ഇതാ ലളിതമായ ഒരു മാർഗം; അവശ്യഘട്ടങ്ങളിൽ പരസ്പരം സഹായിക്കാൻ

Flatten the curve' എന്ന ദൗത്യം ഏറ്റെടുത്ത് വീട്ടിലിരിക്കുന്ന നമുക്ക് ഈ രോഗത്തെ നേർക്കുനേർ പോരാടുന്നവരെ സംഭാവനകളിലൂടെ പിന്തുണക്കാം

News18 Malayalam | news18-malayalam
Updated: April 27, 2020, 2:00 PM IST
ഇതാ ലളിതമായ ഒരു മാർഗം; അവശ്യഘട്ടങ്ങളിൽ പരസ്പരം സഹായിക്കാൻ
Amazon India
  • Share this:
COVID-19 മഹാമാരി ആഗോളതലത്തിൽ തന്നെ നമ്മുടെ ജീവിതങ്ങൾ മാറ്റിമറിച്ചിരിക്കുന്ന ഈ ദുരിതകാലത്ത് നമ്മിൽ പലർക്കും വീട്ടിൽ സുരക്ഷിതരായിരിക്കാൻ സാധിച്ചേക്കാം. എന്നാൽ നമ്മുടെയെല്ലാം സുരക്ഷ ഉറപ്പുവരുത്താനായി രോഗത്തെ കൂസാതെ ജീവൻ പണയം വെച്ച് പ്രവർത്തിക്കുന്നവരാണ് ഡോക്ടർമാർ, സുരക്ഷാ ഉദ്യോഗസ്ഥർ, ഡെലിവറി ജീവനക്കാർ മുതലായവർ. ഇവരെ സഹായിക്കാനും ഇവരുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാനും എന്ത് ചെയ്യാൻ സാധിക്കും?

ഇത്തരമൊരു സാഹചര്യത്തിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട്. ജോലി നഷ്ടപ്പെട്ട് ജീവിതം ദുരിതത്തിലാകുന്നവർ മുതൽ ആവശ്യത്തിന് സുരക്ഷാ ഉപകാരണങ്ങളില്ലാതെ വലയുന്ന ഡോക്ടർമാരും ആരോഗ്യമേഖലാ ജീവനക്കാരും വരെയുള്ളവരെ എങ്ങനെ സഹായിക്കാം?നിങ്ങളാൽ കഴിയുന്നത് ചെയ്തുകൊണ്ട്

Amazon.in ൻറെ പുതിയ സംരംഭത്തിലൂടെ ദേശീയതലത്തിലുള്ള COVID-19 പോലുള്ള ദുരന്തങ്ങളെ നേരിടാൻ ഉപയോഗിക്കുന്ന PM-Cares ഫണ്ടിലേക്ക് സംഭാവനകൾ അയക്കാം. UPI ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് സുരക്ഷിതമായി പണമയക്കാൻ സാധിക്കും. രാജ്യത്ത് വേണ്ട ആവശ്യവസ്തുക്കൾ ലഭ്യമാക്കി ആളുകളുടെ ജീവിതം സുഗമമാക്കാൻ നിങ്ങൾ നൽകുന്ന പണം സഹായകമാകും. മാത്രമല്ല ഓരോ വ്യക്തിയും ആദ്യം നൽകുന്ന സംഭാവനയുടെ 10% തുക Amazon സ്വന്തം നിലയിൽ ഫണ്ടിലേക്ക് നൽകുന്നു. ലളിതമായ 6 ഘട്ടങ്ങൾ കടന്ന് പണമയക്കൂ:

ഇതിനു പുറമെ അവശ്യവസ്തുക്കൾ എത്തിക്കുന്ന വ്യത്യസ്ത സ്ഥാപനങ്ങളുമായി Amazon India സഹകരിക്കുന്നു. ഇത്തരത്തിലുള്ള സ്ഥാപനങ്ങളും നിങ്ങൾ നൽകുന്ന പണം ഉപയോഗിച്ച് അവർ ലഭ്യമാക്കുന്ന വസ്തുക്കളും ചുവടെ കാണാം:

അക്ഷയ് പാത്ര ഫൗണ്ടേഷൻ:

രാജ്യമെങ്ങും കഷ്ടപ്പെടുന്നവർക്ക് ആഹാരവും പലവ്യഞ്ജനങ്ങളും എത്തിച്ചുനൽകി സഹായിക്കുന്ന സ്ഥാപനം.

യുണൈറ്റഡ് വേ മുംബൈ:

മുൻനിരയിലെ പോരാളികൾക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങൾ എത്തിക്കുന്നതിന് പുറമെ ഇവർ ദുരിതമനുഭവിക്കുന്നവർക്ക് ആഹാരവും ശുചിത്വപരിപാലന വസ്തുക്കളും നൽകുന്നു.

ഓക്സ്ഫാം ഇന്ത്യ:

ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങളും അവശവിഭാഗങ്ങൾക്ക് അവശ്യസാധനങ്ങളും എത്തിക്കാൻ ഇവർ പ്രവർത്തിക്കുന്നു.

ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി:

സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് പലവ്യഞ്ജനങ്ങളും വേണ്ടവർക്ക് ആരോഗ്യ-ശുചിത്വ പരിപാലനവസ്തുക്കളും നൽകുന്നു.

ഓരോ സഹായവും പ്രധാനമാണ്

ഓർക്കുക, ഒരു സഹായവും ചെറുതല്ല. ഓരോ സംഭാവനയും ആരെയൊക്കെയോ സഹായിക്കുന്നു. അതിനാൽ തന്നെ Amazon India പറയുന്നത് പോലെ തന്നെ പ്രവർത്തിക്കുന്നു. ഒരു രൂപക്ക് മുകളിലുള്ള നിങ്ങളുടെ ഓരോ സംഭാവനക്കും Amazon 10 രൂപയും കൂടാതെ നിങ്ങൾ നൽകിയതിൻറെ 10 ശതമാനം തുകയും അതോടൊപ്പം ചേർക്കുന്നു. Amazon India യിലെ ജീവനക്കാർ നടത്തുന്ന ഓരോ സംഭാവനയോടും അത്രതന്നെ തുക ചേർത്തുവെച്ച് Amazon ബുദ്ധിമുട്ടുന്നവരുടെ ജീവിതം ഒരിത്തിരി എളുപ്പമാക്കുന്നു.

കഠിനമായ അവസ്ഥകളെ അതിജീവിക്കുന്നതാണ് യഥാർത്ഥ ശക്തി. ഈ ദുരിതകാലത്ത് നാം ഒന്നിച്ചുനിന്ന് COVID-19 മഹാമാരിയെ ചെറുത്താണ് ശക്തി കാട്ടേണ്ടത്. 'Flatten the curve' എന്ന ദൗത്യം ഏറ്റെടുത്ത് വീട്ടിലിരിക്കുന്ന നമുക്ക് ഈ രോഗത്തെ നേർക്കുനേർ പോരാടുന്നവരെ സംഭാവനകളിലൂടെ പിന്തുണക്കാം. അവർക്കത് ആവശ്യമാണ് താനും.

സംഭാവനകൾ നൽകാനായി ഇവിടെ ക്ലിക്ക് ചെയ്യൂ, ഈ പോരാട്ടത്തിൽ വിജയിക്കാൻ ഏവരെയും സഹായിക്കൂ.

Published by: Asha Sulfiker
First published: April 27, 2020, 11:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading