കൊച്ചി: രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് രാജ്യത്ത് ആരംഭിച്ചു. ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്. ജീവനക്കാർ പണിമുടക്കുന്ന സാഹചര്യത്തിൽ ഇന്നു നാളെയും ബാങ്കുകൾ അടഞ്ഞു കിടക്കും.
വ്യാഴാഴ്ച അർദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ശനിയാഴ്ച അർദ്ധരാത്രി വരെ തുടരും. സേവന - വേതന കരാർ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ദേശസാൽകൃത ബാങ്കുകളും സ്വകാര്യ ബാങ്കുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മാർച്ച് 11 മുതൽ 13 വരെ വീണ്ടും പണിമുടക്കുമെന്ന് സംഘാടകർ അറിയിച്ചു. അനുകൂല സാഹചര്യം ഉണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്കാണ് ഉദ്ദേശിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.