നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Air Asia | ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താനൊരുങ്ങി എയർഏഷ്യ, അനുമതി ഉടൻ

    Air Asia | ഇന്ത്യയിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താനൊരുങ്ങി എയർഏഷ്യ, അനുമതി ഉടൻ

    2014 ജൂൺ 12 -ന് പ്രവർത്തനം ആരംഭിച്ച എയർ ഏഷ്യയ്ക്ക് 240 ലധികം റൂട്ടുകളിലൂടെ നേരിട്ടും അല്ലാതെയും സർവീസ് നടത്തുന്ന 28 വിമാനങ്ങളാണ് ഉള്ളത്.

    എയർ ഏഷ്യ

    എയർ ഏഷ്യ

    • Share this:
      എയർ ഏഷ്യ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വിമാന സർവീസ് നടത്താനുള്ള അനുമതി ഉടൻ ലഭിക്കും. അതോടെ ടാറ്റ സൺസ് വിദേശ സർവീസുകൾക്ക് അനുമതിയുള്ള നാല് എയർലൈനുകളുടെ ഉടമയായി മാറും. നിലവിൽ വിസ്താര മാത്രമാണ് അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് നടത്തുന്നത്.

      കേന്ദ്രവുമായുള്ള ഓഹരി വാങ്ങൽ കരാർ (SPA) അവസാനിച്ചതിന് ശേഷം ഉടൻ തന്നെ ടാറ്റാ സൺസിന്റെ അനുബന്ധ കമ്പനിയായ ടാലസ് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനാൽ ഈ ചുവടുവെപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്.

      എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നുണ്ട്. അടുത്തിടെ, ടാറ്റാസിന് ഭൂരിപക്ഷം ഓഹരികളുള്ള എയർ ഏഷ്യ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നതിന് സുരക്ഷാ അനുമതി ലഭിച്ചതായി വ്യവസായ വൃത്തങ്ങൾ അറിയിച്ചു. എങ്കിലും, എയർലൈൻ അന്താരാഷ്ട്ര സർവീസ് നടത്താൻ ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തെ വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. ഷെഡ്യൂളിംഗ്, സ്ലോട്ടിംഗ്, പരിശീലനം എന്നിവയ്ക്കുള്ള അനുമതികൾ നേടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ നടപടിക്രമങ്ങളിൽപ്പെടുന്നു.

      Also read- UAE Kashmir Flight Service| 11 വര്‍ഷത്തിന് ശേഷം യുഎഇയില്‍ നിന്നും കശ്മീരിലേക്ക് വിമാന സര്‍വീസ്; ഫ്ളാഗ് ഓഫ് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

      ഈ നടപടികൾ പൂർത്തിയാകാൻ 2 മുതൽ 6 മാസം വരെ സമയമെടുത്തേക്കാം എന്നാണ് അറിയാൻ കഴിയുന്നത്. എല്ലാ അനുമതികളും ലഭിച്ചാലും, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമീപ ഭാവിയിൽ വിദേശ സർവീസുകൾ ആരംഭിക്കാൻ സാധ്യതയില്ലെന്നും വ്യവസായ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

      ടാറ്റ സൺസിന്റെയും എയർ ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഈ എയർലൈൻ. 2014 ജൂൺ 12 -ന് പ്രവർത്തനം ആരംഭിച്ച എയർ ഏഷ്യയ്ക്ക് 240 ലധികം റൂട്ടുകളിലൂടെ നേരിട്ടും അല്ലാതെയും സർവീസ് നടത്തുന്ന 28 വിമാനങ്ങളാണ് ഉള്ളത്. എയർ ഇന്ത്യയുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഡിസംബർ അവസാനത്തോടെ കേന്ദ്രം ടാലസുമായി ഒരു ഓഹരി വാങ്ങൽ കരാറിൽ (എസ്‌പിഎ) ഏർപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

      ടാറ്റ സൺസിന്റെ അനുബന്ധ സ്ഥാപനമായ ടാലസാണ് ഓഹരി വിറ്റഴിക്കൽ പ്രക്രിയയിൽ എയർ ഇന്ത്യയ്ക്കായി ഏറ്റവും വലിയ തുക ലേലം വിളിച്ചത്. 18,000 കോടി രൂപയ്ക്കാണ് ഇന്ത്യയിലെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസ് ലേലത്തിൽ ഏറ്റെടുത്തത്. ഈ 18,000 കോടി രൂപയിൽ എയർ ഇന്ത്യയുടെ കടബാധ്യതയായ 15,300 കോടി രൂപയും ടാറ്റ ഏറ്റെടുക്കും. ബാക്കി തുക കേന്ദ്രസർക്കാരിന് പണമായി നൽകും.

      വലുതും ചെറുതുമായ എയർ ഇന്ത്യയുടെ 117 എയർക്രാഫ്റ്റുകളും എയർ ഇന്ത്യ എക്സ്പ്രസിന്റെ 24 എയർക്രാഫ്റ്റുകളും ടാറ്റയ്ക്ക് ലഭിക്കും. ഈ വിമാനങ്ങളിൽ ഗണ്യമായ പങ്കും എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതാണ്. 4,000 ആഭ്യന്തര റൂട്ടുകളിലും 1,800 അന്താരാഷ്ട്ര റൂട്ടുകളിലും ഈ വിമാനങ്ങൾ സർവീസ് നടത്തും. കൂടാതെ, മൂന്ന് ദശലക്ഷത്തിലധികം അംഗങ്ങളുള്ള എയർ ഇന്ത്യയുടെ ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാമിലേക്ക് ടാറ്റയ്ക്ക് പ്രവേശനം ലഭിക്കും.
      Published by:Naveen
      First published:
      )}