നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • എയർടെൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഇൻഷുറൻസ് പരിരക്ഷയും

  എയർടെൽ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഇൻഷുറൻസ് പരിരക്ഷയും

  രാജ്യത്ത് വെറും നാല് ശതമാനം പേർ മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ എടുത്തിട്ടുള്ളത്. അതേസമയം മൊബൈൽ കണക്ഷൻ ഉള്ളവർ 100 കോടിയോളം വരും

  Airtel

  Airtel

  • Share this:
   ഇൻഷുറൻസ് കവറേജോടുകൂടിയ പ്രീപെയ്ഡ് പ്ലാനുമായി എയർടെൽ. 179 രൂപയുടെ പുതിയ പ്ലാനിൽ. ഏത് നെറ്റ്വർക്കിലേക്ക് അൺലിമിറ്റഡ് കോൾ, 2 ജിബി ഡാറ്റ, 300 SMS എന്നിവയ്ക്കുപുറമെ ഭാരതി എഎക്സ്എ ലൈഫ് ഇൻഷുറൻസിന്‍റെ ലണ്ട് ലക്ഷം രൂപയുടെ ലൈഫ് കവറേജുള്ള ഇൻഷുറൻസ് പോളിസിയും ലഭ്യമാണ്. 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്. ഓരോ തവണയും റീച്ചാർജ് ചെയ്യുന്നതിലൂടെ കുടുംബാംഗങ്ങളുടെ പരിരക്ഷ ഉറപ്പിക്കാനുള്ള അവസരം ലഭിക്കുമെന്ന് വാഗ്ദ്ധാനം ചെയ്യുന്നു.

   രാജ്യത്ത് വെറും നാല് ശതമാനം പേർ മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ എടുത്തിട്ടുള്ളത്. അതേസമയം മൊബൈൽ കണക്ഷൻ ഉള്ളവർ 100 കോടിയോളം വരും. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ ഈ കണക്ക് പരിഗണിച്ചാണ് എയർടെൽ പുതിയ പരീക്ഷണം നടത്തുന്നത്. തങ്ങളുടെ വരിക്കാരെയെല്ലാം ഇൻഷുറൻസ് പരിരക്ഷയുടെ കീഴിൽ കൊണ്ടുവരാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

   മെഡിക്കൽ ടെസ്റ്റും മറ്റ് രേഖകളുമില്ലാതെ തന്നെ 18നും 54നും ഇടയിൽ പ്രായമുള്ളവർക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ 179 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലൂടെ കഴിയുമെന്ന് എയർടെൽ സിഇഒ ശാശ്വത് ശർമ്മ പറയുന്നു. പ്ലാൻ റീചാർജ് ചെയ്തു ഇൻഷുറൻസ് പോളിസി എടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കും. ആവശ്യപ്പെടുന്ന പക്ഷം ഹാർഡ് കോപ്പിയും ലഭ്യമാക്കും. എയർടെൽ സ്റ്റോറിൽനിന്നോ എയർടെൽ താങ്ക്സ് ആപ്പിൽനിന്നോ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കാം.
   Published by:Anuraj GR
   First published: