ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് നൽകിയില്ലെങ്കിൽ പണികിട്ടും
Gowthamy GG
Updated: February 15, 2018, 9:43 PM IST
Gowthamy GG
Updated: February 15, 2018, 9:43 PM IST
ന്യൂഡൽഹി: ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് യാത്ര നിഷേധിക്കുന്ന വിമാനക്കമ്പനികൾക്ക് പണികിട്ടും. യാത്ര നിഷേധിച്ചാൽ വിമാനക്കമ്പനികൾ ഇനി മുതൽ നഷ്ടപരിഹാരം നൽകേണ്ടി വരും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ) ഇക്കാര്യം അറിയിച്ചത്. 2010ലെ സിവിൽ ഏവിയേഷൻ ചട്ടവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽ വന്ന ഹർജിയിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
2015 ഡിസംബർ 12ന് യാത്ര ചെയ്യാനെത്തിയ തനിക്ക് സീറ്റ് നൽകിയില്ലെന്നാരോപിച്ച് ഡൽഹി സ്വദേശിയായ ബിസിനസുകാരൻ നൽകിയ ഹർജി കോടതി പരിഗണിക്കുകയായിരുന്നു. പാട്നയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഒക്ടോബർ 28നാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്നും എന്നാൽ തനിക്ക് സീറ്റ് ലഭിച്ചില്ലെന്നും പരാതിക്കാരൻ ആരോപിക്കുന്നു. വിമാനക്കമ്പനികൾ അധിക ബുക്കിങ് നടത്തുന്നത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് ആരോപണം. 2010ലെ ചട്ടം ഇതിന് അനുവദിക്കുന്നുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു.
ടിക്കറ്റുമായി എത്തുന്ന യാത്രക്കാരനെ വിമാനത്തിൽ കയറ്റാനാകാത്ത സാഹചര്യം ഉണ്ടായാൽ അത് കമ്പനിയുടെ കാര്യക്ഷമതക്കുറവാണെന്നും നഷ്ടപരിഹാരം തേടാനുള്ള അവകാശം യാത്രക്കാരനുണ്ടെന്നും എയർഇന്ത്യ അറിയിച്ചു. സീറ്റ് എണ്ണത്തെക്കാൾ കൂടുതൽ ബുക്കിങ് നടത്തുന്ന വിമാനക്കമ്പനികളുടെ രീതി അനുവദിക്കില്ലെന്നും ഡിജിസിഎ കോടതിയിൽ വ്യക്തമാക്കി.

Loading...
Loading...