• HOME
  • »
  • NEWS
  • »
  • money
  • »
  • FD ഫിക്സഡ് പലിശ നിരക്ക് കുറഞ്ഞാലും ടെൻഷൻ വേണ്ട; സ്ഥിര വരുമാനം ഉറപ്പാക്കുന്ന ചില ബദൽ നിക്ഷേപ മാർഗങ്ങൾ ഇതാ

FD ഫിക്സഡ് പലിശ നിരക്ക് കുറഞ്ഞാലും ടെൻഷൻ വേണ്ട; സ്ഥിര വരുമാനം ഉറപ്പാക്കുന്ന ചില ബദൽ നിക്ഷേപ മാർഗങ്ങൾ ഇതാ

നിലവിലെ സാഹചര്യത്തില്‍ സ്ഥിര വരുമാനത്തിനായി സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്ന നിക്ഷേപകര്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്നതാണ് നല്ലത്.

  • Share this:
    നിലവില്‍ ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ (FD) പലിശ നിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലാണ്. എന്നാല്‍ സ്ഥിരമായ വരുമാനം ലഭിക്കുന്നതിന് ഒരു മികച്ച നിക്ഷേപ മാര്‍ഗമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഒട്ടും സമയം കളയേണ്ട. താഴെ പറയുന്ന നിക്ഷേപ മാര്‍ഗങ്ങള്‍ തന്നെ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് വര്‍ഷത്തെ എഫ്ഡിയ്ക്ക് നിലവില്‍ 5.80 ശതമാനം പലിശ നിരക്കാണ് ലഭിക്കുന്നത്. ഒരു വര്‍ഷത്തെ എഫ്ഡിയ്ക്ക് 5 ശതമാനം പലിശയും. നിലവിലുള്ള പണപ്പെരുപ്പ നിരക്ക് ഏകദേശം 5.59 ശതമാനമാണ്.

    പല സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ച പലിശ നിരക്കിലെ വര്‍ദ്ധനവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. പലിശ നിരക്ക് ഉയരുകയാണെങ്കില്‍, ബാങ്ക് എഫ്ഡിയും കൂടുതല്‍ വരുമാനം നല്‍കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സ്ഥിര വരുമാനത്തിനായി സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്ന നിക്ഷേപകര്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ തേടുന്നതാണ് നല്ലത്.

    മുതിര്‍ന്ന പൗരന്മാര്‍ക്ക് SCSS, PMVVY നിക്ഷേപങ്ങള്‍

    മുതിര്‍ന്ന പൗരന്മാര്‍ക്ക് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീം (SCSS) തിരഞ്ഞെടുക്കാം. അഞ്ച് വര്‍ഷത്തെ കാലാവധിയാണ് ഈ നിക്ഷേപത്തിനുള്ളത്. കൂടാതെ പ്രതിവര്‍ഷം 7.4 ശതമാനം ത്രൈമാസ പലിശയും വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നത് വഴി ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ കിഴിവും ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീമില്‍ 15 ലക്ഷം രൂപ മാത്രമേ നിക്ഷേപിക്കാനാകൂ.

    മുതിര്‍ന്ന പൗരന്മാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു നിക്ഷേപ മാ?ര്‍?ഗമാണ് പ്രധാനമന്ത്രി വയാ വന്ദന യോജന (PMVVY). ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന ഈ പദ്ധതിക്ക് ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. ഇത് 7.4 ശതമാനം നിരക്കില്‍ പ്രതിമാസ പലിശ വാ?ഗ്ദാനം ചെയ്യുന്നു. പിഎംവിവിവൈയിലും നിങ്ങള്‍ക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

    പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

    മുകളിലുള്ള രണ്ട് സ്‌കീമുകളിലായി മൊത്തം 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിങ്ങള്‍ക്ക് ന്യായമായ പ്രതിമാസ വരുമാനം ലഭിക്കുന്ന മറ്റ് രണ്ട് സ്‌കീമുകളാണ് ഇനി പറയുന്നത്. ഇന്ത്യാ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS) നിങ്ങള്‍ക്ക് മികച്ച പ്രതിമാസ വരുമാനം ഉറപ്പുനല്‍കുന്ന ഒരു നിക്ഷേപ മാര്‍?ഗമാണ്. ഇതില്‍ അനുവദനീയമായ പരമാവധി നിക്ഷേപം 4.5 ലക്ഷം രൂപയും പലിശ നിരക്ക് 6.6 ശതമാനവുമാണ്. 60 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് ഈ പദ്ധതി കൂടുതല്‍ അനുയോജ്യം.

    ആര്‍ബിഐയുടെ ഫ്‌ലോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട് (FRS)
    പലിശ നിരക്കുകള്‍ ഉയരുകയാണെങ്കില്‍, ലോക്ക്-ഇന്‍ കാലയളവ് ദീര്‍ഘകാലത്തേയ്ക്ക് ആണെങ്കിലും നിക്ഷേപകര്‍ക്ക് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന നിക്ഷേപ മാര്‍?ഗമാണിത്. എഫ്ആര്‍എസ് പ്രതിവര്‍ഷം 7.15 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. അര്‍ദ്ധ വാര്‍ഷിക പേയ്മെന്റ് കണക്കിലെടുക്കുമ്പോള്‍, ഇത് സാധാരണ വരുമാനക്കാരെ ആകര്‍ഷിച്ചേക്കില്ല. എന്നാല്‍ ഈ ബോണ്ടുകളിലും നിങ്ങളുടെ സമ്പാദ്യത്തിന്റെ ചെറിയ പങ്ക് നിക്ഷേപിക്കുന്നത് പരിഗണിക്കാവുന്നതാണ്.

    കമ്പനി സ്ഥിര നിക്ഷേപങ്ങളും എന്‍സിഡികളും: ഉയര്‍ന്ന നിരക്കും അപകട സാധ്യതയും

    സ്വകാര്യ മേഖലയിലെ കമ്പനികള്‍ ഉയര്‍ന്ന പലിശ നിരക്കില്‍ എഫ്ഡിയും നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ അവയില്‍ ചിലത് അധിക ക്രെഡിറ്റ് റിസ്‌കുള്ളവയാണ്. ചില സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടയ്ക്കിടെ NCDകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. HDFC പോലുള്ള വലിയ സ്ഥാപനങ്ങളുടെ FDകള്‍ പ്രതിമാസ പലിശ പേയ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് സാമ്പത്തിക വിദ?ഗ്ധര്‍ പറയുന്നു.

    ഇത്തരം നിക്ഷേപങ്ങളുടെ കാലാവധി ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ്. കാലാവധി കൂടുന്തോറും പലിശ നിരക്കും ഉയരും. അഞ്ച് വര്‍ഷത്തെ എച്ച്ഡിഎഫ്‌സി എഫ്ഡി നിലവില്‍ 6.2 ശതമാനം പലിശയാണ് വാ?ഗ്ദാനം ചെയ്യുന്നത്.

    AA+ റേറ്റിംഗുള്ള പല എന്‍സിഡികളും ദീര്‍ഘകാലത്തേക്ക് 9 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യാറുണ്ട്. ഉയര്‍ന്ന ക്രെഡിറ്റ് റിസ്‌ക് ഉള്ളതിനാല്‍ ഇവയില്‍ മിക്കതും യാഥാസ്ഥിതിക നിക്ഷേപകര്‍ക്ക് അനുയോജ്യമാകണമെന്നില്ല. 'ബോണ്ടുകള്‍ സുരക്ഷിത നിക്ഷേപ മാര്‍ഗ്ഗങ്ങളാണെന്ന് മിക്ക നിക്ഷേപകരും കരുതുന്നു, എന്നാല്‍ കുറഞ്ഞ റേറ്റിം?ഗുള്ള നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ക്ക് അപകടസാധ്യത കൂടുതലാണ്.

    നികുതി

    എല്ലാ പലിശ വരുമാനങ്ങളും നിങ്ങളുടെ സ്ലാബ് നിരക്കില്‍ നികുതി ചുമത്തും. നിങ്ങള്‍ ഉയര്‍ന്ന ആദായനികുതി ബ്രാക്കറ്റില്‍ പെടുന്നയാളാണെങ്കില്‍ കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ടുകളിലും നിങ്ങള്‍ നിക്ഷേപം നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് മൂന്ന് വര്‍ഷത്തിന് ശേഷം പിന്‍വലിക്കുക. മൂന്ന് വര്‍ഷത്തിന് ശേഷം പിന്‍വലിക്കുമ്പോള്‍ ഡെറ്റ് ഫണ്ടുകള്‍ ദീര്‍ഘകാല മൂലധന നേട്ട നികുതി ആനുകൂല്യങ്ങള്‍ നല്‍കും.

    സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീം (SCSS), പ്രധാനമന്ത്രി വയാ വന്ദന യോജന (PMVVY), സ്ഥിര നിക്ഷേപങ്ങള്‍, കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ടുകള്‍ എന്നിവയുടെ സംയോജനം നിങ്ങള്‍ക്ക് പരിഗണിക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഉദാഹരണത്തിന്, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീം (SCSS), പ്രധാനമന്ത്രി വയാ വന്ദന യോജന എന്നിവയ്ക്ക് സ്ഥിര വരുമാനം നേടാനാകും. ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കുന്നത് മികച്ച തീരുമാനമാണ്. അതായത് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ. ഓരോ തവണയും ഒരു സ്ഥിര നിക്ഷേപം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഈ പണം ഉപയോഗിക്കാന്‍ കഴിയും. മൂന്ന് വര്‍ഷം അവസാനിച്ചതിന് ശേഷം, കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതാണ് നല്ലത്.
    First published: