നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Amazon Mobile And TV Saving Days Sale | സ്മാർട്ട്ഫോണുകൾക്കും ടിവികൾക്കും വമ്പിച്ച ഡിസ്‌കൗണ്ടുമായി ആമസോൺ; മികച്ച ഡീലുകൾ അറിയാം

  Amazon Mobile And TV Saving Days Sale | സ്മാർട്ട്ഫോണുകൾക്കും ടിവികൾക്കും വമ്പിച്ച ഡിസ്‌കൗണ്ടുമായി ആമസോൺ; മികച്ച ഡീലുകൾ അറിയാം

  പ്രീമിയം ഫോണ്‍ പാര്‍ട്ടിയില്‍ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനം വരെ കിഴിവുകളും ഒപ്പം 5,000 രൂപ ഡിസ്‌കൗണ്ട് കൂപ്പണുകളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു.

  • Share this:
   പ്രമുഖ ഇ കോമേഴ്സ് (E-Commerce) വെബ്‌സൈറ്റ് ആയ ആമസോണ്‍ (Amazon) ഇന്ത്യയില്‍ മൊബൈല്‍ഫോണ്‍ (Mobile Phone), ടിവി (TV) എന്നിവയ്ക്കായി വമ്പിച്ച സേവിംഗ് ഡേയ്സ് വില്‍പ്പന ആരംഭിച്ചു.

   സേവിംഗ് ഡേയ്സ് വില്പനയുടെ ഭാഗമായി സ്മാര്‍ട്ട് ടിവികള്‍, സ്മാര്‍ട്ട്ഫോണുകള്‍, മറ്റ് ആക്സസറികള്‍ എന്നീ വിഭാഗങ്ങളില്‍ ഒട്ടനവധി മികച്ച ഡീലുകളും ഓഫറുകളും ആണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. ഡിസംബറില്‍ ഏഴിന് ആരംഭിച്ച സേവിംഗ് ഡേയ്സ് ഓഫറുകള്‍ ഇന്ത്യയില്‍ ജനുവരി 10 വരെ തുടരും.

   നിരവധി ഓഫറുകളാണ് സേവിംഗ് ഡേയ്സ് വില്പനയുടെ ഭാഗമായി ആമസോണ്‍ മുന്നോട്ട് വയ്ക്കുന്നത്. സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇഎംഐ ഇടപാടുകള്‍ക്ക് 1,250 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1000 രൂപ വരെ 10 ശതമാനം കിഴിവും ലഭിക്കും.

   സാംസങ് ഗ്യാലക്‌സി എം52 5ജി, വണ്‍പ്ലസ് 9 ആര്‍ എന്നീ ഉത്പന്നങ്ങള്‍ക്ക് വില്പനയുടെ ഭാഗമായി പ്രത്യേക ഡിസ്‌കൗണ്ടുകളും ലഭിക്കും. സ്മാര്‍ട്ട് ഫോണ്‍ മാറ്റി വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആമസോണ്‍ മികച്ച എക്‌സ്‌ചെയ്ഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ സ്മാര്‍ട്ട്ഫോണുകള്‍ക്കും സ്മാര്‍ട്ട് ടിവികള്‍ക്കും ബാങ്ക് ഓഫറുകളും ഉണ്ടായിരിക്കും.

   ആമസോണ്‍ സേവിംഗ് ഡേയ്സ് വില്‍പ്പനയിലെ ചില മികച്ച ഡീലുകള്‍ അറിയാം

   സിറ്റി ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് റെഡ്മി 9 എ സ്പോര്‍ട്ട് 6,479 രൂപയ്ക്ക് ലഭിക്കും. 7,199 രൂപ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ ആണ് 600 രൂപയില്‍ കൂടുതല്‍ കിഴിവോടെ 6,479 രൂപയ്ക്ക് ലഭിക്കുക. അതോടൊപ്പം റെഡ്മി നോട്ട് 10S വിപണി വില്ലയായ 17,499 രൂപയില്‍ നിന്ന് ആയിരത്തി ഇരുന്നൂറോളം രൂപ കുറഞ്ഞ് 16,249 രൂപയ്ക്ക് ലഭിക്കും. 39,990 രൂപ വില വരുന്ന 2021 ലെ സാംസങ്ങിന്റെ ഹിറ്റ് സ്മാര്‍ട്ട്ഫോണായ സാംസങ് ഗ്യാലക്‌സി എസ്20 എഫ്ഇ 38,740 രൂപയ്ക്കാണ് വില്പനയ്ക്കുള്ളത്.

   Education Loan| വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കണോ? വായ്പ എടുക്കുന്നതിനെക്കുറിച്ചും തിരിച്ചടവ് പ്രക്രിയയെക്കുറിച്ചും

   കൂടാതെ വണ്‍പ്ലസ് നോര്‍ഡ് 2 5ജിയ്ക്ക് 5000 രൂപ വരെ എക്സ്ചേഞ്ച് ഡിസ്‌കൗണ്ട് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു. അത് പ്രയോജനപ്പെടുത്തിയാല്‍ വിപണി വിലയായ 29,999 രൂപയ്ക്ക് പകരം 24,999 രൂപയ്ക്ക് ഫോണ്‍ ലഭ്യമാകും. ഷവോമിയുടെ 11 ലൈറ്റ് എന്‍ഇ 5Gയും 5,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറില്‍ ലഭ്യമാണ്. സാംസങ് ഗ്യാലക്‌സി എം52 5ജി, വണ്‍പ്ലസ് 9, വണ്‍പ്ലസ് 9ആര്‍, റിയല്‍മി നര്‍സോ 50എ എന്നിവയാണ് 5,000 രൂപ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന മറ്റ് ഫോണുകള്‍.

   Also Read-Fuel Price | മാറ്റമില്ലാതെ ഇന്ധനവില തുടരുന്നു; പെട്രോള്‍ ഡീസല്‍ നിരക്കുകള്‍ അറിയാം

   സ്മാര്‍ട്ട് ടിവിയുടെ വില്‍പ്പനയിലും വമ്പിച്ച ഡിസ്‌കൗണ്ട് ആണ് ആമസോണ്‍ നല്‍കുന്നത്. 32,999 രൂപ വിലവരുന്ന ആമസോണ്‍ ബേസിക്‌സ് 50 ഇഞ്ച് 4K ടിവിയ്ക്ക് 40 ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. സോണി 50 ഇഞ്ച് 4K UHD ഗൂഗിള്‍ ടിവി 30 ശതമാനം കിഴിവോടുകൂടി 77,990 രൂപയ്ക്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. TCLല്‍ നിന്നുള്ള iFFalcon 43 ഇഞ്ച് 4K UHD ടിവിയ്ക്ക് 48 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.

   Ratan Tata |രത്തന്‍ ടാറ്റയുടെ ജീവിതം മലയാളി എഴുതുന്നു; രണ്ട് കോടി രൂപയ്ക്ക് പ്രസിദ്ധീകരണാവകാശം സ്വന്തമാക്കി HarperCollins

   ആമസോണ്‍ മൊബൈല്‍, ടിവി സേവിംഗ് ഡെയ്സ് സെയില്‍ കൂടാതെ 'പ്രീമിയം ഫോണ്‍ പാര്‍ട്ടി' പ്രോഗ്രാമും ആമസോണ്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രീമിയം ഫോണ്‍ പാര്‍ട്ടിയില്‍ മുന്‍നിര സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനം വരെ കിഴിവുകളും ഒപ്പം 5,000 രൂപ ഡിസ്‌കൗണ്ട് കൂപ്പണുകളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു.
   Published by:Jayashankar AV
   First published:
   )}