തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് എയർ ഇന്ത്യ പുതിയ സർവീസ് ആരംഭിച്ചു. ഈ റൂട്ടിലെ എയർ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സർവീസ് ആണിത്. മുംബൈ – തിരുവനന്തപുരം സർവീസ് (AI 657) രാവിലെ 05.40-ന് പുറപ്പെട്ട് 07:55 ന് എത്തും. മടക്ക വിമാനം (AI 658) തിരുവനന്തപുരത്തു നിന്ന് നിന്ന് രാവിലെ 08:55 മണിക്ക് പുറപ്പെട്ട് 11:15ന് മുംബൈയിലെത്തും.
Also read- തിരുവനന്തപുരം-ന്യൂഡൽഹി; എയർ ഇന്ത്യ രണ്ടാമത്തെ പ്രതിദിന സർവീസാരംഭിച്ചു
ബിസിനസ് ക്ലാസ്സ് ഉൾപ്പെടെ 122 സീറ്റുകളുണ്ടാകും. മുംബൈ വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും യൂറോപ്പ്, യുകെ, യുഎസ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്‌ട്ര നഗരങ്ങളിലേക്കും കണക്ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം-മുംബൈ സെക്ടറിലെ നാലാമത്തെ പ്രതിദിന സർവീസാണിത്. ഇൻഡിഗോയും 2 പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.