അലോക് സിങ് എയർഇന്ത്യ എക്സ്പ്രസിന്റെ പുതിയ സിഇഒയായി ചുമതലയേറ്റു
കൊച്ചിയിലെ കോർപറേറ്റ് ആസ്ഥാനത്ത് എത്തിയാണ് ആലോക് സിങ് ചുമതലയേറ്റത്

Aloke Singh_Air India Express CEO
- News18 Malayalam
- Last Updated: November 9, 2020, 5:52 PM IST
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അലോക് സിംഗ് ചുമതലയേറ്റു. കൊച്ചിയിലെ കോർപറേറ്റ് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. എയർ ഇന്ത്യ, അലയൻസ് എയർ, ഗൾഫ് ആസ്ഥാനമായുള്ള ദേശീയ എയർലൈനുകൾ എന്നിവയിൽ പ്രവർത്തിച്ചുള്ള പരിചയ സമ്പത്ത് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മികച്ച സാമ്പത്തിക വളർച്ചാനിരക്ക് കൈവരിക്കാൻ എയർഇന്ത്യ എക്സ്പ്രസിന് സാധിച്ചു. അലോക് സിങിന്റെ കീഴിൽ കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാമെന്ന പ്രതീക്ഷയിലാണ് എയർഇന്ത്യ എക്സ്പ്രസ്.
എയർ ഇന്ത്യ എക്സ്പ്രസിൽ നിലവിലെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ് ന്യൂഡൽഹിയിലെ ഒരു വ്യോമയാന ഉപദേശക, കൺസൾട്ടിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എംബിഎ നേടിയ അദ്ദേഹം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഫെലോഷിപ്പ് നേടി. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുമായുള്ള ആദ്യ ആശയവിനിമയത്തിൽ അലോക് സിംഗ് ഒരു ഐക്കണിക് സ്ഥാപനത്തിന്റെ ഭാഗമാകാനും മികച്ച ടീമിന്റെ ഭാഗമാകാനും ഭാഗ്യമുണ്ടെന്ന് പറഞ്ഞു. വ്യോമയാന വ്യവസായത്തിനും എയർലൈനിനും ഇത് ഒരു വെല്ലുവിളി നിറഞ്ഞ സമയമായിരുന്നുവെങ്കിലും, പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശേഷി എയർ ഇന്ത്യ എക്സ്പ്രസിന് ഉണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു. എയർലൈനിന്റെ ഭാവി വളർച്ചയ്ക്ക് ശക്തമായ അടിത്തറ പാകുന്നതിൽ മുൻ സിഇഒ കെ. ശ്യാം സുന്ദറിന്റെ സംഭാവനയും അദ്ദേഹം എടുത്തുപറഞ്ഞു.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് എക്കാലത്തെയും ഉയർന്ന അറ്റാദായമാണ് കഴിഞ്ഞ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്. 2020 മാർച്ച് 27 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 412.77 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. 2020 ഒക്ടോബർ 27 ന് എയർലൈൻ ഡയറക്ടർ ബോർഡ് അംഗീകരിച്ച ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ പ്രകാരമാണിത്. ആസ്തികൾ കാര്യക്ഷമമായി വിനിയോഗിച്ചതിന്റെയും യാത്രക്കാരുടെ ഉറച്ച പിന്തുണയുടെയും പശ്ചാത്തലത്തിൽ തുടർച്ചയായി അഞ്ച് വർഷമായി എയർലൈൻ അറ്റാദായം കൈവരിക്കാനായിട്ടുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസിൽ നിലവിലെ നിയമനം ഏറ്റെടുക്കുന്നതിന് മുമ്പ് ന്യൂഡൽഹിയിലെ ഒരു വ്യോമയാന ഉപദേശക, കൺസൾട്ടിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. റാഞ്ചിയിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എംബിഎ നേടിയ അദ്ദേഹം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഫെലോഷിപ്പ് നേടി.