HOME /NEWS /Money / വമ്പൻ ഓഫറുകളുമായി ആമസോൺ പ്രൈംഡേ വിൽപ്പന ആരംഭിച്ചു; ഉൽപന്നങ്ങൾക്ക് 15 മുതൽ 75 ശതമാനം വരെ വിലക്കുറവ്

വമ്പൻ ഓഫറുകളുമായി ആമസോൺ പ്രൈംഡേ വിൽപ്പന ആരംഭിച്ചു; ഉൽപന്നങ്ങൾക്ക് 15 മുതൽ 75 ശതമാനം വരെ വിലക്കുറവ്

News18 Malayalam

News18 Malayalam

കോവിഡ്-19 ന് ശേഷം ആമസോൺ സംഘടിപ്പിക്കുന്ന ആദ്യത്തെ വലിയ വിൽപ്പനകളിൽ ഒന്നാണിത്, എതിരാളി ഫ്ലിപ്കാർട്ടിനൊപ്പം ശക്തമായ മത്സരത്തിനാണ് ആമസോൺ തയ്യാറെടുക്കുന്നത്.

  • Share this:

    വമ്പൻ ഓഫറുകളുമായി ആമസോൺ പ്രൈംഡേ വിൽപന ആരംഭിച്ചു.  അർധ രാത്രി 12 മണി മുതലാണ് പ്രൈംഡേ വിൽപ്പന ആരംഭിച്ചത്. ഓഗസ്റ്റ് 6,7 തീയതികളിലാണ് പ്രൈംഡേ വിൽപന നടക്കുന്നത്. അമേരിക്കയിലും മറ്റും കോവിഡ് വ്യാപനത്തെത്തുടർന്ന് പ്രൈംഡേ വിൽപന ഒക്ടോബറിലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഇത് തുടരാൻ തീരുമാനിക്കുകയായിരുന്നു. ഉൽപന്നങ്ങൾക്ക് 15 മുതൽ 75 ശതമാനം വരെ വിലക്കുറവുണ്ടാകും.

    കോവിഡ് വ്യാപനത്തെ തുടർന്ന് വിപണിയിലുണ്ടായ മാന്ദ്യത്തെ മറികടക്കാൻ ആമസോൺ പ്രൈംഡേ സെയിൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിന് വിൽപ്പനക്കാർ.

    “ആമസോണിന്റെ ഏറ്റവും മികച്ച ഓഫറുകൾ പ്രൈംഡേയിൽ ഉണ്ടാകും, അതിനാൽ മികച്ച ഡീലുകൾ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. അതിനാൽ, സ്മാർട്ട്‌ഫോണുകൾ, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, ടിവി സെറ്റുകൾ, അടുക്കള അവശ്യവസ്തുക്കൾ, ദൈനംദിന അവശ്യ കളിപ്പാട്ടങ്ങൾ, ഫാഷൻ, സൗന്ദര്യവർദ്ധകവസ്തുക്കൾ മുതൽ ആമസോൺ ഉപകരണങ്ങൾ വരെ നല്ല ഓഫറിൽ ലഭിക്കും. ചെറുകിട, ഇടത്തരം ബിസിനസ്സ് പങ്കാളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്ന് ആമസോൺ ഇന്ത്യ പ്രൈം ഹെഡ് അക്ഷയ് സാഹി മണികൺട്രോളിനോട് പറഞ്ഞു.

    പ്രൈംഡേ വിൽപനയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് ആമസോൺ നടത്തിയിരിക്കുന്നത്. ശേഖരണ കേന്ദ്രങ്ങൾ, തരംതിരിക്കൽ കേന്ദ്രങ്ങൾ, ഡെലിവറി സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ ആമസോണുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും. ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവർക്ക് താപനില പരിശോധന നിർബന്ധമാക്കും. അതുപോലെ മാസ്ക്കുകളും ഗ്ലൌസുകളും ധരിച്ചായിരിക്കും വിതരണത്തിനായി പോകുക. കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഉൾപ്പടെ വിപലമായ മുന്നൊരുക്കങ്ങൾ നടത്തിയാകും വിതരണം ചെയ്യുന്നതിനുള്ള ജീവനക്കാർ പോകുക.

    ഇന്ത്യയിൽ 90 ശതമാനത്തിലധികം പേയ്‌മെന്റുകൾ ഉള്ളതിനാൽ ക്യാഷ് ഓൺ ഡെലിവറി ഓപ്ഷൻ പുനരാരംഭിച്ചു. എന്നാൽ തിരഞ്ഞെടുത്ത പിൻ കോഡുകളിൽ മാത്രമേ ഇത് ലഭ്യമാകൂ.

    TRENDING:Ayodhya | 'രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ആർഎസ്എസും സമാനമനസ്ക്കരും പ്രവർത്തിച്ചത് മൂന്നു പതിറ്റാണ്ടോളം': മോഹൻ ഭാഗവത്[PHOTOS]രാമക്ഷേത്രം: 'പ്രിയങ്കയുടെ പ്രസ്താവനയിൽ എതിർപ്പ് അറിയിച്ചു; ഇപ്പോൾ ഇത്ര മാത്രമെ പറയുന്നുള്ളു:' മുസ്ലീം ലീഗ്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]

    കോവിഡ്-19 ന് ശേഷം ആമസോൺ സംഘടിപ്പിക്കുന്ന ആദ്യത്തെ വലിയ വിൽപ്പനകളിൽ ഒന്നാണിത്, എതിരാളി ഫ്ലിപ്കാർട്ടിനൊപ്പം ശക്തമായ മത്സരത്തിനാണ് ആമസോൺ തയ്യാറെടുക്കുന്നത്. ഫ്ലിപ്കാർട്ടും അഞ്ചു ദിവസത്തെ ബിഗ് സേവിംഗ് ഡെയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

    ഇന്ത്യയിൽ ഓൺലൈൻ ഷോപ്പിങ് കമ്പനികൾ വൻ ഓഫർ വിൽപന നടത്തുന്നത് ദീപാവലി സീസണിലാണ്. അതിനു മുന്നോടിയായി കോവിഡ് ബാധിത വിപണിയുടെ സ്പന്ദനം മനസിലാക്കുകയാണ് ഇപ്പോഴത്തെ ഓഫർ വിൽപനയിലൂടെ ആമസോൺ ഉൾപ്പടെയുള്ള കമ്പനികൾ ലക്ഷ്യമിടുന്നത്.

    ‘This article first appeared on Moneycontrol, read the original article here’

    First published:

    Tags: Amazon, Amazon online shopping, Amazon Prime Day sale, Amazon two-day Prime Day sale