• HOME
  • »
  • NEWS
  • »
  • money
  • »
  • Bharti Airtel | എയർടെൽ: അറ്റാദായം കുതിച്ചുയർന്നു; ഒന്നാം പാദത്തിൽ 466% വർദ്ധനവ്

Bharti Airtel | എയർടെൽ: അറ്റാദായം കുതിച്ചുയർന്നു; ഒന്നാം പാദത്തിൽ 466% വർദ്ധനവ്

എയർടെല്ലിന്റെ ആദ്യപാദത്തിലെ വരുമാനം 22.2 ശതമാനം ഉയർന്ന് 32,805 കോടി രൂപയായി.

  • Last Updated :
  • Share this:
    ഭാരതി എയർടെല്ലിന്റെ (Bharti Airtel) ജൂണിൽ അവസാനിച്ച ആദ്യ പാദത്തിലെ സാമ്പത്തിക റിപ്പോർട്ട് പുറത്തുവിട്ടതിനെ തുടർന്ന് ബുധനാഴ്ച എയർടെൽ ഓഹരി വില കുതിച്ചുയർന്നു. ടെലികോം കമ്പനികളുടെ (Telecome copmpanies) ഏകീകൃത അറ്റാദായം വർഷം തോറും 5.6 മടങ്ങ് ഉയർന്ന് 2023 സാമ്പത്തിക വർഷത്തിന്റെ (Financial year) ആദ്യ പാദത്തിൽ 1,607 കോടി രൂപയായി. 4ജി വരിക്കാരുടെ എണ്ണം കൂടിയതാണ് ഇതിന് പിന്നിലെ കാരണം.

    എയർടെല്ലിന്റെ ആദ്യപാദത്തിലെ വരുമാനം 22.2 ശതമാനം ഉയർന്ന് 32,805 കോടി രൂപയായി. അതേസമയം, എയർടെല്ലിന് ഒരു ഉപയോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (എആർപിയു) ഈ പാദത്തിൽ 183 രൂപയായി ഉയർന്നു. ഇതിന് പുറമെ, കഴിഞ്ഞ നവംബറിൽ ടെലികോം കമ്പനികൾ 20 ശതമാനം ഉയർത്തിയ താരിഫ് വർദ്ധനവ് എയർടെല്ലിന് ഏറെ ഗുണകരമായി.

    അതേസമയം, 4ജി വിഭാഗത്തിൽ എയർടെല്ലിന്റെ വിപണി വിഹിതം ഉയരുകയാണ്. എന്നാൽ ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനി 4.5 ദശലക്ഷം 4ജി ഉപഭോക്താക്കളെയാണ് ചേർത്തത്. കമ്പനിയുടെ മൊത്തം 4ജി ഉപഭോക്താക്കളുടെ എണ്ണം ഇപ്പോൾ 20.5 കോടിയിലധികമാണ്. അതേസമയം, 2022 മാർച്ച് 31-ന് അവസാനിച്ച പാദത്തിൽ 18.8 ജിബിയായിരുന്ന ഒരു ഉപഭോക്താവിന്റെ ശരാശരി ഡാറ്റ ഉപയോഗം. എന്നാൽ ഇത് പ്രതിമാസം 19.5 ജിബിയായി ഉയർന്നു.

    Also read: ആപ്പുകൾ വഴിയുള്ള വായ്പകൾ; പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്

    'ശക്തവും സുസ്ഥിരവുമായ വളർച്ച ഞങ്ങൾ തുടർന്നും നേടും. ഞങ്ങളുടെ എന്റർപ്രൈസ്, ഹോം ബിസിനസ്സുകൾ ഇപ്പോൾ മികച്ച വളർച്ച നേടുന്നുണ്ട്', എയർടെൽ എംഡിയും സിഇഒയുമായ ഗോപാൽ വിറ്റൽ പ്രസ്താവനയിൽ പറഞ്ഞു.

    കഴിഞ്ഞയാഴ്ച സമാപിച്ച സ്പെക്ട്രം ലേലത്തിൽ എയർടെൽ വിവിധ ബാൻഡുകളിലായി 19,867.8 മെഗാഹെർട്സ് സ്പെക്ട്രം വാങ്ങിയിരുന്നു. ഗൂഗിളിന്റെ 160 ബില്യൺ അൺകോൾഡ് റൈറ്റ്സ് ഇഷ്യൂവിലൂടെയും 52 ബില്യൺ രൂപയുടെ നിക്ഷേപത്തിലൂടെയും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഭാരതിയുടെ 5 ജിയിലെ നിക്ഷേപം നികത്താൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

    see also: എട്ടാം ശമ്പള കമ്മീഷൻ ഈ വർഷം രൂപീകരിക്കില്ലെന്ന് കേന്ദ്രം; ശുപാർശകൾ 2026 മുതൽ പരി​ഗണിക്കും

    സ്ഥിരമായ വരുമാന വളർച്ചയിലൂടെ ഇന്ത്യയിലെയും ആഫ്രിക്കയിലെയും ബിസിനസുകൾക്ക് മികച്ച നേട്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും വിദഗ്ധർ പറയുന്നു.

    ഭാരതി എയർടെൽ 2023 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ശക്തമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് കൊട്ടക് ഇൻസ്റ്റിറ്റിയൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി. വർധിച്ചുവരുന്ന എആർപിയുടെ അടിസ്ഥാനത്തിലുള്ള വ്യവസായത്തിലെ പുരോഗതി, 5ജി എന്നിവ കമ്പനിക്ക് നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

    സ്പെക്ട്രം ലേലത്തിൽ 700MHz, 800MHz, 1800MHz, 3300MHz, 26GHz ബാൻഡുകളിൽ സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം ജിയോ സ്വന്തമാക്കിയിരുന്നു. 20 വർഷത്തേക്ക് സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം നേടിയെടുക്കാനുള്ള ജിയോയുടെ ആകെ ചെലവ് 88,078 കോടി രൂപയാണ്.
    Published by:Amal Surendran
    First published: