• HOME
  • »
  • NEWS
  • »
  • money
  • »
  • ആകാശ എയർ കൊച്ചിയിലേക്ക്; കൊച്ചിയിൽ നിന്നും പ്രതിവാര ബാംഗ്ലൂർ സർവീസ്; ആഴ്ചയിൽ 28 സർവീസുകൾ

ആകാശ എയർ കൊച്ചിയിലേക്ക്; കൊച്ചിയിൽ നിന്നും പ്രതിവാര ബാംഗ്ലൂർ സർവീസ്; ആഴ്ചയിൽ 28 സർവീസുകൾ

ഓഗസ്റ്റ് 13 മുതൽ ആകാശയുടെ ബാംഗ്ലൂർ-കൊച്ചി- ബാംഗ്ലൂർ സർവീസ് ആരംഭിക്കും.

  • Last Updated :
  • Share this:
    കൊച്ചി: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ കൊച്ചിയിൽ നിന്ന് സർവീസ് തുടങ്ങുന്നു . ബാംഗ്ലൂർ- കൊച്ചി -ബാംഗ്ലൂർ മേഖലയിൽ പ്രതിവാരം 28 സർവീസുകളാണ് ആകാശ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആകാശയുടെ ഏറ്റവും അധികം സർവിസുകൾ കൊച്ചിയിൽ നിന്നുമാണ്.

    ഓഗസ്റ്റ് 13 മുതൽ ആകാശയുടെ ബാംഗ്ലൂർ-കൊച്ചി- ബാംഗ്ലൂർ സർവീസ് ആരംഭിക്കും. ബുക്കിംഗ് ആരംഭിച്ചു. എല്ലാദിവസവും രണ്ട് സർവിസുകളാണ് ഉണ്ടാകുക.

    രാവിലെ 8 .30 ന് ബാംഗ്ലൂരിൽ നിന്നും എത്തുന്ന ആദ്യ വിമാനം 9.05ന് മടങ്ങും. 12 .30 ന് എത്തുന്ന രണ്ടാം വിമാനം 1 .10 ന് മടങ്ങു. ഇതോടെ കൊച്ചിയിൽ നിന്നും ആഴ്ചയിൽ ബാംഗ്ലൂരിലേക്ക് മൊത്തം 99 പുറപ്പെടൽ സർവിസുകൾ ഉണ്ടാവും. ഇൻഡിഗോ, എയർ ഏഷ്യ,ഗോ ഫസ്റ്റ്, അലയൻസ് എയർ എന്നിവയാണ് കൊച്ചി -ബാംഗ്ലൂർ സർവീസ് നടത്തുന്ന മറ്റു എയർലൈനുകൾ.
    Also Read- അമ്പരിപ്പിക്കുന്ന മൈലേജുമായി മാരുതി സുസുകി ഗ്രാന്റ് വിത്താര പുറത്തിറങ്ങി

    കൊച്ചിയെ കൂടാതെ ബാംഗ്ലൂർ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നു മാത്രമാണ് ആകാശ സർവിസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തെ 56 പ്രതിവാര സർവീസുകളിൽ 28 ഉം കൊച്ചിയിൽ നിന്നുമാണ്.

    Also Read- ക്യുആർ കോഡ് സ്കാൻ ചെയ്ത് എൻപിഎസ് അക്കൗണ്ട് തുറക്കാം; പുതിയ സേവനവുമായി ബാങ്ക് ഓഫ് ഇന്ത്യ

    രാജ്യത്തെ ഏറ്റവും പുതിയ എയർലൈൻ തങ്ങളുടെ ആദ്യഘട്ട സർവിസിനു കൊച്ചി തിരഞ്ഞെടുത്തതിൽ സിയാലിന് സന്തോഷമുണ്ടെന്നു സിയാൽ മാനേജിങ് ഡയറക്ടർ സ്.സുഹാസ് ഐഎഎസ് പറഞ്ഞു. ''നിരവധി എയർലൈനുകൾ നേരത്തെ തന്നെ അന്താരാഷ്ട്ര സർവിസുകൾ തുടങ്ങാൻ കൊച്ചി തിരഞ്ഞെടുത്തിരുന്നു. കൂടുതൽ എയർലൈനുകളെ കൊച്ചിയിൽ എത്തിക്കാൻ ബഹു.ചെയർമാനും ഡയറക്ടർ ബോർഡും നടത്തുന്ന ശ്രമങ്ങളാണ് ഫലം കണ്ടിട്ടുള്ളത്. ശീതകാല സമയപട്ടികയിൽ ഇന്ത്യയിലെ എല്ലാ പ്രമുഖനഗരങ്ങളിലേക്കും കൂടുതൽ സർവിസുകൾ നടത്താൻ കഴിയും എന്ന് സിയാൽ പ്രതീക്ഷിക്കുന്നു. അതിനുവേണ്ടിയുള്ള പദ്ധതികൾ അസ്രൂതണം ചെയ്തിട്ടുണ്ട് ''-സുഹാസ് കൂട്ടിച്ചേർത്തു.

    ഏപ്രിലിൽ സിയാലിന്റെ വേനൽക്കാല സമയപ്പട്ടിക തുടങ്ങുമ്പോൾ പ്രതിവാരം 1190 സർവീസുകളാണ് ഉണ്ടായിരുന്നത് ശീതകാല സമയപ്പട്ടികയോടെ കോവിഡ് പൂർവകാലത്തേ ട്രാഫിക്കിലേക്ക് ഉയരാൻ കഴിയുമന്നാണ് വിമാനത്താവള കമ്പനിയുടെ പ്രതീക്ഷ.
    Published by:Naseeba TC
    First published: