BIG BREAKING: ഇന്ത്യയിലെ ആഭ്യന്തരവിമാന സർവ്വീസുകൾ മാർച്ച് 24 അർദ്ധരാത്രിമുതൽ നിർത്തിവെക്കും
Covid 19 | ആഭ്യന്തര സർവ്വീസുകൾ മാർച്ച് 24ന് രാത്രി 11.59ന് മുമ്പ് അവസാനിപ്പിക്കാനുള്ള ക്രമീകരണങ്ങൾ എയർലൈൻ കമ്പനികൾ തുടങ്ങിക്കഴിഞ്ഞു

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: March 23, 2020, 5:11 PM IST
ന്യൂഡൽഹി: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലെ ആഭ്യന്തര വിമാന സർവ്വീസുകൾ നിർത്തിവെക്കാൻ തീരുമാനം. മാർച്ച് 24ന് രാത്രി 11.59 മുതൽ സർവ്വീസുകൾ ഉണ്ടാകില്ല. ഇതേത്തുടർന്ന് ആഭ്യന്തര സർവ്വീസുകൾ മാർച്ച് 24ന് രാത്രി 11.59ന് മുമ്പ് അവസാനിപ്പിക്കാനുള്ള ക്രമീകരണങ്ങൾ എയർലൈൻ കമ്പനികൾ തുടങ്ങിക്കഴിഞ്ഞു. അതേസമയം ഇപ്പോഴത്തെ നിയന്ത്രണം കാർഗോ ഫ്ലൈറ്റുകൾക്ക് ബാധകമല്ലെന്നും അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര സർവ്വീസുകൾ മാർച്ച് 22 മുതൽ 31 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര സർവ്വീസും നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. മാർച്ച് 31 വരെയുള്ള എല്ലാ സർവ്വീസുകളും ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു. BEST PERFORMING STORIES:What is Lockdown? 12 സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ; അറിയേണ്ടതെല്ലാം [NEWS]'ഇന്ത്യയിൽ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആഗോളമരണസംഖ്യ 13000 കടന്നു [NEWS]ഖത്തറില്‍ ക്വാറന്റീന് വ്യവസ്ഥകള്‍ ലംഘിച്ച 9 പേര് അറസ്റ്റില്‍ [NEWS]
രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളും ജില്ലകളും അടച്ചുപൂട്ടൽ നടപടികളിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര വിമാന സർവ്വീസുകൾ നിർത്തിവെച്ചത്.
അന്താരാഷ്ട്ര സർവ്വീസുകൾ മാർച്ച് 22 മുതൽ 31 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര സർവ്വീസും നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. മാർച്ച് 31 വരെയുള്ള എല്ലാ സർവ്വീസുകളും ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു.
രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളും ജില്ലകളും അടച്ചുപൂട്ടൽ നടപടികളിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര വിമാന സർവ്വീസുകൾ നിർത്തിവെച്ചത്.