ന്യൂഡല്‍ഹി: എല്ലാ വലിയ വ്യവസായങ്ങളും ഒരുകാലത്ത് ചെറിയതോതില്‍ ആരംഭിച്ചവയാണ്. ഇന്നത്തെ പല മള്‍ട്ടി - ബില്യണ്‍ ഡോളര്‍ കമ്പനികളില്‍ ചിലത് തുടങ്ങിയതാകട്ടെ ഗാരേജുകളിലും. ഇന്ത്യയില്‍ അതിവേഗത്തിലാണ് സ്റ്റാര്‍ട്ടപ്പുകളും ചെറുതും ഇടത്തരവുമായ വ്യവസായ സംരംഭങ്ങളും വളരുന്നത്. ഇത്തരം വ്യവസായ സംരംഭങ്ങള്‍ ജനങ്ങളെ ശക്തരാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും സഹായകമാകുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍, ഈ ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ചയും സമ്പാദ്യവുമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്.
ചെറുകിട വ്യവസായങ്ങള്‍ക്ക് വളരാന്‍ അവസരമൊരുക്കുകയെന്നത് ഏതൊരു സമ്പദ് വ്യവസ്ഥയിലും അല്‍പം ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം, ഒരു ചെറുകിട വ്യവസായത്തിന്റെ നിലനില്‍പ്പ് അത്ര എളുപ്പമല്ല.
ഒരു ചെറുകിട കച്ചവടക്കാരനെന്ന നിലയില്‍ നിങ്ങളുടെ വ്യവസായം നിങ്ങളുടെ നാട്ടില്‍ മാത്രമായി ഒതുങ്ങുകയാണോ? നിങ്ങളുടെ കൈയിലുള്ള വസ്തുക്കള്‍ വില്‍ക്കാന്‍ നിങ്ങള്‍ക്ക് പുറത്തുനിന്ന് ഉപഭോക്താക്കളെ കിട്ടുന്നില്ലേ ?
ഇക്കാലത്ത് ലോകത്തിന് ഇന്ധനമാകുന്നത് ഇന്റര്‍നെറ്റും ടെക്നോളജിയുമാണ്. ഓണ്‍ലൈന്‍ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതാണ് ഒരു സ്റ്റാര്‍ട്ടപ്പിനെ വളർത്താനുള്ള ഏറ്റവും നല്ല മാര്‍ഗം. ലക്ഷോപലക്ഷം വരുന്ന ഉപഭോക്താക്കളെ കണ്ടെത്താന്‍ ഇത് സഹായിക്കും. നിങ്ങളുടെ ചെറിയ വ്യവസായത്തിന് ഇ-കൊമേഴ്സ് വെബ്സൈറ്റായ Amazon.in നിരവധി സാധ്യതകളാണ് തുറന്നിടുന്നത്. നിങ്ങളുടെ സംരഭത്തെ ആഗോളതലത്തില്‍ എത്താനുള്ള ശക്തിയുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് 180 വ്യത്യസ്ത രാജ്യങ്ങളിലെ ഉപഭോക്താക്കളെ Amazon.in നല്‍കും.
ഏതൊരു ഉല്‍പാദകനും മൊത്തവ്യാപാരിക്കും വിതരണക്കാരനും ചില്ലറ വ്യാപാരിക്കും വ്യവസായ സ്ഥാപനത്തിനും തങ്ങളുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ Amazon.in ഏറ്റവും മികച്ച ഒരു ഇടമായിരിക്കും. പഴങ്ങളും പച്ചക്കറികളും മുതല്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ വരെയുള്ള ചെറുകിട വില്‍പനയെ ആമസോണ്‍ പിന്തുണയ്ക്കുന്നു. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് അനുസരിച്ച് വളരുന്ന ടെക്നോളജിയുടെ പിൻബലത്തിലായിരിക്കുമിത്. ഉല്‍പന്ന- സേവനവും ടെക്നോളജി സൊല്യൂഷന്‍സും കാറ്റലോഗിംഗ്, ലോജിസ്റ്റിക്സ്, സ്റ്റോറേജ് ആന്‍ഡ് വെയര്‍ ഹൗസിങ്, പരസ്യം, മാനേജ്മെന്റ്, കസ്റ്റമര്‍ സര്‍വീസ് തുടങ്ങി ഓരോ ഘട്ടത്തിലും ചെറുകിട വ്യവസായികളെയും വില്‍പനക്കാരെയും Amazon.in സഹായിക്കും.
നിങ്ങൾ വളരെ ചെറിയ സംരംഭകന്‍ ആണോ? അല്ലെങ്കില്‍ വനിതാ തൊഴിലാളികളെ ശക്തിപ്പെടുത്തുന്ന ചെറുകിട വ്യവസായം നിങ്ങള്‍ക്കുണ്ടോ ? അങ്ങനെയെങ്കില്‍ നിങ്ങളുടെ കമ്പനിയുടെ പേര് Amazon.in-ൽ ചേര്‍ക്കേണ്ട സമയം ഇതാണ്. രാജ്യത്തെ ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2018 ഡിസംബര്‍ 16ന് ആമസോണ്‍ ചെറുകിട വ്യവസായ ദിനമായി ആഘോഷിക്കുകയാണ്.
ആറൻമുള കണ്ണാടി വാങ്ങാന്‍ ഇനി അവിടെ പോകേണ്ട കാര്യമില്ല. ബാലരാമപുരത്തു നിന്നുള്ള കൈത്തറി ഉല്പന്നങ്ങളും കുത്താമ്പുള്ളി സാരിയുമൊക്കെ Amazon.inൽനിന്ന് ഇനി നേരിട്ട് വാങ്ങാം.
#AmazonSmallBusinessDay കാലാ ഹാട്ട്, ആമസോണ്‍ സഹേലി, ആമസോണ്‍ സെലക്ട്, ആമസോണ്‍ ലോഞ്ച് പാഡ് എന്നിവയിലൂടെ അമൂല്യമായ ഉൽപന്നങ്ങളാണ് അവതരിപ്പിക്കുന്നത്. ചെറുകിട വ്യവസായികളില്‍ നിന്നുള്ള നിരവധി ഉല്പന്നങ്ങള്‍ കണ്ടെത്താൻ ഇതിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കും. ഉദ്ഘാടന ദിനത്തിലെ ഒറ്റത്തവണ ഓഫറിലൂടെ 10% കാഷ് ബാക്കും Amzon.in നല്‍കുന്നു. ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ചെറുകിട വ്യവസായികളുടെ ഉല്പന്നങ്ങള്‍ പരിചയപ്പെടുത്തുക മാത്രമല്ല അവരുടെ വിജയകഥ പങ്കുവെക്കാനുള്ള വേദിയും #AmazonSmallBusinessDay ഒരുക്കും.
ആമസോണിനൊപ്പം യാത്ര തുടങ്ങിയ ചെറുകിട സംരഭകരുടെ കഥ കേള്‍ക്കാന്‍ വീഡിയോ കാണുക.
Amazon.in-ൽ ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ നിങ്ങളും തയ്യാറാണോ?
(Advertorial)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amazon Small Business Day, Amazon.in, Business in India, ആമസോൺ, സ്മോൾ ബിസിനസ് ഡേ. ആമസോൺ ഡോട്ട് ഇൻ