നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • SARFAESI സർഫാസി നിയമപ്രകാരം NARCLന് ലൈസൻസ് നൽകി റിസർവ് ബാങ്ക്; അറിയേണ്ടതെല്ലാം

  SARFAESI സർഫാസി നിയമപ്രകാരം NARCLന് ലൈസൻസ് നൽകി റിസർവ് ബാങ്ക്; അറിയേണ്ടതെല്ലാം

  ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ സർക്കാർ മുൻകൈയെടുത്ത് തുടങ്ങിയ സ്ഥാപനമാണ് ദേശീയ ആസ്തി പുനർനിർമാണ കമ്പനി

  RBI

  RBI

  • Share this:
   2002ലെ സർഫാസി നിയമത്തിലെ മൂന്നാംവകുപ്പു പ്രകാരം നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡിന് (NARCL) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ലൈസൻസ് അനുവദിച്ചു. ആർബിഐയുടെ ഡിപ്പാർട്ട്മെൻ്റ് ഓഫ് റെഗുലേഷനിൽ നിന്നാണ് അനുമതി ലഭിച്ചത്.

   എന്താണ് എൻ‌എആർ‌സി‌എൽ?

   ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ സർക്കാർ മുൻകൈയെടുത്ത് തുടങ്ങിയ സ്ഥാപനമാണ് ദേശീയ ആസ്തി പുനർനിർമാണ കമ്പനി (എൻ.എ.ആർ.സി.എൽ.) ഇതിനാണ് റിസർവ് ബാങ്കിന്റെ അംഗീകാരം ലഭിച്ചത്. തിങ്കളാഴ്ചയാണ് റിസർവ് ബാങ്ക് എൻ‌ആർ‌സി‌എല്ലിന് ലൈസൻസ് അനുവദിച്ചത്.

   2002ലെ സർഫാസി നിയമത്തിലെ മൂന്നാംവകുപ്പു പ്രകാരമാണ് എൻ.എ.ആർ.സി.എല്ലിന് അനുമതി നൽകിയിട്ടുള്ളത്.

   ആദ്യഘട്ടത്തിൽ, എൻ എ ആർ സി എല്ലിലേക്ക് മാറ്റാനുള്ള എകദേശം 90,000 കോടി ആസ്തിയുള്ള 22 അക്കൗണ്ടുകൾ ബാങ്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

   രണ്ടാം ഘട്ടത്തിൽ, ഏകദേശം 1 ലക്ഷം കോടി രൂപയുടെ 30 അക്കൗണ്ടുകൾ എൻ എ ആർ സി എൽ - ലേക്ക് മാറ്റും. പത്മകുമാർ നായരെയാണ് എൻ എ ആർ സി എൽ സിഇഒ ആയി നിയമിച്ചിരിക്കുന്നത്.

   രാജേഷ് കുമാർ, ഡി പി പ്രജാപതി, സ്നേഹശിഷ് സർക്കാർ എന്നിവരെയാണ് പേരുകളാണ് ഇൻസ്റ്റ്മെൻ്റ് മാനേജർ തസ്തികയിൽ തിരഞ്ഞെടുത്തിരിക്കുന്നത്.   എൻ എ ആർ സി എൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

   എൻ‌പി‌എ വിൽ‌പനയ്ക്കായി ലീഡ് ബാങ്കുകൾ എൻ‌ആർ‌സി‌എല്ലിനെ സമീപിക്കും. അതിൻ്റെ ലഭ്യത എത്രമാത്രം ലഭിക്കുമെന്ന് അവർ എൻ എ ആർ സി എൽ- നോട് ചോദിക്കും. തുടർന്ന്, കരുതൽ വിലയെ കുറിച്ച് എൻ എ ആർ സി എൽ വ്യക്തത നൽകും.

   വാങ്ങുന്നയാൾ ഉയർന്ന നിരക്ക് നൽകിയാൽ, അത് വിൽക്കപ്പെടും, ഇല്ലെങ്കിൽ എൻ എ ആർ സി എൽ- ന്റെ വില ആയിരിക്കും മുഖവിലയ്ക്കെടുക്കുക. എൻ എ ആർ സി എൽ- ന്റെ തറ വിലയിൽ ഒരു കോമ്പോസിഷൻ ഉണ്ടാകും.

   പിടിഐ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മാസം, എൻ‌ആർ‌സി‌എൽ നൽകിയ സുരക്ഷാ രസീതുകൾക്ക് 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു.

   കമ്പനി നിയമപ്രകാരം കഴിഞ്ഞ ജൂലായിൽ മുംബൈയിൽ രജിസ്റ്റർ ചെയ്ത എൻ.എ.ആർ.സി.എല്ലിൽ 51 ശതമാനം ഓഹരി പങ്കാളിത്തം പൊതുമേഖലാ ബാങ്കുകൾക്കായിരിക്കും. ബാക്കി 49 ശതമാനം പങ്കാളിത്തം സ്വകാര്യ ബാങ്കുകളും സാമ്പത്തിക സേവന സ്ഥാപനങ്ങളും വഹിക്കും. പൊതുമേഖലാ ബാങ്കുകളായ എസ്.ബി.ഐ., യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയ്ക്ക് 13.27 ശതമാനം ഓഹരികൾ വീതമുണ്ട്. പഞ്ചാബ് നാഷണൽ ബാങ്ക് 12.06 ശതമാനം ഓഹരികളെടുത്തു. കമ്പനിക്ക് 30,600 കോടി രൂപയുടെ സർക്കാർ ഗാരന്റി നൽകുന്നതിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. കമ്പനി പുറത്തിറിക്കുന്ന സെക്യൂരിറ്റി റെസിപ്റ്റുകൾക്കാകും സർക്കാർ ഗാരന്റി നൽകുക.

   Summary: All about RBI approving license of the National Asset Reconstruction Company Limited under SARFAESI Act
   Published by:user_57
   First published:
   )}