• HOME
  • »
  • NEWS
  • »
  • money
  • »
  • ഇക്കുറി ഓണത്തിന് AJIO തൈക്കൂടം ബ്രിഡ്ജുമായി കൈകോർക്കുന്നു

ഇക്കുറി ഓണത്തിന് AJIO തൈക്കൂടം ബ്രിഡ്ജുമായി കൈകോർക്കുന്നു

മലയാളികൾക്ക് ഇക്കുറി ഓണം ആഘോഷിക്കാൻ, ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഫാഷൻ സ്ഥാപനമായ ആജിയോ (AJIO) നുതനമായൊരു ആശയവുമായി എത്തുന്നു.'കേരളം മാറിയോ' എന്ന അടിക്കുറിപ്പോടെ പ്രമുഖ മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്‌ജ്‌, ചലച്ചിത്ര താരം കല്യാണി പ്രിയദർശൻ എന്നിവരുടെ സഹകരണത്തോടെ കേരളത്തിന്റെ പുരോഗമന യാത്രയെ ആസ്പദമാക്കിയുള്ള ഒരു ഉഗ്രൻ സംഗീത വിരുന്ന്.

  • Last Updated :
  • Share this:
    കൊച്ചി: ഓണം വരികയാണ്! ഇത്തവണത്തെ ഓണത്തിന് പ്രത്യേകതകൾ ഏറെയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷൻ ബ്രാൻഡായ ആജിയോ (AJIO) കേരളത്തിലെ ഏറ്റവും മികച്ച റോക്ക് ബാൻഡായ തൈക്കൂടം ബ്രിഡ്ജും ചേർന്ന് നിർമിച്ച സംഗീതശില്പമായ 'കേരളം മാറിയോ' എന്ന ഗാനത്തിന് യുവനടി കല്യാണി പ്രിയദർശനും കൈകോർത്തു. പുതുമയും ഫാഷനും ഒന്നിച്ചു ചേരുന്ന ഒരപൂർവ്വ ദൃശ്യചാരുതയാണ് ഈ ഓണകാലത്തു കേരളത്തിലെത്തുന്നത്.

    മ്യൂസിക് വീഡിയോ കാണാം




    'കേരളം മാറിയോ' എന്ന ചോദ്യത്തിന് കേരളം മാറിക്കഴിഞ്ഞു എന്ന വെല്ലുവിളി ഏറ്റെടുക്കാൻ തന്നെ ആജിയോ തയ്യാറായിക്കഴിഞ്ഞു എന്നതിന് അടിവരയിടുകയാണ് ഈ സംരംഭത്തിലൂടെ. കേരളത്തിലെ സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ തൊട്ടറിയാൻ ജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം

    എല്ലാ ചാനലുകളിലും ഗൾഫ് വിപണികളിലും 2.5 മിനിറ്റ് ദൈർഖ്യമുള്ള മ്യൂസിക് വിഡിയോയും 30 സെക്കൻഡ് ദൈർഖ്യമുള്ള ടി വി പരസ്യങ്ങളുമായി ഈ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.

    ഗാനത്തിന് സമന്വയിപ്പിച്ചു പരമ്പരാഗത കാസവുകൾക്കും മുണ്ടുകൾക്കും ആധുനികമായ ചുവടുവെപ്പ് നൽകുന്ന ഒരു പുത്തൻ ഓണ ശേഖരമാണ് ആജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഫ്യൂഷൻ വസ്ത്രങ്ങൾ, ഡെനിംസ്, ക്യാഷൽസ് എന്നിങ്ങനെ വിവിധ വിഭാങ്ങളിലായി വിപുലമായ ശ്രേണി തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
    Published by:Rajesh V
    First published: