• HOME
  • »
  • NEWS
  • »
  • money
  • »
  • Emerging star ആകാശ് അംബാനി Time 100 Next ലോകത്തെ യുവതാരങ്ങളുടെ പട്ടികയിൽ

Emerging star ആകാശ് അംബാനി Time 100 Next ലോകത്തെ യുവതാരങ്ങളുടെ പട്ടികയിൽ

ആകാശ് അംബാനി, ജൂണിൽ 426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ ചെയർമാനായി നിയമിതനായിരുന്നു

  • Share this:
ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി, ടൈം100 നെക്സ്റ്റ് - ലോകത്തെ ഉയർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടി. പട്ടികയിലെ ഏക ഇന്ത്യക്കാരനും ആകാശ് അംബാനിയാണ്. അതേസമയം ഇന്ത്യൻ വംശജയായ അമേരിക്കൻ സംരംഭകയായ അമ്രപാലി ഗാനും പട്ടികയിലുണ്ട്.

"ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിലെ പിൻമുറക്കാരനായ ആകാശ് അംബാനി എപ്പോഴും ബിസിനസ്സിൽ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം കഠിനാധ്വാനം ചെയ്താണ് ഉയരങ്ങളിലേക്ക് എത്തുന്നത്," ടൈം അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു.

ആകാശ് അംബാനി, ജൂണിൽ 426 ദശലക്ഷത്തിലധികം വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയുടെ ചെയർമാനായി നിയമിതനായിരുന്നു, വെറും 22 വയസ്സിൽ ബോർഡിലെത്തി. "അതിനുശേഷം അദ്ദേഹം ഗൂഗിളും ഫേസ്ബുക്കും ഉൾപ്പടെയുള്ള വമ്പൻമാരിൽനിന്ന് കോടിക്കണക്കിന് ഡോളർ നിക്ഷേപം ഇറക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചു. " ടൈംസ് റിപ്പോർട്ട് കൂട്ടിച്ചേർത്തു.

ബിസിനസ്സ്, വിനോദം, കായികം, രാഷ്ട്രീയം, ആരോഗ്യം, ശാസ്ത്രം, ആക്ടിവിസം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന 100 വളർന്നുവരുന്ന നേതാക്കളെ പട്ടികയാണ് ഇതെന്ന് ടൈം പറഞ്ഞു.

Also Read- Bank Holidays | അടുത്ത മാസം 21 ദിവസം ബാങ്കുകള്‍ക്ക് അവധി; ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

അമേരിക്കൻ ഗായിക എസ്‌ഇസഡ്‌എ, നടി സിഡ്‌നി സ്വീനി, ബാസ്‌ക്കറ്റ്‌ബോൾ താരം ജാ മൊറന്റ്, സ്പാനിഷ് ടെന്നീസ് താരം കാർലോസ് അൽകാരാസ്, നടനും ടെലിവിഷൻ താരവുമായ കെകെ പാമർ, പരിസ്ഥിതി പ്രവർത്തകൻ ഫാർവിസ ഫർഹാൻ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.

Summary- Akash Ambani, son of billionaire Mukesh Ambani and head of India's largest telecom firm Jio, has made it to Time100 Next - the world's rising stars. Akash Ambani is the only Indian in the list. Meanwhile, Indian-origin American businessman Amrapali Gan is also on the list.
Published by:Anuraj GR
First published: