• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അക്ഷയതൃതീയ ഐശ്വര്യം ഇനി ഓൺലൈനിലൂടെയും

gopika.gs | news18
Updated: April 18, 2018, 7:28 PM IST
അക്ഷയതൃതീയ ഐശ്വര്യം ഇനി ഓൺലൈനിലൂടെയും
FILE PHOTO: A salesman arranges gold ornaments, on a display board, inside a jewellery showroom during Akshaya Tritiya, a major gold buying festival, in Kochi, India April 28, 2017. REUTERS/Sivaram V/File Photo
gopika.gs | news18
Updated: April 18, 2018, 7:28 PM IST
കൊച്ചി: മേടമാസത്തിലെ കറുത്ത വാവ് കഴിഞ്ഞുവരുന്ന മൂന്നാമത്തെ ദിനമാണ് അക്ഷയ തൃതീയയായി ആഘോഷിക്കുന്നത്. ശുഭ കാര്യങ്ങൾക്കു തുടക്കംക്കുറിക്കാൻ ഈ ദിവസം ഉത്തമം എന്നാണ് വിശ്വാസം. അക്ഷയ എന്നാല്‍ ക്ഷയിക്കാത്തതെന്നും ത്രീതീയ എന്നാല്‍ മൂന്നാമത്തത് എന്നുമാണ് അര്‍ത്ഥം. അതിനാൽ ഈ ദിവസത്തിൽ പണം  ദാനം നൽകുന്നതും മറ്റും ഐശ്വര്യം വർദ്ധിക്കും എന്നാണ് കരുതപ്പെടുന്നത്.

അക്ഷയതൃതീയ നാളില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. സ്വർണ വിപണിയിൽ വൻ വിൽപ്പനയാണ് അക്ഷയ തൃതീയ ദിനത്തിൽ നടക്കുന്നത്.

ഓൺലൈൻ വഴിയും സ്വർണവിപണിയിൽ കടുത്ത മൽസരമാണ് നടക്കുന്നത്. ഏഴു മുതൽ 70 ശതമാനം വരെ വിലക്കിഴിവു പ്രഖ്യാപിച്ചാണു പ്രമുഖ ഓൺലൈൻ സൈറ്റുകൾ സ്വർണവും വെള്ളിയും പ്ലാറ്റിനവും വജ്രവും വിൽക്കുന്നത്. കൂടാതെ, കേരളത്തിലെ പ്രമുഖ ജ്വല്ലറികളുടെ സ്വർണ, വജ്രാഭരണങ്ങളും ഓൺലൈൻ സൈറ്റുകളിലൂടെയും വൻ വിൽപ്പനയാണ് സ്വർണവിപണിയിൽ നടക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ നാണയങ്ങൾക്ക് 15 ശതമാനം ഇളവുണ്ട്.

അക്ഷയ തൃതീയയോട് ഏറ്റവും അടുത്ത ദിവസം തന്നെ ആഭരണങ്ങൾ എത്തിക്കാനുള്ള സംവിധാനവും ഇ–കൊമേഴ്സ് കമ്പനികൾ ഒരുക്കിയിട്ടുണ്ട്. സ്വർണം ഡെലിവറിക്കായി കൂടുതൽ സുരക്ഷിതമായ ലോജിസ്റ്റിക്സ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ആദ്യമായാണ് അക്ഷയ തൃതീയ ദിനത്തിൽ ഇ–കൊമേഴ്സ് കമ്പനികളുടെ മൽസരം ഇത്രയും ശക്തമാകുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നോട്ട് നിരോധനം, ജി എസ് ടി എന്നിവമൂലം സ്വർണ വിൽപ്പനയിൽ 40 ശതമാനത്തോളം ഇടിവ് സ്വര്‍ണവിപണി നേരിട്ടിരുന്നു. അക്ഷയതൃതീയയോട് അനുബന്ധിച്ചു എല്ലാ ജ്വല്ലറികളിലും ഒരുമാസം മുന്‍പുതന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു.
First published: April 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍