• HOME
  • »
  • NEWS
  • »
  • money
  • »
  • ഇനി കുറഞ്ഞ ചെലവിൽ പറക്കാൻ എയർഇന്ത്യയുടെ റെഡ് ഐ വിമാനങ്ങൾ

ഇനി കുറഞ്ഞ ചെലവിൽ പറക്കാൻ എയർഇന്ത്യയുടെ റെഡ് ഐ വിമാനങ്ങൾ

air-india

air-india

  • Share this:
    ന്യൂഡൽഹി: ചുരുങ്ങിയ കാലത്തിനുള്ളിൽ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും തരംഗമായ റെഡ് ഐ വിമാന സർവീസ് മാതൃക സ്വീകരിച്ച് എയർഇന്ത്യയും. തിരക്കേറിയ റൂട്ടുകളിൽ വളരെ കുറഞ്ഞ നിരക്കിൽ വിമാനയാത്ര എന്ന ലക്ഷ്യവുമായാണ് എയർഇന്ത്യ റെഡ് ഐ വിമാനങ്ങൾ സർവീസ് നടത്താൻ തയ്യാറെടുക്കുന്നത്

    തിരക്ക് കുറഞ്ഞ രാത്രിസമയങ്ങളിലാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വ്വീസ്. രാത്രി വൈകി പുറപ്പെട്ട് അതിരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുവിധമാണ് റെഡ് ഐ വിമാനങ്ങളുടെ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തുടക്കത്തിൽ ഡൽഹി-ഗോവ-ഡൽഹി, ഡൽഹി-കോയമ്പത്തൂര്‍-ഡൽഹി, ബാംഗ്ലൂര്‍-അഹമ്മദാബാദ്-ബാംഗ്ലൂര്‍ തുടങ്ങിയ റൂട്ടുകളിലാണ് എയർഇന്ത്യയുടെ റെഡ് ഐ വിമാനങ്ങൾ സർവീസ് നടത്തുക. ഡൽഹിയിൽനിന്ന് രാത്രി 10 മണിക്ക് പുറപ്പെട്ട് 12.35ന് ഗോവയിലെത്തുകയും തിരിച്ച് 1.15ന് പുറപ്പെട്ട് പുലർച്ചെ 3.40ന് ഡൽഹിയിൽ മടങ്ങിയെത്തും. തിരക്ക് കുറഞ്ഞ സമയത്താണ് സര്‍വ്വീസ് എന്നതിനാല്‍ ഈ വിമാനങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറവായിരിക്കും. നവംബര്‍ 30 മുതല്‍ എല്ലാ ദിവസവും ഈ പാതകളില്‍ റെഡ് ഐ സര്‍വ്വീസുണ്ടാവും.
    First published: