തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എയർ ഇന്ത്യ പുതിയ സർവീസ് ആരംഭിച്ചു. ഈ സെക്ടറിലെ എയർ ഇന്ത്യയുടെ രണ്ടാമത്തെ പ്രതിദിന സർവീസാണ് ഇത്. തിരുവനന്തപുരം-ഡൽഹി സർവീസ് (AI 829) രാവിലെ 06.40-ന് പുറപ്പെട്ട് 09.25-ന് എത്തിച്ചേരും. തിരിച്ചുള്ള വിമാനം (AI 830) ഡൽഹിയിൽ നിന്ന് രാത്രി 9 മണിക്ക് പുറപ്പെട്ട് 12.20 AM ന് തിരുവനന്തപുരത്തെത്തും. പൂർണമായും ഇക്കണോമി ക്ലാസ് സർവീസ് ഫ്‌ളൈറ്റിൽ 180 സീറ്റുകളുണ്ടാകും.
രാവിലെ പോയി രാത്രി തിരിച്ചെത്താനുള്ള സൗകര്യത്തിന് പുറമെ, വിമാനത്തിന്റെ സൗകര്യപ്രദമായ സമയം വിവിധ ആഭ്യന്തര പോയിന്റുകളിലേക്കും യൂറോപ്പ്, യുകെ, യുഎസ്, ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും കണക്ഷൻ നൽകുന്നു. തിരുവനന്തപുരം -ഡൽഹി സെക്ടറിലെ നാലാമത്തെ പ്രതിദിന സർവീസാണിത്. ഇൻഡിഗോയും വിസ്താരയും ഈ മേഖലയിൽ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.