HOME /NEWS /Money / എയർ ഇന്ത്യ വീണ്ടും സ്ഥിര ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു; 2000 പേർക്ക് വോളണ്ടറി റിട്ടയർമെന്റ് ഓഫർ

എയർ ഇന്ത്യ വീണ്ടും സ്ഥിര ജീവനക്കാരുടെ എണ്ണം കുറയ്ക്കാനൊരുങ്ങുന്നു; 2000 പേർക്ക് വോളണ്ടറി റിട്ടയർമെന്റ് ഓഫർ

ഇത് രണ്ടാമത്തെ തവണയാണ് എയർ ഇന്ത്യ വോളണ്ടറി റിട്ടയർമെന്റ് ഓഫർ മുന്നോട്ടു വെയ്ക്കുന്നത്.

ഇത് രണ്ടാമത്തെ തവണയാണ് എയർ ഇന്ത്യ വോളണ്ടറി റിട്ടയർമെന്റ് ഓഫർ മുന്നോട്ടു വെയ്ക്കുന്നത്.

ഇത് രണ്ടാമത്തെ തവണയാണ് എയർ ഇന്ത്യ വോളണ്ടറി റിട്ടയർമെന്റ് ഓഫർ മുന്നോട്ടു വെയ്ക്കുന്നത്.

  • Share this:

    എയർ ഇന്ത്യ വീണ്ടും സ്ഥിര ജീവനക്കാരുടെ എണ്ണം കുറക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. 2000 പേർക്കു കൂടി സ്വമേധയാ വിരമിക്കാനുള്ള ഓഫർ (voluntary retirement scheme) നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി 200 കോടി രൂപ മാറ്റിവെയ്ക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് നഷ്‌ടത്തിലായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. അതിനു ശേഷം ഇത് രണ്ടാമത്തെ തവണയാണ് എയർ ഇന്ത്യ വോളണ്ടറി റിട്ടയർമെന്റ് ഓഫർ മുന്നോട്ടു വെയ്ക്കുന്നത്. കമ്പനിയിലെ നോൺ-ഫ്ളൈയിങ്ങ് ജീവനക്കാർക്കായാണ് ഈ ഓഫർ.

    ഏറ്റവും പുതിയ ഓഫർ 40 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ഥിരം ജനറൽ കേഡർ ഓഫീസർമാർക്കും കമ്പനിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയവർക്കും ലഭ്യമാകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇതു കൂടാതെ, കുറഞ്ഞത് അഞ്ച് വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കിയ ക്ലറിക്കൽ, അൺസ്‌കിൽഡ് വിഭാഗത്തിലുള്ള ജീവനക്കാർക്കും ആ ഓഫറിന് അർഹതയുണ്ട്. വോളണ്ടറി റിട്ടയർമെന്റ് ഓഫറിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്.

    നിലവിൽ, ഫ്ലൈയിംഗ്, നോൺ ഫ്‌ളൈയിംഗ് സ്റ്റാഫുകൾ ഉൾപ്പെടെ ഏകദേശം 11,000 ജീവനക്കാരാണ് എയർ ഇന്ത്യയിലുള്ളത്. 2022 ജൂണിലാണ് കമ്പനി ആദ്യത്തെ വോളണ്ടറി റിട്ടയർമെന്റ് ഓഫർ പ്രഖ്യാപിച്ചത്. വോളണ്ടറി റിട്ടയർമെന്റിന്റെ ആനുകൂല്യം കൂടുതൽ സ്ഥിരം ജീവനക്കാർക്ക് ലഭ്യമാക്കണമെന്ന ആവശ്യം ജീവനക്കാരിൽ നിന്നു തന്നെ ഉണ്ടായിട്ടുണ്ടെന്ന് എയർ ഇന്ത്യ ചീഫ് ഹ്യൂമൻ റിസോഴ്‌സ് സുരേഷ് ദത്ത് ത്രിപാഠി ഒ പറഞ്ഞു. അതിലാണ് എയർ ഇന്ത്യ വോളണ്ടറി റിട്ടയർമെന്റ് ഓഫറിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചിരിക്കുന്നത്.

    Also Read-ആരോ​ഗ്യ രം​ഗത്ത് ചെലവുകൾ കൂടുന്നത് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയത്തെ ബാധിക്കുമോ? എന്തുകൊണ്ട്?

    2023 മാർച്ച് 17 മുതൽ 2023 ഏപ്രിൽ 30 വരെ സ്വമേധയാ വിരമിക്കുന്നതിന് അപേക്ഷിക്കുന്ന ജീവനക്കാർക്ക് ഒറ്റത്തവണയായാണ് എക്‌സ്‌ഗ്രേഷ്യ തുക പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ, ഫ്ലൈയിംഗ്, നോൺ ഫ്‌ളൈയിംഗ് സ്റ്റാഫുകൾക്ക് വോളണ്ടറി റിട്ടയർമെന്റ് ഓഫറിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. ആ സമയത്ത്, 4,200 ഓളം ജീവനക്കാർക്ക് ഈ ഓഫറിന് യോ​ഗ്യരായിരുന്നെങ്കിലും അവരിൽ 1,500 ഓളം പേരാണ് ഈ ഓഫർ തിരഞ്ഞെടുത്തത്.

    നിലവിൽ ടാറ്റ ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എയർ ഇന്ത്യ. എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്ന് 18,000 കോടി രൂപക്കാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. എയർ ഇന്ത്യയുടെ ബോർഡ് അംഗങ്ങൾ രാജിവച്ച് സർക്കാർ പ്രതിനിധികൾക്ക് പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റിരുന്നു. 2021 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ കമ്പനി ടാറ്റ പ്രൈവറ്റ് ലിമിറ്റഡിന് വിറ്റത്. ഉടമ്പടി പ്രകാരം ടാറ്റ ഗ്രൂപ്പിന് എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡിലിങ് വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും കൈമാറി.

    First published:

    Tags: Air india, Air India Airlines, Retirement