നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഏറ്റവും പുതിയ എസ്ബിഐ, ഐഡിഎഫ്സി, പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്കുകൾ അറിയാം

  ഏറ്റവും പുതിയ എസ്ബിഐ, ഐഡിഎഫ്സി, പോസ്റ്റ് ഓഫീസ് ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്കുകൾ അറിയാം

  ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പുതുക്കിയ പലിശ നിരക്കുകൾ അറിയാം

  News18

  News18

  • Share this:
   ഫിക്സഡ് ഡെപ്പോസിറ്റുകൾ പൊതുവെ സുരക്ഷിത നിക്ഷേപ മാർഗ്ഗമായാണ് കരുതപ്പെടുന്നത്. പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവ ഉപഭോക്താക്കൾക്ക് ദീർഘകാല നിക്ഷേപ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്. പോസ്റ്റ് ഓഫീസും ഇതര ബാങ്കുകളെപ്പോലെ ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് പാദ വാർഷിക ക്രമത്തിൽ പുനർനിർയിക്കാറുണ്ട്.

   കോവിഡ് പടർന്നതിനെ തുടർന്ന് ഒടുവിൽ നിരക്കുകൾ പുനർനിർണയിച്ചത് കഴിഞ്ഞ വർഷം ഏപ്രിൽ 1നാണ്. ഏറ്റവും സുരക്ഷിതവും ആളുകൾ കൂടുതൽ ആശ്രയിക്കുന്നതുമായ നിക്ഷേപ മാർഗമാണ് ഫിക്സഡ് ഡിപ്പോസിറ്റ്. താഴെ നൽകിയിരിക്കുന്നതാണ് SBI യുടെ പലിശ നിരക്കുകൾ.

   നിക്ഷേപത്തിന്റെ ആവശ്യമനുസരിച്ച് 7 ദിവസം മുതൽ 10 വർഷം വരെ നീളുന്ന ദീർഘ - ഹ്രസ്വ കാല നിക്ഷേപ സേവനങ്ങളാണ് SBI നൽകുന്നത്. ജനുവരി 8 മുതലാണ് SBI യുടെ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. 2.9 % മുതൽ 5.4 % വരെയാണ് പലിശ നിരക്ക്.

   കാലാവധിയും പലിശ നിരക്കും
   7 മുതൽ 45 ദിവസം വരെ - 2.9%
   46 മുതൽ 179 ദിവസം വരെ - 3.9%
   180 മുതൽ 210 ദിവസം വരെ - 4.4%
   211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 4.4%
   1 വർഷം മുതൽ 2 വർഷത്തിൽ താഴെ വരെ - 5%
   2 വർഷം മുതൽ 3 വർഷത്തിൽ താഴെ വരെ - 5.1%
   3 വർഷം മുതൽ 5 വർഷത്തിൽ താഴെ വരെ - 5.3%
   5 വർഷം മുതൽ 10 വർഷത്തിൽ താഴെ വരെ - 5.4%

   2020 ഏപ്രിൽ 1 മുതലുള്ള ഡിപ്പോസിറ്റുകൾക്ക് പുതിയ നിരക്ക് ബാധകമാക്കിയിരിക്കുകയാണ് പോസ്റ്റ് ഓഫീസ്. ഒരു വർഷം
   മുതൽ 5 വർഷം വർഷം വരെയുള്ള നിക്ഷേപ സ്കീമുകളാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇതര ബാങ്കുകളെ പോലെ
   നിക്ഷേപങ്ങൾക്ക് ലാഭം ഉറപ്പ് നൽകുന്നുവെന്നതാണ് പോസ്റ്റ് ഓഫീസിന്റെ പ്രത്യേകത. ഒരു വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5 % വരെയും, 3 മുതൽ 5 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.7 % വരെയും വാഗ്ദാനം ചെയ്യുന്നു.



   കാലാവധിയും പലിശ നിരക്കും
   1 വർഷം - 5.5%
   2 വർഷം - 5.5%
   3 വർഷം - 5.5%
   5 വർഷം - 6.7%
   ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് നിരക്കുകൾ
   2020 സെപ്റ്റംബർ 15 മുതലുള്ള നിക്ഷേപങ്ങൾക്കാണ് പുതിയ നിരക്ക് ബാധകമാവുക. ഹ്രസ്വ കാല നിക്ഷേപങ്ങളുടെ കാലാവധി 7 ദിവസം
   മുതൽ 1 വർഷം എന്ന നിലയിലാണ് ആരംഭിക്കുന്നത്. 1 മുതൽ 10 വർഷം വരെയുള്ള ദീർഘ കാല നിക്ഷേപങ്ങൾ IDFC ഫസ്റ്റ് ബാങ്ക്
   വാഗ്ദാനം ചെയ്യുന്നു. 2.75 % മുതൽ ആരംഭിക്കുന്ന പലിശ നിരക്ക് പരമാവധി 5.75 % വരെ ലഭിക്കും.

   കാലാവധിയും പലിശ നിരക്കും
   15 - 29 ദിവസം വരെ - 3%
   30 - 45 ദിവസം വരെ - 3.5%
   46 – 90 ദിവസം വരെ - 4%
   91 – 180 ദിവസം വരെ - 4.5%
   181 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 5.25%
   1 വർഷം മുതൽ 499 ദിവസം വരെ - 5.75%
   500 ദിവസം വരെ - 6%
   501 ദിവസം മുതൽ 2 വർഷം വരെ - 5.75%
   2 വർഷവും 1 ദിവസവും മുതൽ 5 വർഷം വരെ - 5.75%
   5 വർഷവും 1 ദിവസവും മുതൽ 10 വർഷം വരെ - 5.75%

   Summary: Get to know about the latest interest rate for long-term deposits in SBI, IDFC and Post Office savings
   Published by:user_57
   First published: