍ 2019 മേയ് 28 വരെയാണ് ഈ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരം. എയര്‍ ഏഷ്യയുടെ  വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഈ ഓഫര്‍ പ്രകാരം കൊച്ചി-ബംഗലൂരു ടിക്കറ്റിന് 879 രൂപയാണ് നിരക്ക്. അടിസ്ഥാന നിരക്കായ 849 രൂപയ്ക്ക് റാഞ്ചി-ഭുവനേശ്വര്‍ റൂട്ടില്‍ യാത്ര ചെയ്യാം. ഭുവനേശ്വര്‍ -കൊല്‍ക്കൊത്ത റൂട്ടില്‍ യാത്രാനിരക്ക് 869 രൂപയാണ്. ബംഗലൂരു, റാഞ്ചി, ജയ്പൂര്‍, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, പുനെ, ഗുവാഹത്തി, ചെന്നൈ, കൊല്‍ക്കൊത്ത എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സര്‍വീസ്.

ബാങ്കോക്ക്, മനില എന്നിവിടങ്ങളിലേക്ക് 1999 രൂപയ്ക്ക് ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
First published: March 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍