ഇന്റർഫേസ് /വാർത്ത /Money / സാമ്പത്തികമാന്ദ്യത്തിനു കാരണം സർക്കാരിന്റെ തെറ്റായ പരിഷ്ക്കാരങ്ങൾ; വിമർശനവുമായി മൻമോഹൻ സിങ്

സാമ്പത്തികമാന്ദ്യത്തിനു കാരണം സർക്കാരിന്റെ തെറ്റായ പരിഷ്ക്കാരങ്ങൾ; വിമർശനവുമായി മൻമോഹൻ സിങ്

മൻമോഹൻ സിങ് (ഫയൽ ചിത്രം)

മൻമോഹൻ സിങ് (ഫയൽ ചിത്രം)

മോദി സർക്കാരിന്റെ പരിഷ്ക്കാരങ്ങൾ രാജ്യത്ത് തൊഴലവസരങ്ങൾ ഇല്ലാതാക്കുകയാണ്. വാഹനനിർമ്മാണ മേഖലയിൽ മാത്രം 3.5 ലക്ഷം പേരാണ് തൊഴിൽരഹിതരായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

  • Share this:

    ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ പരിഷ്‌കാരങ്ങളെന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്. നിലവിലെ സാമ്പത്തികാവസ്ഥ ആശങ്കാജനകമാണ്. ജൂൺ അവസാനപാദത്തിലെ ജി.ഡി.പി വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനമെന്നത് കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

    നിര്‍മാണമേഖലയുടെ വളര്‍ച്ചാനിരക്ക് 0.6 ശതമാനത്തിലേക്ക് താഴ്ന്നത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. നോട്ട് അസാധുവാക്കല്‍ എന്ന മണ്ടത്തരവും തിരക്കിട്ട് ജി.എസ്.ടി നടപ്പാക്കിയതും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും നിര്‍മാണ മേഖല ഇതുവരെ കരകയറിയിട്ടില്ല. മോദി സർക്കാരിന്റെ പരിഷ്ക്കാരങ്ങൾ രാജ്യത്ത് തൊഴലവസരങ്ങൾ ഇല്ലാതാക്കുകയാണ്. വാഹനനിർമ്മാണ മേഖലയിൽ മാത്രം 3.5 ലക്ഷം പേരാണ് തൊഴിൽരഹിതരായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2019-20) ആദ്യ പാദത്തില്‍ അഞ്ച് ശതമാനമാണ്. കഴിഞ്ഞ പാദത്തില്‍ 5.8 ശതമാനമാനവും 2018 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ എട്ട് ശതമാനവുമായിരുന്നു സാമ്പത്തിക വളര്‍ച്ച. ഇത് ദീര്‍ഘകാല മാന്ദ്യത്തിനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

    നിലവിലെ അവസ്ഥയിൽ മുന്നോട്ടു പോകാൻ  ഇന്ത്യക്ക് സാധിക്കില്ല. മനുഷ്യനിര്‍മ്മിതമായ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ പ്രതികാര രാഷ്ട്രീയം മാറ്റിവച്ച് വിവേകത്തോടെ ചിന്തിക്കാൻ സർക്കാർ തയാറാകണമെന്നും മന്‍മോഹന്‍ സിങ് പറയുന്നു.

    ആറുവര്‍ഷത്തിനിടെ ഏറ്റവും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലായെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ് രംഗത്തെത്തിയിരിക്കുന്നത്.

    Also Read മുത്തലാഖിൽ കലഹിച്ച് കോൺഗ്രസ് വിട്ടു; ദേശീയ മുന്നണി സർക്കാരിൽ മന്ത്രി; ആരിഫ് ഖാനെ തേടിയെത്തുന്നത് ഗവർണർ പദവി

    First published:

    Tags: GDP Growth Rate, Manmohan singh, Modi govt