• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്ലിപ്കാര്‍ട്ടിനെ വാങ്ങാന്‍ ആമസോണും വാള്‍മാര്‍ട്ടും!


Updated: April 5, 2018, 5:47 PM IST
ഫ്ലിപ്കാര്‍ട്ടിനെ വാങ്ങാന്‍ ആമസോണും വാള്‍മാര്‍ട്ടും!
The logo of Amazon is seen at the company logistics center in Lauwin-Planque, northern France, February 20, 2017. REUTERS/Pascal Rossignol

Updated: April 5, 2018, 5:47 PM IST
ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തെ അതികായരാണ് ആമസോണ്‍. ഇതേ ആമസോണിലെ ജീവനക്കാരായിരുന്ന സച്ചിന്‍ ബെന്‍സാലും ബിന്നി ബെന്‍സാലും ചേര്‍ന്നാണ് 2007ല്‍ ഫ്ലിപ്കാര്‍ട്ട് തുടങ്ങുന്നത്. ഇന്ന് ഇന്ത്യയില്‍ 40 ശതമാനം വിപണിവിഹിതമുള്ള ഫ്ലിപ്കാര്‍ട്ട്, ഈ മേഖലയിലെ ആഗോള ബ്രാന്‍ഡായ ആമസോണിനേക്കാള്‍ മുന്നിലാണ്. അമേരിക്കന്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ടും ആമസോണും ഫ്ലിപ്കാര്‍ട്ടില്‍ കണ്ണുവെച്ചിരിക്കുകയാണ്.

ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കിയാല്‍ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തികശക്തികളിലൊന്നായ ഇന്ത്യയില്‍ സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കാനാകുമെന്നാണ് ആമസോണും വാള്‍മാര്‍ട്ടും കണക്കുകൂട്ടുന്നത്. എന്നാല്‍ വാള്‍മാര്‍ട്ടിന്‍റെ ഓഫറാണ് ഫ്ലിപ്കാര്‍ട്ടിന് താല്‍പര്യമെന്ന് സൂചനയുണ്ട്. 40 ശതമാനം ഓഹരികള്‍ വാങ്ങാന്‍ തയ്യാറാണെന്നാണ് ഫ്ലിപ്കാര്‍ട്ടിന് മുന്നില്‍ വാള്‍മാര്‍ട്ട് വെച്ചിരിക്കുന്ന ഓഫര്‍. ഇങ്ങനെയെങ്കില്‍ ഫ്ലിപ്കാര്‍ട്ട്-വാള്‍മാര്‍ട്ട് ഇടപാട് നടക്കാനാണ് കൂടുതല്‍ സാധ്യത. അതേസമയം ഏറ്റെടുക്കല്‍ ചര്‍ച്ചകളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഈ മൂന്നു കമ്പനികളും തയ്യാറായിട്ടില്ല.

എന്നാല്‍ ആമസോണിന്‍റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. ഇതിലൂടെ സാധനങ്ങള്‍ എത്തിക്കുന്നത് കൂടുതല്‍ വേഗത്തിലാക്കാനും പുസ്തകങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനും ആമസോണ്‍ ലക്ഷ്യമിടുന്നു.
First published: April 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍