തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 540 (Akshaya AK 540) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AU 867952 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AZ 499603 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കോവിഡ് വ്യാപനം കാരണം നിർത്തിവെച്ചിരുന്ന പ്രതിദിന നറുക്കെടുപ്പ് സെപ്റ്റംബർ ഒന്നാം തീയതി മുതലാണ് ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചത്.
40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.
5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.
ഒന്നാം സമ്മാനം Rs :7000000/-
AU 867952
രണ്ടാം സമ്മാനം- Rs :500000/-
AZ 499603
മൂന്നാം സമ്മാനം-Rs :100000/-
AP 867952 AR 867952
AS 867952 AT 867952
AV 867952 AW 867952
AX 867952 AY 867952 AZ 867952
സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala Lottery, Kerala Lottery Result, അക്ഷയ ലോട്ടറി ഫലം