HOME /NEWS /Money / കൂട്ടപ്പിരിച്ചുവിടൽ ഇല്ല, ജീവനക്കാർ സ്വമേധയാ രാജിവെച്ചു പോകുന്നത്: ആമസോൺ ഇന്ത്യ

കൂട്ടപ്പിരിച്ചുവിടൽ ഇല്ല, ജീവനക്കാർ സ്വമേധയാ രാജിവെച്ചു പോകുന്നത്: ആമസോൺ ഇന്ത്യ

ആമസോൺ

ആമസോൺ

സ്വമേധയാ വേർപിരിഞ്ഞുപോകാൻ തയ്യാറായ ജീവനക്കാരെ അതിന് അനുവദിക്കുക മാത്രമാണ് ചെയ്തതെന്ന് കമ്പനി

  • Share this:

    ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടില്ലെന്ന വിശദീകരണവുമായി ആമസോൺ ഇന്ത്യ. ജീവനക്കാരെ നിർബന്ധിതമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് ആമസോൺ ഇന്ത്യയ്ക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം അയച്ച സമൻസിന് മറുപടിയിലാണ് കമ്പനിയുടെ വിശദീകരണം. വിശദീകരണം നൽകാൻ ബുധനാഴ്ച്ച ബെംഗളുരുവിലെ ഡപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർക്ക് മുന്നിൽ ഹാജരണാകാനായിരുന്നു ലഭിച്ചിരുന്ന നിർദേശം.

    ഇതുപ്രകാരം നൽകിയ വിശദീകരണത്തിലാണ് നിർബന്ധിതമായി ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്ന് വിശദീകരണം നൽകിയിരിക്കുന്നത്. സ്വമേധയാ വേർപിരിഞ്ഞുപോകാൻ (voluntary separation programme-VSP) തയ്യാറായ ജീവനക്കാരെ അതിന് അനുവദിക്കുക മാത്രമാണ് ചെയ്തെന്നാണ് കമ്പനിയുടെ വാദമെന്ന് ഇടി നൗ റിപ്പോർട്ടിൽ പറയുന്നു.

    Also Read- ആമസോണിലും കൂട്ടപ്പിരിച്ചുവിടലിന് നീക്കം; 10,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

    എംപ്ലോയീസ് യൂണിയൻ നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (NITES) നൽകിയ പരാതിയെ തുടർന്നാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ആമസോണിന് സമൻസ് അയച്ചത്. ആമസോൺ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്നും സംഭവത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ടായിരുന്നു പരാതി നൽകിയിരുന്നത്. ആമസോൺ ഇന്ത്യയിൽ നിന്ന് ജീവനക്കാരെ വ്യാപകമായി പിരിച്ചുവിട്ടെന്നും പരാതിയിൽ പറയുന്നു.

    ഇടി നൗ റിപ്പോർട്ട് അനുസരിച്ച്, ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനു ശേഷം VSP യിലൂടെ സ്വമേധയാ ജോലിയിൽ നിന്ന് പിരിഞ്ഞു പോകാൻ ആമസോൺ ഇന്ത്യ ജീവനക്കാരെ നിർബന്ധിച്ചുവെന്നാണ് പറയുന്നത്. ആമസോണിന്റെ AET ഓർഗനൈസേഷനിലെ യോഗ്യരായ ജീവനക്കാർക്ക് വളണ്ടറി സെപ്പറേഷൻ പ്രോഗ്രാം (VSP) ആമസോൺ നടപ്പിലാക്കുന്നു എന്ന് അറിയിച്ച് ജീവനക്കാർ ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. VSP യോഗ്യരായ ജീവനക്കാർക്ക് VSP ആനുകൂല്യങ്ങൾക്ക് പകരമായി ജോലിയിൽ നിന്ന് സ്വമേധയാ രാജിവയ്ക്കാനുള്ള അവസരം ലഭിക്കുമെന്നാണ് മെയിൽ പറഞ്ഞിരുന്നത്.

    First published:

    Tags: Amazon, Amazon.in